ഇന്ത്യന്‍ സ്വാതന്ത്ര്യ സാക്ഷാല്‍കാരത്തിന് കൈയ്യൊപ്പ് സമ്മാനിച്ച പ്രമുഖ നേതാവായിരുന്നു മൗലാന മുഹമ്മദലി. പ്രകൃതിരമണീയമായ റാംപൂര്‍ എന്ന മുസ്‌ലിം നാട്ടു രാജ്യത്ത് ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ്(റ)ന്റെ വംശപരമ്പരയില്‍ പെട്ട ഒരു കുലീന തറവാട്ടില്‍ 1878 ഡിസംബറിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രണ്ടാം വയസ്സില്‍ പിതാവ് മരണപ്പെട്ട മൗലാനയെയും വികലാംഗനായ മൂത്ത സഹോദരനെയുമടക്കം എട്ട് സന്താനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത ഉമ്മയിലാണ് വന്നുചേര്‍ന്നത്. കുഞ്ഞുന്നാളിലെ കഷ്ടപ്പാടുകളുടെ ജീവിതമായിരുന്നു അദ്ദേഹത്തിന് എങ്കിലും ആത്മധൈര്യവും ദൃഢനിശ്ചയവുമുള്ള ഉമ്മ സന്താനങ്ങളെ ഉന്നതങ്ങളിലേക്ക് എത്തിക്കാന്‍ കഠിന പ്രയത്‌നം നടത്തി. തികച്ചും ഇലാഹീ ഭക്തിയില്‍ ജീവിതം നയിച്ച മാതാവിന് തന്റെ സന്താനങ്ങളെ ഇസ്‌ലാമിന്റെ നേരായ പാതയിലൂടെ വഴിനടത്താന്‍ സാധിച്ചു. ജീവിതപ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉമ്മയെയായിരുന്നു മുഹമ്മദലി ആശ്രയിച്ചിരുന്നത്. തന്റെ മാതാവിനെ കുറിച്ച് പലപ്പോഴും അദ്ദേഹം നന്ദിയോടെ സ്മരിക്കാറുണ്ടായിരുന്നു. മാതാവ് മുഹമ്മദലിയെ വിദ്യാഭ്യാസ രംഗത്തേക്ക് കൈപ്പിടിച്ചുയര്‍ത്തുകയും ഇംഗ്ലീഷ് ഭാഷയോടുള്ള പ്രതിഷേധം ആളിക്കത്തിയിരുന്ന സമയത്ത് ബറേലിയിലെ സെക്കന്ററി സ്‌കൂളിലേക്ക് പഠനത്തിന് അയക്കുകയും ചെയ്തു. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തി. കുടുംബ ചെലവുകള്‍ നോക്കിയിരുന്ന അമ്മാവന്‍ സഹോദരിയുടെ പ്രവര്‍ത്തനങ്ങളില്‍ കോപിഷ്ഠനാവുകയും കുടുംബ ചെലവുകള്‍ വഹിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. മാതാവ് ഇതു വലിയ പ്രശ്‌നമായി എടുത്തില്ല. തന്റെ ആത്മധൈര്യവും ധീരതയും മുറുകെപ്പിടിച്ച് തനിക്കുണ്ടായിരുന്ന ആഭരണങ്ങള്‍ ബാങ്കില്‍ പണയംവെക്കുകയും അതില്‍നിന്ന് ലഭിച്ച പണം കൊണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവ് നിര്‍വഹിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ വന്ന അമ്മാവന്‍ ആഭരണങ്ങള്‍ വാങ്ങിക്കൊടുക്കാനും കടം വീട്ടാനും മുന്നോട്ടുവരികയായിരുന്നു. സഹോദരന്മാരായ സുല്‍ഫീക്കറും ശൗഖത്തലിയും അലിഗഡ് കോളേജില്‍ നിന്നും ബിരുദമെടുക്കുമ്പോള്‍ മുഹമ്മദലി അവിടെ പഠനത്തിന്റെ പ്രഥമ ഘട്ടത്തിലായിരുന്നു. അസാധാരണ ഓര്‍മശക്തിയുള്ള വിദ്യാര്‍ത്ഥിയായ മൗലാന നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയില്‍ സ്‌കോളര്‍ഷിപ്പിനര്‍ഹനായി. അലഹബാദ് സര്‍വ്വകലാശാലയുടെ ബി.എ. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അദ്ദേഹത്തെ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പറഞ്ഞയക്കാന്‍ ശൗഖത്തലി തീരുമാനിച്ചു. മുഹമ്മദലി പഠിച്ചുയര്‍ന്ന് ഒരു വലിയ പണ്ഡിതനായി പുറത്തിറങ്ങണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. ഇസ്‌ലാമിന്റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കാന്‍ മറന്നു പോവരുതെന്ന് ലണ്ടനിലേക്ക് പുറപ്പെടുമ്പോള്‍ മാതാവ് പ്രത്യേകം ഉപദേശം നല്‍കിയിരുന്നു. ഇത് പൂര്‍ണമായും നിറവേറ്റാന്‍ മൗലാന മനസ്സും ശരീരവും കാത്തുനിന്നു. ഐ.സി.എസ്.പരീക്ഷയില്‍ പാസാകാത്തതിനാല്‍ ആധുനിക ചരിത്രം വിഷയമെടുത്ത് അദ്ദേഹം ഓണേഴ്‌സ് ബിരുദം നേടി. സര്‍ഗാത്മക കഴിവുകള്‍ സമജ്ജസമായി സമ്മേളിച്ച വ്യക്തിയായിരുന്നു മുഹമ്മദലി. അദ്ദേഹത്തിന്റെ പ്രസംഗം ബ്രിട്ടീഷുകാരുടെ നെഞ്ചില്‍ തറക്കുന്നതും തൂലിക അവരുടെ കണ്ണ് തുറപ്പിക്കുന്നതുമായിരുന്നു. മൗലാനയുടെ പ്രഭാഷണ ശൈലി കേട്ട് ഓക്‌സ്‌ഫോര്‍ഡ് കോളേജിലെ സാഹിത്യസമാജത്തിന്റെ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. ഒരു ഏഷ്യന്‍ വിദ്യാര്‍ത്ഥിക്ക് ആദ്യമായാണ് ഈ ബഹുമതി ലഭിക്കുന്നത്. 'ഇന്നത്തെ അസംതൃപ്തിയെ കുറിച്ചുള്ള ചിന്തകള്‍' (ഠവീൗഴെേ ീി വേല ുൃലലെി േറശരെീിലേി)േ എന്ന ശീര്‍ഷകത്തില്‍ 'ടൈംസ് ഓഫ് ഇന്ത്യ'യിലേക്ക് ഒരു ലേഖനപരമ്പര എഴുതി. ബറോഡയില്‍ ഒരു ഉയര്‍ന്ന ഉദ്യോഗത്തിലിരിക്കുന്ന ഘട്ടമായിരുന്നു അത്. ലേഖനപരമ്പരയിലെ ആശയങ്ങള്‍ ബറോഡയിലെ ബ്രിട്ടീഷ് റസിഡണ്ടിനെ പ്രകോപിപ്പിച്ചതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ പത്രങ്ങളില്‍ ലേഖനമെഴുതരുതെന്ന് അദ്ദേഹം ഉത്തരവിട്ടു. മൗലാന തനിക്കുണ്ടായിരുന്ന ഉദ്യോഗത്തില്‍നിന്നും പിന്മാറി. പത്രപ്രവര്‍ത്തനത്തോടുള്ള അതിയായ ആഗ്രഹംകാരണം ഒരു പത്രം ആരംഭിക്കുകയും ചെയ്തു. അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മൗലാന മുഹമ്മദലിയും തന്റെ അടുത്ത സുഹൃത്തായ അബ്ദുറഹിമാന്‍ സിദ്ദീഖിയുമായിരുന്നു നിര്‍വഹിച്ചത്. ഉന്നത സ്ഥാനമാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും അതിനെയെല്ലാം തിരസ്‌കരിച്ച് പത്രലോകത്തേക്കും രാഷ്ട്രീയ വേദികളിലേക്കും അദ്ദേഹം കടന്നു വന്നു. സ്വാര്‍ത്ഥ രാഹിത്യത്തിലധിഷ്ഠിതമായ ജീവിതം നയിച്ച അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സാക്ഷാല്‍കാരത്തിന് എന്തും ചെയ്യാന്‍ തയ്യാറായി. ഇന്ത്യയിലെ മാനുഷികബന്ധങ്ങള്‍ തകര്‍ക്കുക എന്ന ബ്രിട്ടീഷുകാരുടെ കുരുട്ടുബുദ്ധി ഇവിടെയൊന്നാകെ വാണപ്പോള്‍ അത്തരം ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും ഊട്ടിയുറപ്പിക്കാനും അദ്ദേഹം വളരെയധികം പ്രയത്‌നങ്ങള്‍ നടത്തി. ഹിന്ദു സഹോദരന്‍മാര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കണമെന്നും അവര്‍ക്കെതിരെ നിങ്ങളില്‍നിന്ന് ഒന്നും ഉണ്ടാവരുതെന്നുമായിരുന്നു മുഹമ്മദലി മുസ്‌ലിംകളെ ഉപദേശിച്ചത്. മനുഷ്യസൗഹാര്‍ദത്തിനു വേണ്ടി നിരവധി വേദികള്‍ അദ്ദേഹം സംഘടിപ്പിച്ചു. പക്ഷേ, ചിലതെല്ലാം നിഷ്ഫലമാവുകയാണ് ചെയ്തത്. സ്വാതന്ത്ര്യ സാക്ഷാല്‍കാരത്തിന് വേണ്ടി ജനങ്ങളെ അണിനിരത്തിയത് കൊണ്ടു തന്നെ നിരവധി തവണ അറസ്റ്റ് വരിക്കുകയും ചെയ്തു. പക്ഷേ, ജഡ്ജിമാരെ പോലും അന്ധാളിപ്പിച്ച മൗലാനയുടെ ശക്തമായ മറുപടിയില്‍ നബി(സ)യുടെയും സ്വഹാബത്തിന്റെയും ജീവിതക്രമവും കലിമത്തുതൗഹീദും മുഴങ്ങിക്കേട്ടിരുന്നു. ഇസ്‌ലാമിക ആശയങ്ങളില്‍നിന്ന് അണുമണിതൂക്കം വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ജഡ്ജിമാരോട് രോഷാകുലനായി സംസാരിക്കുകയും ചെയ്തു. അലിഗഡ് കോളേജിലെ എട്ടു വര്‍ഷത്തെ ജീവിതത്തിനിടയിലായിരുന്നു വിശുദ്ധ ഖുര്‍ആനിനെ ഗഹനമായി അദ്ദേഹം മനസ്സിലാക്കിയത്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം സ്വാധീനിക്കുകയും ചെയ്തു. ഇസ്‌ലാമികമായ ജീവിതത്തിലേക്ക് അദ്ദേഹത്തെ തള്ളിവിട്ടത് സ്വന്തം മാതാവും അതു പോലെ മൗലാനയുടെ ഗുരുവായിരുന്ന ശംസുല്‍ ഉലമ ശിബ്‌ലി നുഅ്മാനിയുടെ പ്രഭാഷണവുമായിരുന്നു. ഇവരില്‍നിന്നും ലഭിച്ച ഇസ്‌ലാമികാവേശവുമായി ജീവിതം നയിക്കുകയും ഒന്നിനെയും കൈവെടിയാതെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. നെഹ്‌റുവും ഗാന്ധിജിയും മൗലാനയുടെ ആത്മധൈര്യവും ആര്‍ജ്ജവവും കണ്ട് അദ്ദേഹത്തെ പുകഴ്ത്താറുണ്ടായിരുന്നു. ഉദ്യോഗങ്ങള്‍ രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതു മുതല്‍ ക്ലേശകരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അറസ്റ്റുകളും വിചാരണകളും ജയിലുകളിലെ എകാന്ത തടവുകാരനായുള്ള പീഡനങ്ങളുമെല്ലാം അദ്ദേഹത്തെ മാനസികമായും ശാരീരികമായും വളരെയധികം ബാധിക്കുകയുണ്ടായി. രോഗബാധിതനായി കിടക്കുന്നതിനിടയിലും നിരവധി വേദികളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. മരണത്തിലേക്കുള്ള അവസാന നിമിഷങ്ങളില്‍ ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം മൈത്രിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു മൗലാന. ഇതിനിടെ രോഗം മൂര്‍ഛിച്ചു. 1931 ജനുവരി 4-ന് 53-ാം വയസില്‍ ആ മഹാന്‍ ലോകത്തോട് വിടപറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അഭിമാനകരമായ അസ്ഥിത്വത്തിന്റെ വഴിയും വെളിച്ചവും കാണിച്ചുകൊടുത്ത ഈ മഹാമനീഷിയെ കുറിച്ചുള്ള പഠനം പുതിയകാലത്ത് ഗഹനമായി നടക്കേണ്ടതുണ്ട്. കൈ നനയാതെ മീന്‍ പിടിക്കുന്ന ഏറെ ലാഭകരമായ ബിസിനസായി മാറിയ ഇന്നത്തെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് അറുതി വരാനും ഒരു പക്ഷേ അത് കാരണമായേക്കും.
Friday, 28 April 2017
ആയിശാ, നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്.

ആയിശാ, നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്. പ്രവാചകന്‍ ഒരിക്കല്‍ തന്റെ പ്രിയ പത്‌നിയോട് പറഞ്ഞു.
ഒന്ന്: ഖുര്‍ആന്‍ മുഴുവന്‍ ഒതുക.
രണ്ട്: അമ്പിയാക്കളുടെ ശുപാര്‍ശ ലഭിക്കാന്‍ പരിശ്രമിക്കുക.
മൂന്ന്: എല്ലാ മുസ്ലിംകളുടെയും സ്‌നേഹം കൈവരിക്കുക.
നാല്: ഹജ്ജും ഉംറയും നിര്‍വഹിക്കുക.
ഈ ഉപദേശം കഴിഞ്ഞ് നബി(സ) നിസ്‌കാരത്തില്‍ ഏര്‍പ്പെട്ടു. നിസ്‌കാരശേഷം നബി(സ) തങ്ങളോട് മഹതി ചോദിച്ചു:
'എനിക്കെങ്ങനെയാണ് ഉറങ്ങുന്നതിനു മുമ്പ് ഇവകള്‍ ചെയ്യാന്‍ സാധിക്കുക?'
നബി(സ) മറുപടി പറഞ്ഞു:
മൂന്ന് ഇഖ്'ലാസ് (ഖുല്‍ഹുവല്ലാഹു) ഒതിയാല്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിയ ഫലമാണ്.
എനിക്കും മറ്റു മുര്‍സലീങ്ങള്‍ക്കും സ്വലാത്ത് ചൊല്ലിയാല്‍ അമ്പിയാക്കളുടെ ശുപാര്‍ശ ലഭിക്കും.
'എല്ലാ മുഅ'മിനീങ്ങള്‍ക്കും പൊറുക്കണേ റബ്ബേ' എന്ന് ദുആ ചെയ്താല്‍ അവരുടെ സ്‌നേഹവും നിനക്ക് ലഭിക്കും.
سبحان الله و الحمد لله و لا اله الا الله و الله اكبر എന്ന് ചൊല്ലിയാല്‍ ഹജ്ജും ഉംറയും നിര്‍വഹിച്ച ഫലവും ലഭിക്കും.
Wednesday, 26 April 2017
ബീഫിന്റെപേരില്‍ ഇനിയുമെന്തിനാണ് പാവങ്ങളെ ആക്രമിക്കുന്നത്?

മത സാമൂഹിക രാഷ്ട്രീയ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്കെല്ലാം വളരെ ദാരുണമായൊരു മുഖം കൈവന്നിട്ടുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും ഒരു മുസ്‌ലിം മാനം കല്‍പ്പിക്കുകയും വസ്തുതകള്‍ നോക്കാതെ കണ്ട് അവക്കൊരു വൈകാരിക ഭാവം പകരുകയും ചെയ്യുക എന്നതാണത്. ബി.ജെ.പിയുടെ മാതൃഘടകമായ 'സ്വയം സേവക'രാണ് ഈ അവസ്ഥക്കു പിന്നിലെ പ്രധാന കാരണക്കാര്‍. ഇന്ന് ഗോമാംസ വിഷയത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ഇന്ത്യയില്‍ മുസ്‌ലിം ആഗമനത്തോടെയാണ് ബീഫ് ഭക്ഷണമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നു പറഞ്ഞ് ഇന്ത്യന്‍ മുസ്‌ലിംകളെ ഭീകരവല്‍കരിക്കാന്‍ ശ്രമിക്കുകയാണ്ഹിന്ദുത്വവാദികള്‍. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാള്‍ക്കറാണ് ആദ്യമായി ഇങ്ങനെയൊരു ആരോപണം മുന്നോട്ടെറിഞ്ഞത്. 1966 ലായിരുന്നു ഇത്. അദ്ദേഹം പറഞ്ഞു: 'വിദേശികള്‍ നമ്മുടെ നാട്ടില്‍ ആക്രമിച്ചു കയറിയതു മുതലാണ് അത് തുടങ്ങിയത്. ജനങ്ങളെ അടിമകളാക്കി വെക്കാന്‍ ഏറ്റവും നല്ല മാര്‍ഗമായി അവര്‍ മനസ്സിലാക്കിയത് ഹിന്ദുക്കളില്‍ ആത്മ-ബഹുമാനം ജനിപ്പിക്കുന്ന സര്‍വ്വ ചിഹ്നങ്ങളെയും നശിപ്പിച്ചുകളയുകയെന്നതാണ്. അതിന്റെ ഭാഗമായി മതപരിവര്‍ത്തനം, ക്ഷേത്രങ്ങളും മഠങ്ങളും തകര്‍ക്കല്‍ പോലെയുള്ള പല കാടത്തരങ്ങളും അവര്‍ ചെയ്തു. അതിനെ തുടര്‍ന്നാണ് ഗോവധം ആരംഭിക്കുന്നത്.'1 ഇതോടെ, മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള മറ്റൊരു വിഷയമായി മാറി പശു. 2015 ഒക്ടോബറില്‍ 'ബീഫ് കഴിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ മുസ്‌ലിംകള്‍ക്ക് രാജ്യത്ത് ജീവിക്കുന്നത് തുടരാമെ'ന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രസ്താവിച്ചതോടെ ഈ ചര്‍ച്ച ഒന്നുകൂടി ശക്തിപ്പെട്ടു. യു.പിയിലെ ദാദ്രിയില്‍ നടന്ന അഖ്‌ലാഖിന്റെ ദാരുണമായ കൊലയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. 'ക്രിസ്ത്യാനികളും മുസ്‌ലിംകളും ഗോമാംസം കഴിക്കണമെന്ന് എവിടെയും പറയുന്നില്ല' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിലും ക്രിസ്ത്യാനിറ്റിയിലും ഗോമാംസം പുണ്യമുള്ളതൊന്നുമല്ല എന്ന് ഖട്ടാര്‍ പറഞ്ഞത് വസ്തുതതന്നെയാണ്. പക്ഷെ, ഇന്ത്യയില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളുമാണ് അത് ഉപയോഗിക്കുന്നത് എന്ന പൂര്‍ണ അറിവോടെത്തന്നെയാണ് അദ്ദേഹമിത് പറഞ്ഞത്. ഇന്ത്യയില്‍ വേദകാലത്തെ ആചാരങ്ങളുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു മൃഗബലി. ഇത് ചരിത്രപരാമയ തെളിവുകള്‍കൊണ്ട് സ്ഥിരീകരിക്കാന്‍ കഴിയുന്ന കാര്യമാണ്. പശു, കാള തുടങ്ങിയവയെല്ലാം അക്കാലത്ത് ബലിയായി അറുക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഒരു കാര്‍ഷിക സമൂഹം വളര്‍ന്നുവരികയും അതേസമയം ബുദ്ധമതവും ജൈനമതവും ശക്തിപ്പെടുകയും ചെയ്തതോടെ മാത്രമാണ് മൃഗബലിക്കെതിരെയുള്ള ശബ്ദങ്ങള്‍ ഉയര്‍ന്നുതുടങ്ങുന്നത്. ഇതോടെ കാളകളടക്കം പല ബലികളും തടയപ്പെടുകയും പശു ആരാധിക്കപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍, ക്രിസ്ത്യാനികളും മുസ്‌ലിംകളും ഈ മണ്ണില്‍ കാല് കുത്തുന്നതിനുമുമ്പുതന്നെ ഇന്ത്യയില്‍ ഗോമാംസം ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതാണ് സത്യം. ഇന്ത്യയില്‍ ഗോവധത്തെക്കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷെ, ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ ആര്‍.എസ്.എസ്സില്‍നിന്നും കടമെടുത്ത മുസ്‌ലിംവിരോധം മാത്രം ലാക്കാക്കി ഇതിന്റെ പേരില്‍ മുസ്‌ലിംകളെ മാത്രം ഇരവല്‍കരിക്കാന്‍ ശ്രമിക്കുന്നത് വലിയൊരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. മതത്തിലപ്പുറം ഈ അജണ്ടയുടെ കറുത്ത മുഖമാണ് ഇവിടെ മികച്ചുകാണുന്നത്. ഇന്ത്യയുടെ വടക്കു-കിഴക്കന്‍ ഭാഗങ്ങളിലും കേരളം, ഗോവ, കര്‍ണാടക, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപകമായി ഗോമാംസം ഉപയോഗിക്കപ്പെടുന്നുണ്ട്. ക്രിസ്ത്യാനികളും ഹിന്ദുക്കളും ദലിതുകളുംവരേ ഒരുപോലെ ഇത് ഉപയോഗിക്കുന്നു. അതുകൊണ്ട് അവരെല്ലാം ദേശവിരുദ്ധരാണെന്ന് പറയാനാകുമോ?! ബീഫിന്റെ പേരില്‍ മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ തങ്ങള്‍ സ്വന്തം നേതാവായി ഉയര്‍ത്തിക്കാണിക്കുന്ന സ്വാമി വിവേഗാനന്ദന്റെ തദ്വിഷയകമായ ഈ പ്രസ്താവന ഒരാവര്‍ത്തി വായിക്കുന്നത് നല്ലതാണ്. പ്രാചീന ഇന്ത്യയിലെ 'ഹിന്ദുക്കള്‍' ഗോമാംസം ഉപയോഗിച്ചതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: 'ഞാന്‍ പറയുന്നത് നിങ്ങളെ അല്‍ഭുതപ്പെടുത്തിയേക്കാം. ഇന്ത്യയിലെ പ്രാചീന മതനിയമ പ്രകാരം ബീഫ് കഴിക്കാത്തവര്‍ക്ക് ഒരുത്തമ ഹിന്ദുവാകാന്‍ കഴിഞ്ഞിരുന്നില്ല. പ്രത്യേകം മുഹൂര്‍ത്തങ്ങളില്‍ അവര്‍ കാളകളെ ബലിയറുത്ത് ഭക്ഷിക്കുമായിരുന്നു.'2 രാമകൃഷ്ണ മിഷനും മറ്റും ഗവേഷണം നടത്തി ഉറപ്പുവരുത്തിയ കാര്യമാണിത്. ഇന്ത്യയുടെ വേദകാല ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ആധികാരികമായി പഠനം നടത്തിയ സി. കുഞ്ഞന്‍ രാജ ബീഫുമായി ബന്ധപ്പെട്ട് പറയുന്നത് ഇങ്ങനെയാണ്: 'ബ്രാഹ്മണര്‍ ഉള്‍പ്പെടേയുള്ള വേദകാല ആര്യന്മാര്‍ മത്സ്യം, മാംസം മാത്രമല്ല, ഗോമാംസവും ഭക്ഷിക്കുന്നവരായിരുന്നു. ബീഫ് വിളമ്പിയാണ് അന്ന് ഒരു വിശിഷ്ട അതിഥി വീട്ടില്‍ സ്വീകരിക്കപ്പെട്ടിരുന്നത്. വേദകാല ആര്യന്മാര്‍ ഗോമാംസം ഭക്ഷിച്ചിരുന്നുവെങ്കിലും പാലുള്ള കറവപ്പശുവിനെ അറുത്തിരുന്നില്ല. ആഗ്ജ്ഞ എന്നാണ് ഇത്തരം പശുക്കള്‍ വിളിക്കപ്പെട്ടിരുന്നത്. കൊല്ലാന്‍ പാടില്ലാത്തത് എന്നാണ് അതിനര്‍ത്ഥം. എന്നാല്‍, അതിഥികള്‍ ഗോഗ്ജ്ഞ എന്ന പേരില്‍ വിളിക്കപ്പെട്ടു. പശുവിനെ അറുത്ത് സര്‍ക്കരിക്കപ്പെടേണ്ടവര്‍ എന്നാണ് ഇതിന്റെ വിവക്ഷ. കാളകള്‍, മച്ചിപ്പശുക്കള്‍, പശുക്കുട്ടികള്‍ തുടങ്ങിയവയാണ് അവിടെ വ്യാപകമായി അറുക്കപ്പെട്ടിരുന്നത്.'3 ഹിന്ദൂയിസത്തെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തിയ മറ്റൊരു പണ്ഡിതനാണ് ബി.ആര്‍. അംബേദ്കര്‍. 'ഹിന്ദുക്കള്‍ ബീഫ് കഴിച്ചിരുന്നില്ലേ?' എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം മനോഹരമായ ഒരു പഠനം തയ്യാറാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ഇത് ലഭ്യമാണ്. ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണത്തിന്റെ വെളിച്ചത്തില്‍ തന്റെ കണ്ടെത്തലായി അദ്ദേഹം മുന്നോട്ടുവെക്കുന്നത് ഇതാണ്: 'ഋഗ്വേദത്തിലെ ആര്യന്മാര്‍ ഭക്ഷണാവശ്യങ്ങള്‍ക്കുവേണ്ടി പശുക്കളെ കൊന്നിരുന്നു. വ്യാപകമായി അവര്‍ ഗോമാംസം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഋഗ്വേദത്തില്‍നിന്നും ഇത് വളരെ വ്യക്തമാണ്. അതില്‍ ഒരിടത്ത് (X.86.14) ഇങ്ങനെ കാണാം. ഇന്ദ്രന്‍ പറയുന്നു: 'ഒരാള്‍ക്കുവേണ്ടി 15/20 കാളകളെയാണ് അവര്‍ പാകം ചെയ്തിരുന്നത്.' കുതിരകള്‍, കാളകള്‍, മൂരികള്‍, മച്ചിപ്പശുക്കള്‍, ആടുകള്‍ തുടങ്ങിയവയാണ് അഗ്നിക്കുവേണ്ടി ബലിയറുക്കപ്പെട്ടിരുന്നത് എന്ന് മറ്റൊരിടത്ത് (X.91.14) കാണാം. വാളുകൊണ്ടോ മഴു കൊണ്ടോ ആണ് പശുക്കളെ അറുക്കപ്പെട്ടിരുന്നതെന്നും ഋഗ്വേദത്തില്‍നിന്നും (X.72.6) വ്യക്തമാണ്.' ഇന്ത്യയുടെ ഭരണഘടനയായി അംഗീകരിക്കണമെന്ന് ആര്‍.എസ്.എസ് പറയുന്ന മനുസ്മൃതിയും ഈ വിഷയത്തിലേക്ക് സൂചന നല്‍കുന്നത് കാണാം. അതിന്റെ അഞ്ചാം അധ്യായത്തില്‍ വിവിധ തരത്തിലുള്ള മാംസങ്ങള്‍ പാകം ചെയ്യുന്നതിനെ കുറിച്ച് പറയവെയാണ് ഈ സൂചന കാണുന്നത്. 32 ാം സൂക്തത്തില്‍ ഇങ്ങനെ കാണാം: 'മാംസം കഴിക്കുന്നവര്‍, ദൈവങ്ങളെ തൊഴുമ്പോള്‍ പാപ മുക്തനാകുന്നു. മാസം വാങ്ങിയതോ സ്വന്തമായി അറുത്തതോ സമ്മാനമായി ലഭിച്ചതോ ആയാലും കുഴപ്പമില്ല.' ഈ പ്രസ്താവന എല്ലാ മാംസങ്ങളെയും ഒരുപോലെ ഉള്‍കൊള്ളിക്കുന്നുണ്ട്. വ്യക്തമാക്കി പറയാത്തതിനാല്‍ ബീഫും ഇതില്‍ പെടുമെന്ന് ചുരുക്കം. ഗോവധവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഇടക്കിടെ ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ 'ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍' എന്ന ഒരു ചോദ്യമാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിംകളെ അരിക് നിര്‍ത്താന്‍ ഹിന്ദുത്വര്‍ നടത്തുന്ന ഒരു ഗൂഢ പദ്ധതിയാണിത്. 'വിദേശ' മതങ്ങളില്‍ വിശ്വസിക്കുന്നവരായതിനാല്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ദേശവിരുദ്ധരാണെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ധമനികളില്‍ ഹിന്ദു രക്തം ഒഴുകുന്നില്ല, സംസ്‌കൃതം അറിയില്ല, ആര്യഗണത്തില്‍ പെടുന്നില്ല തുടങ്ങിയ വിഷയങ്ങളാണ് ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ദേശവിരുദ്ധരാക്കാന്‍ അവര്‍ എടുത്തുപറയുന്ന കാരണങ്ങള്‍. അതുകൊണ്ടുതന്നെ, അവരെ സൂചിപ്പിക്കാന്‍ 'മ്ലേച്ഛന്മാര്‍' എന്നാണ് അവര്‍ ഉപയോഗിക്കുന്നത്. വി.ഡി. സവര്‍ക്കറും ഗോള്‍വാള്‍ക്കറും അനുയായികളില്‍ കുത്തിവെച്ച മാരകമായ ഒരാശയമാണിത്. മുസ്‌ലിംകളെ അക്രമിക്കാനും കൊലപ്പെടുത്താനും ഒരു കാരണം കണ്ടെത്തുകയെന്ന അജണ്ട മാത്രമാണ് ഇതിനു പിന്നില്‍. അല്ലാതെ, ഇതിന് ഒരു മതകീയ പിന്‍ബലം ചരിത്രം വെച്ച് സ്ഥാപിക്കാന്‍ സാധ്യമല്ല.4
1. M. S. Golwalkar, Spotlights, (Bangalore: Sahitya Sindhu, 1974), pp. 98-99. 2. Vivekananda speaking at the Shakespeare Club, Pasadena, California, USA, 2 February 1900, cited inThe Complete Works of Swami Vivekananda, vol. 3 (Calcutta: Advaita Ashram, 1997), p. 536. 3. C. Kunhan Raja, 'Vedic Culture', cited in the series, Suniti Kumar Chatterji and others (eds.), The Cultural Heritage of India, vol. 1 (Calcutta: The Ramakrishna Mission, 1993), p. 217. 4. Shamsul Islam, Beef Agenda: Another Tool To Persecute Muslims And Christiasn, 22 October, 2015, Countercurrents.org (COPIED FROM islamonweb)
Tuesday, 25 April 2017
മഹല്ലുകള്‍ ഉമ്മത്തിന്റെ നവോത്ഥാന തുരുത്തുകള്‍-- സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

കേരളത്തിലെ ഇസ്ലാമിക നവോത്ഥാനങ്ങള്‍ക്ക് സഹായകമായ ഏകീകൃത മഹല്ല് സംവിധാനത്തിന്റെ ഗുണഫലം ഇതര സംസ്ഥാനങ്ങളില്‍ വേണ്ടത്ര ഗതിവേഗം കൈവരിച്ചിട്ടില്ല. ഇന്ത്യയിലാകമാനം മുസ്ലിം പൊതുബോധവും മുഖ്യധാരയില്‍ മാന്യമായ ഇടവും മുസ്ലിംകള്‍ക്ക് കാലം ആവശ്യപ്പെടുന്നു. മഹല്ല്, മഹല്ലത്ത് (താവളം) മുസ്ലിംകള്‍ ഇറങ്ങിവരുന്ന, സംഗമിക്കുന്ന സംഘടിതരൂപത്തിന്റെ ആധികാരിക രൂപമാണ് മഹല്ലുകള്‍. വിശുദ്ധ ഇസ്ലാം ലോകത്ത് വികസിതമാവാനും മുസ്ലിംകള്‍ക്ക് നിയോഗമേല്‍ക്കാന്‍ കരുത്തും കാവലുമാകാനും ഇടയായത് മഹല്ല് സംവിധാനം കാരണമാണ്. ആവിര്‍ഭാവം നബി (സ) വിശുദ്ധ മദീനയിലേക്ക് ഹിജ്റ വന്നപ്പോള്‍ പ്രാഥമികമായി സ്ഥാപിച്ചത് ഖുബാഇലെ പള്ളിയായിരുന്നു. ഈ പള്ളി ഇപ്പോഴും വലിയ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വിധം ഇടതടവില്ലാതെ സഞ്ചാരികളാല്‍ നിബിഢമാണ്. പിന്നീട് നബി (സ) യസ് രിബ് എന്നറിയപ്പെട്ട നഗരിയില്‍ വന്നു. അവിടെ ഒരു പള്ളി നിര്‍മിച്ചു. ഈ നഗരി മദീനത്തുന്നബി എന്ന പേരില്‍ പ്രസിദ്ധമായി. ഇവിടെയാണ് ഇസ്ലാമിക സമൂഹത്തിന്റെ ആധികാരിക കേന്ദ്രമായി പരിവര്‍ത്തിപ്പിച്ചത്. അക്കാരണത്താല്‍ പ്രഥമ മഹല്ല് എന്നോ, ഡയറക്ടറേറ്റ് എന്നോ വിളിക്കാവുന്ന കേന്ദ്രമായി മദീന അറിയപ്പെട്ടു. സംഘടനാ രീതികളില്‍ മഹല്ല് സംവിധാനം വെല്ലാന്‍ പ്രാപ്തിയുള്ള മറ്റൊരു രീതി അറിയപ്പെട്ടിട്ടില്ല. അത്രമേല്‍ സമഗ്രവും സമ്പൂര്‍ണവും പ്രാതിനിധ്യ സ്വഭാവമുള്ളതുമാണ് മഹല്ല് സംവിധാനം. അതോടൊപ്പം എല്ലാ വെല്ലുവിളികളും നേരിടാന്‍ കരുത്തുപകര്‍ന്നതുമാണ് മഹല്ലുകളിലെ ജനകീയ സംഘബോധം. നവോത്ഥാനം മുസ്ലിംകള്‍ക്ക് സവിശേഷമായ ചില ശീലങ്ങളും രീതികളുമ ുണ്ട്. ലോകത്ത് നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന മൂന്ന് ഘടകങ്ങള്‍ നിലനില്‍ക്കുന്നു. 1- നാഗരിക മാറ്റങ്ങള്‍. 2- സാമൂഹിക മാറ്റങ്ങള്‍. 3- സാംസ്‌കാരിക മാറ്റങ്ങള്‍. ഈ യാഥാര്‍ഥ്യങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ട് തന്നെ വിശുദ്ധ ഇസ്ലാമിന്റെ ചട്ടക്കൂട്ടില്‍ ഒരു ജനപഥത്തെ ഉറപ്പിച്ചുനിര്‍ത്തി വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന നവോത്ഥാനം സാധ്യമാക്കാന്‍ മഹല്ലുകള്‍ ഇടമൊരുക്കുന്നു. പതിനാല് നൂറ്റാണ്ടുകള്‍ക്കകം അന്തര്‍ദേശീയ രംഗത്ത് ഇസ്ലാമിന്റെ കുതിപ്പും സ്വീകാര്യതയും സ്വാധീനവും നിര്‍മിക്കാന്‍ മഹല്ലുകള്‍ വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണ്. അതോടൊപ്പം സ്വന്തം കാലില്‍ നിന്ന് പ്രബലപ്പെടാനും മഹല്ലുകള്‍ പ്രാപ്തമാക്കുന്നു.
ചില മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും, ആഫ്രിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ ലോകത്തിലെ മഹാഭൂരിപക്ഷം മുസ്ലിംകള്‍ നിലനിന്നതും വളര്‍ന്നതും സ്വാശ്രയരംഗത്ത് മികവാര്‍ന്ന ഇടം കണ്ടെത്തിയതു കൊണ്ടാണ്. മത-ഭൗതിക വളര്‍ച്ചക്കാക്കം കൂട്ടുന്ന സംഘബോധവും സാമ്പത്തികവും സ്വാശ്രയരംഗത്ത് സമാഹരിച്ചാണ് മുസ്ലിം നവോത്ഥാനം സാധിച്ചെടുത്തത്. മഹല്ലുകള്‍ കേരളത്തില്‍ ആറായിരത്തിലധികം മഹല്ലു ജമാഅത്തുകളും അഞ്ഞൂറോളം അനാഥാലയങ്ങളും, അത്രതന്നെ അറബിക് കോളജുകളും പതിനായിരത്തിലധികം പ്രാഥമിക മദ്റസകളും നിരവധി ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും ഇതിനകം കേരള മുസ്ലിംകള്‍ക്ക് നേടാനായത് മഹല്ല് സംവിധാനത്തിന്റെ ഉള്‍ക്കരുത്തുപയോഗപ്പെടുത്തിയാണ്. ഇങ്ങനയേ മുസ്ലിംകള്‍ക്ക് അവരുടെ നിയോഗങ്ങള്‍ ഏല്‍ക്കാനുള്ള ചുമലുറപ്പ് നേടാനാവൂ എന്ന മദീനയുടെ പാഠമാണവര്‍ പകര്‍ത്തിയത്.
ഇസ്ലാമിന്റെ ആവിര്‍ഭാവഘട്ടത്തില്‍ തന്നെ തികച്ചും അന്യമായ ഒരു പ്രദേശത്ത് അന്യമായ ഒരു ജനതയില്‍ ഇസ്ലാമിനെ അടുത്തറിയാനും, ഉപയോഗപ്പെടുത്തി ഗുണഫലങ്ങള്‍ അനുഭവിക്കാനും ഇടയായത് മഹല്ലുകള്‍ എന്ന ആധികാരിക വേദികള്‍ മുഖേനയാണ്. നമ്മുടെ വികസന ഗ്രാഫിന്റെ സുപ്രധാന വികസനത്തിന് സഹായകമായതും മഹല്ലുകള്‍ തന്നെ. ഉമ്മത്തിന്റെ കരുത്താണ് വാസ്തവത്തില്‍ ഓരോ മഹല്ലുകളും. ആറായിരത്തിലധികം മുസ്ലിം വീടുകളുള്ള വലിയ മഹല്ലുകളും അറുപതില്‍ താഴെയുള്ള ചെറിയ മഹല്ലുകളും കേരളത്തിലുണ്ട്. മഹല്ലുകളുടെ കൂട്ടായ്മ 1926 ല്‍ രൂപം കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 1951 ല്‍ വിദ്യാഭ്യാസ ബോര്‍ഡും 1964 ല്‍ സുന്നി യുവജനസംഘവും രൂപീകരിച്ചു പ്രവര്‍ത്തനമണ്ഡലങ്ങള്‍ കൂടുതല്‍ ഇടങ്ങള്‍ ഒരുക്കിയിരുന്നു. 1987 ല്‍ സുന്നി മഹല്ല് ഫെഡറേഷന്‍ നിലവില്‍ വന്നു. 1976 ല്‍ തിരൂര്‍ താലൂക്കിലും 1977 ല്‍ മലപ്പുറം ജില്ലയിലും ഈ ഘടകം നിലവില്‍ വന്നിരുന്നു. കാലം ഉയര്‍ത്തുന്ന ചില സവിശേഷ വെല്ലുവിളികള്‍ അഭിമുഖീകരിക്കാനുള്ള കരുത്തായിരുന്നു സംഘടനാ രൂപീകരണ പശ്ചാത്തലം. മഹല്ലുകള്‍ ഐക്യത്തിന്റെ പ്രതീകമായിരുന്നു. നമ്മുടെ പള്ളികള്‍ ഉയര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം തന്നെ ഏകത്വമാണ്. വിശ്വാസ-കര്‍മ-സംഘടനാരീതികളൊക്കെ ഒരുപോലെയാവുക. ഈ മഹത്തായ സൗന്ദര്യബോധം കാത്തുസൂക്ഷിച്ച ആധികാരിക സ്ഥാപനങ്ങളാണ് പള്ളികളും മഹല്ലുകളും. മുസ്ലിം ഉമ്മത്തിന്റെ കരുത്തിന്റെ കേന്ദ്രങ്ങള്‍ ദുര്‍ബലപ്പെടുന്ന സ്ഥിതിവിശേഷം തിരിച്ചറിഞ്ഞ സാത്വികപണ്ഡിതരും സാദാത്തുക്കളും കൂടിയാലോചിച്ച് മതപരമായ ധര്‍മനിര്‍വഹണം എന്ന നിലക്ക് കൂടിയാണ് സംഘടന രൂപീകരിച്ചത്. ഭരണഘടന പത്ത് ഉദ്ദേശ്യലക്ഷ്യങ്ങളാണ് വിഭാവനം ചെയ്യുന്നത്. അത് നാല് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഒന്ന്: ആശയപ്രചാരണവും ആദര്‍ശവ്യതിയാന പ്രതിരോധവും. മഹല്ലുകള്‍ അടിസ്ഥാനപരമായി നിര്‍വഹിക്കേണ്ട ധര്‍മം ദഅ്വത്താണ്. ഒരു ജുമുഅത്ത് പള്ളിയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മുസ്ലിംകളില്‍ യഥാര്‍ഥ തൗഹീദ് പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. അതോടൊപ്പം വിശുദ്ധ ഇസ്ലാമിന് അന്യമായ വ്യാജവിശ്വാസങ്ങളും വിശ്വാസവൈകല്യങ്ങളും വരാതെ കാത്തുസൂക്ഷിക്കേണ്ടതും ഉണ്ട്. സമുദായത്തിന്റെ ഐക്യവും ആത്മീയാരോഗ്യവും പരമപ്രധാനമാണ്. ഈ സുപ്രധാന ചുമതലകള്‍ മഹല്ല് കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെ നിര്‍വഹിക്കപ്പെടണം. രണ്ട്: വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക മദ്റസകള്‍ സ്ഥാപിച്ചും പള്ളിദര്‍സുകള്‍, അറബിക് കോളജുകളിലേക്ക് പഠിതാക്കളെ ശേഖരിച്ചും മതവിജ്ഞാന ശേഷി നിലനിര്‍ത്തിവരുന്നത് മഹല്ലുകളിലൂടെയാണ്. വിജ്ഞാനീയത്തിന്റെ ആദ്യാക്ഷരം അഭ്യസിക്കുന്ന മദ്റസകള്‍ സ്ഥാപിച്ച് കേരള മുസ്ലിംകള്‍ വിശുദ്ധ ഇസ്ലാമിന്റെ ജൈവസാന്നിധ്യം പുഷ്പിക്കാന്‍ ഇടം കണ്ടെത്തിയത് മഹല്ല് സംവിധാനം വഴിയാണ്. ഭൗതിക വിദ്യാഭ്യാസത്തിന് പരിഗണനയും പ്രാധാന്യവം കല്‍പ്പിക്കാനും മഹല്ലുകള്‍ക്ക് പ്രചോദനം നല്‍കാന്‍ വിശ്വാസികളെ പ്രാപ്തമാക്കാനും മഹല്ല് സംവിധാനം ഉപയോഗപ്പെടുത്താന്‍ ഭരണഘടന നിര്‍ദേശിക്കുന്നു. ധാര്‍മികതകള്‍ എത്ര അടക്കാന്‍ ശ്രമിച്ചാലും കടന്നുവരുന്ന സദാചാരലംഘനങ്ങള്‍, ധൂര്‍ത്ത്, ആര്‍ഭാടം, വ്യാജ വിശ്വാസങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ഛിദ്രതകള്‍, കുടുംബലഹളകള്‍, മദ്യാസക്തി തുടങ്ങി സമൂഹത്തിന്റെ ആത്മീയ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന തിന്മകള്‍ കടന്നുവരാതിരിക്കാന്‍ ശക്തിയായ പ്രീമാരിറ്റിക് കോഴ്സുകള്‍, വയോജന പഠനക്ലാസുകള്‍, കുടുംബ സംഗമങ്ങള്‍ തുടങ്ങിയവയിലൂടെ മഹല്ലുകളെ സംസ്‌കരിച്ചെടുക്കുന്നു. നവതലമുറയില്‍ പ്രകടമായി കാണുന്ന അച്ചടക്കലംഘനങ്ങള്‍, അനിയന്ത്രിതാവസ്ഥകള്‍, മരവിപ്പ്, മുരടിപ്പ്, സമൂഹവുമായി രാജിയാവുന്ന നിഷ്‌ക്രിയത്വം, വിശ്വാസം വിപണനവസ്തുവാക്കുന്ന സ്ഥിതിവിശേഷം തുടങ്ങിയ സമുദായത്തിന്റെ പ്രബലത നശിപ്പിക്കുന്ന തിന്മകള്‍ക്കെതിരില്‍ മതിയായ കവചമൊരുക്കുന്നത് മഹല്ലുകളാണ്. നാല്: സാമൂഹിക കടമകള്‍: പാരമ്പര്യത്തിന്റെ ഉദാത്ത ദര്‍ശനങ്ങള്‍ വിളംബരപ്പെടുത്തിയ വിശുദ്ധ ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങള്‍ പ്രവൃത്തിപഥത്തിലൂടെ സക്രിയമാക്കുന്നു. രോഗിസന്ദര്‍ശനം, മയ്യിത്ത് സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, നിരവധി സേവനങ്ങള്‍ ഇതൊക്കെ മഹല്ലിന്റെ കര്‍മപദ്ധതിയില്‍ ഇടം പിടിക്കുന്നു. ധാരാളം മഹല്ലുകളില്‍ പലിശരഹിത ബാങ്കിങ് (സമാന്തരം) പ്രവര്‍ത്തിക്കുന്നു. നിര്‍ധനരായ യുവതികള്‍ക്ക് മംഗല്യമൊരുക്കുന്നു. ഭവനനിര്‍മാണം നടക്കുന്നു. സേവനങ്ങളുടെ പറുദീസയായി മഹല്ലുകള്‍ വളരുകയാണ്. നാഷനല്‍ കോണ്‍ഫറന്‍സ് കേരളത്തിലെ ഇസ്ലാമിക നവോത്ഥാനങ്ങള്‍ക്ക് സഹായകമായ ഏകീകൃത മഹല്ല് സംവിധാനത്തിന്റെ ഗുണഫലം ഇതര സംസ്ഥാനങ്ങളില്‍ വേണ്ടത്ര ഗതിവേഗം കൈവരിച്ചിട്ടില്ല. ഇന്ത്യയിലാകമാനം മുസ്ലിം പൊതുബോധവും മുഖ്യധാരയില്‍ മാന്യമായ ഇടവും മുസ്ലിംകള്‍ക്ക് കാലം ആവശ്യപ്പെടുന്നു.
അധമാവസ്ഥയില്‍ നിന്ന് ഉടമാവസ്ഥയിലേക്കും, നിരുത്തരവാദിത്വത്തില്‍ നിന്ന് ഉത്തരവാദിത്വത്തിലേക്കും നിഷ്‌ക്രിയത്വത്തില്‍ നിന്ന് സക്രിയത്വത്തിലേക്കും അവരെയും കൂടി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഈ ഭാരിച്ച വെല്ലുവിളി അഭിമുഖീകരിക്കാനുള്ള ചരിത്രപരമായ നിയോഗം സംസ്ഥാന സുന്നി മഹല്ല് ഫെഡറേഷന്‍ ഏറ്റെടുക്കുകയാണ്. 26,27 തിയതികളില്‍ തൃശൂര്‍ ദേശമംഗലം വാദീഖുബയില്‍ ആ സ്വപ്നം ഇന്‍ശാ അല്ലാഹ് പൂവണിയും.
Sunday, 23 April 2017
വാട്ട്‌സപ്പ് ഉപയോഗിക്കുന്ന ഓരോ വ്യക്തിയും സ്വയം ചോദിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ ഒരു പോസ്റ്റ് ചെയ്യുമ്പോള്‍ ഉള്ള നിങ്ങളുടെ നിയ്യത്ത് (ഉദ്ദേശ്യം) എന്താണ്?. അതിന് അനുസരിച്ച് അല്ലാഹുവിന്റെ മുന്നില്‍ ഉത്തരം ചെയ്യാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്ന് ആലോചിക്കാറുണ്ടോ? നാം ഒരു കാര്യം പോസ്റ്റ് ചെയ്താല്‍ നിമിഷങ്ങള്‍ക്കകം അത് ലോകം മുഴുവന്‍ എത്തുമെന്നും പിന്നെ അത് തിരിച്ചെടുക്കാന്‍ ഒരിക്കലും സാധ്യമല്ല എന്നുമുള്ള ഉത്തമ ബോധ്യത്തോട് കൂടിയാണോ നിങ്ങളുടെ ഓരോ പോസ്റ്റുകളും? വാട്ട്‌സപ്പ് ഉപയോഗം നിമിത്തം നിങ്ങളുടെ നിര്‍ബന്ധ കടമകളും ഇസ്ലാമിക കാര്യങ്ങളും (ഓഫീസ് ജോലി, പഠനം, ഖുര്‍ആന്‍ പാരായണം, നമസ്‌കാരം, കുടുംബവും കുട്ടികളും മാതാപിതാക്കളുമായി സമയം ചിലവഴിക്കല്‍ മുതലായവ) താളം തെറ്റുന്നുണ്ടോ? നിങ്ങള്‍ വാട്ട്‌സപ്പ് വഴി അയക്കുന്ന ഇസ്ലാമിക കാര്യങ്ങള്‍ (ഖുര്‍ആന്‍, ഹദീസ്, പ്രാര്‍ത്ഥനകള്‍ മുതലായവ) പൂര്‍ണമായും ശരിയാണ് എന്ന് നിങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്താറുണ്ടോ? അത്തരം കാര്യങ്ങളുടെ ഉറവിടം കൂടി നിങ്ങളുടെ പോസ്റ്റില്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കാറുണ്ടോ? ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാം (ഉദാ: രാഷ്ട്രീയം, മതം തുടങ്ങിയ കാര്യങ്ങളില്‍). എന്നാല്‍ അഭിപ്രായ വ്യത്യാസം ഉള്ള കാര്യങ്ങളെ പ്രതിപക്ഷ ബഹുമാനത്തോടെ നേരിടാറുണ്ടോ ? അല്ലെങ്കില്‍ ഇത്തരം അവസരങ്ങളില്‍ മറുപക്ഷത്തെ പരിഹസിക്കുന്ന പ്രവണത നിങ്ങള്‍ക്ക് ഉണ്ടോ? ഗ്രൂപ്പില്‍ ഏതെങ്കിലും രണ്ടു പേര് മാത്രം പരസ്പരം ചാറ്റ് ഒഴിവാക്കുക. ഏതെങ്കിലും ചില വ്യക്തികളോട് മാത്രം ചാറ്റ് ചെയ്യണം എങ്കില്‍ പേഴ്‌സണല്‍ മെസ്സേജ് അയക്കാന്‍ ശ്രദ്ധിക്കാറുണ്ടോ? നിങ്ങള്‍ക്ക് ലഭിച്ച ഏതെങ്കിലും ലിങ്കുകള്‍ (ന്യൂസ്, വീഡിയോ തുടങ്ങിയവ) ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് സ്വയം പരിശോധിക്കാറുണ്ടോ? ഉപയോഗപ്രദമായ പോസ്റ്റ് ചെയ്യുന്നവരെ അഭിനന്ദിക്കാറുണ്ടോ? (അനാവശ്യമായ പോസ്റ്റ് ചെയ്യുന്നവരെ പബ്ലിക് ആയി ഗ്രൂപ്പില്‍ വിമര്‍ശിക്കാതെ അവരോടു സൗമ്യമായി പേഴ്‌സണല്‍ മെസ്സേജ് അയക്കാന്‍ ശ്രദ്ധിക്കാറുണ്ടോ?) വളരെ നീളം കൂടിയ പോസ്റ്റുകള്‍ പൂര്‍ണമായും വായിക്കാന്‍ പലരും മടി കാണിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് അത്തരം മെസ്സേജുകള്‍ നിങ്ങള്‍ക്ക് മറ്റുള്ളവക്ക് നല്‍കണമെങ്കില്‍, അത് പൂര്‍ണമായും നിങ്ങള്‍ വായിച്ച്, അതിന്റെ ആശയം സംഗ്രഹിച്ച്, ചുരുക്കി, പോസ്റ്റ് ചെയ്താല്‍ കൂടുതല്‍ ആളുകള്‍ക്ക് ആ മെസ്സേജ് എത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്ന കാര്യം ശ്രദ്ധിക്കാറുണ്ടോ? വാട്ട്‌സപ്പ് ഉപയോഗിക്കുന്ന എല്ലാവരും വൈഫൈ സംവിധാനം ഉപയോഗിക്കണമെന്നില്ല. പലരും മൊബൈല്‍ ഡാറ്റ ആയിരിക്കും ഉപയോഗിക്കുന്നത്. പലരുടെയും മൊബൈല്‍ മെമ്മറി വളരെ കുറവും ആയിരിക്കും. അതിനാല്‍ ആവശ്യം ഇല്ലാത്ത വീഡിയോ പരമാവധി ഒഴിവാക്കുക. ഇത് നിങ്ങള്‍ പരിഗണിക്കാറുണ്ടോ? ഒരു വീഡിയോ പോസ്റ്റ് ചെയുമ്പോള്‍ അത് എന്തിനെ കുറിച്ച് ആണ് എന്ന് അതിന്റെ കൂടെ നിര്‍ബന്ധമായും ചേര്‍ക്കുക. എങ്കില്‍ വീണ്ടും വീണ്ടും ഒരേ വീഡിയോ ഡൗണ്‍ലോഡ് ചെയ്തുണ്ടാകുന്ന ഡാറ്റാ നഷ്ടം തടയാം എന്ന് മനസ്സിലാക്കിയിട്ടുണ്ടോ? ഒരു കാര്യം പോസ്റ്റ് ചെയ്യുമ്പോള്‍ ആ കാര്യം പോസ്റ്റ് ചെയ്യാന്‍ പറ്റിയ സമയം ആണ് അത് എന്ന് ഉറപ്പു വരുത്താറുണ്ടോ ? (ഒരാളുടെ മരണ വാര്‍ത്ത വന്ന ഉടനെ ഒരു ഹാസ്യം പോസ്റ്റ് ചെയ്യുന്നതിലെ അനൗചിത്യം നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ) അപകടം, കൊലപാതകം തുടങ്ങിയവയുടെ വീഡിയോ, ഫോട്ടോ, നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന കാര്യങ്ങള്‍, സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന കാര്യങ്ങള്‍, അശ്ലീലതയുള്ള സിനിമ/മ്യൂസിക് മുതലായവ ഒരു കാരണവശാലും പോസ്റ്റ് ചെയ്യില്ല അല്ലെങ്കില്‍ ഫോര്‍വേഡ് ചെയ്യില്ല എന്ന് ഉറപ്പു വരുത്താറുണ്ടോ? നിങ്ങള്‍ ഒരു ഗ്രൂപ്പില്‍ നിന്ന് എക്‌സിറ്റ് ചെയ്യുമ്പോള്‍ ആ കാര്യം ഗ്രൂപ്പില്‍ ഉള്ള അംഗങ്ങളെ അറിയിച്ചതിനു ശേഷം മാത്രം എക്‌സിറ്റ് ചെയ്യുക. അല്ലെങ്കില്‍ അനാവശ്യമായ തെറ്റിദ്ധാരണകള്‍ക്കു കാരണമായേക്കാം എന്ന് ഓര്‍ക്കാറുണ്ടോ? പോസ്റ്റ് ചെയ്യുന്ന കാര്യം ഗ്രൂപ്പിലെ ആളുകള്‍ക്ക് ഒരു പുതിയ വിവരം കൊടുക്കുന്നത് ആകാം (ഉദാ: ബ്രേക്കിംഗ് ന്യൂസ്, മരണ-ജനന വാര്‍ത്തകള്‍, പുതുതായി നിലവില്‍ വന്ന ഒരു നിയമം, മുതലായവ), അല്ലെങ്കില്‍ രസിപ്പിക്കുന്നത് (ഇസ്ലാമിക മൂല്യങ്ങള്‍ക്കു കോട്ടം തട്ടാത്ത രീതിയിലുള്ള നര്‍മ്മങ്ങള്‍, രസകരമായ അനുഭവങ്ങള്‍, കൗതുക വാര്‍ത്തകള്‍ മുതലായവ), അല്ലെങ്കില്‍ ഉല്‍ബോധനങ്ങള്‍ (ഇസ്ലാമിക ഉപദേശങ്ങള്‍, ഫാമിലി കൗണ്‍സലിങ്, കുട്ടികളെ വളര്‍ത്തല്‍, കരിയര്‍ ഗൈഡന്‍സ്, ആരോഗ്യ രക്ഷ മുതലായവ), അല്ലെങ്കില്‍ നിങ്ങള്‍ക്ക് വല്ലതും കളഞ്ഞു കിട്ടിയതോ നിങ്ങളുടെ വല്ലതും നഷ്ടപ്പെട്ടതോ തുടങ്ങി, നമുക്ക് ഈ ലോകത്ത് ഉപകാരപ്രദവും പരലോകത്ത് ഗുണം ലഭിക്കുന്നതുമായ കാര്യങ്ങള്‍ മാത്രം പോസ്റ്റ് ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയ എന്ന അല്ലാഹുവിന്റെ ഈ മഹത്തായ അനുഗ്രഹത്തെ നന്മ ലഭിക്കാനും, നന്മ പ്രചരിപ്പിക്കാനും വേണ്ടി മാത്രം ഉപയോഗിക്കും എന്ന് ഓരോരുത്തരും ഉറപ്പു വരുത്താറുണ്ടോ? (from islamonweb)
Friday, 21 April 2017
സന്താനപരിപാലനം ആരാധന

സന്താനങ്ങള്‍ മാതാപിതാക്കളുടെ പക്കല്‍ ഏല്‍പിക്കപ്പെട്ട ഒരു 'അമാനത്ത്' സ്വത്താകുന്നു. അതു ശരിക്കു സൂക്ഷിച്ചു പോരേണ്ടത് അവരുടെ കര്‍ത്തവ്യമാണ്. സന്താനങ്ങളെ സ്വഭാവശുദ്ധിയുള്ളവരാക്കി വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ചെറുപ്പത്തില്‍ സല്‍സ്വഭാവികളായി വളര്‍ത്തിയാല്‍ വലിപ്പത്തില്‍ ആ സ്വഭാവം അവരില്‍ ദൃശ്യമാകും. അതുമൂലം ഇഹപര സൗഭാഗ്യങ്ങള്‍ കരസ്ഥമാകുന്നതുമാണ്. സന്താനങ്ങള്‍ക്ക് വേണ്ട വിജ്ഞാനങ്ങളും മര്യാദയുമെല്ലാം പഠിപ്പിച്ചു അവന്‍ അല്ലാഹുവിനെ ആരാധിക്കുന്നവനായാല്‍ ആ ആരാധനയുടെ പ്രതിഫലത്തിന്റെ ഒരു പങ്ക് പിതാവിന്നും ലഭിക്കുന്നതാണ്.
മറിച്ച് സന്താനങ്ങള്‍ക്ക് അറിവും മര്യാദയും പഠിപ്പിക്കാതെ വെറും നാല്‍ക്കാലികളെപ്പോലെ വിട്ടാല്‍ അവര്‍ നശിക്കുകയും പഠിപ്പിക്കാത്ത രക്ഷിതാക്കള്‍ കുറ്റത്തിന്നര്‍ഹരാകുകയും ചെയ്യും. ഇഹലോകത്തിലെ അഗ്നിയില്‍ നിന്ന് സന്താനങ്ങളെ രക്ഷപ്പെടുത്താന്‍ വ്യഗ്രത കാണിക്കുന്ന രക്ഷിതാക്കള്‍ അതിലേറെ കഠിനമായ പരലോകത്തിലെ അഗ്നിയില്‍ നിന്നു അവരെ രക്ഷപ്പെടുത്താനാണ് കൂടുതല്‍ ശുഷ്‌കാന്തി കാണിക്കേണ്ടത്. അതിന്ന് അവരെ നല്ലവരായി വളര്‍ത്തേണ്ടത് ആവശ്യമാണ്.
ചീത്ത സഹപാഠികളുമായി സഹവാസത്തിന്ന് വിടുക, എപ്പോഴും സ്വാദുള്ള ഭക്ഷണം കൊടുത്തു ശീലിപ്പിക്കുക, മുന്തിയ വസ്ത്രങ്ങള്‍ മാത്രം ധരിപ്പിക്കുക എന്നിവയെല്ലാം വര്‍ജ്ജിക്കപ്പെടേണ്ടതാണ്. കുട്ടികള്‍ക്ക് മുലകൊടുക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ത്രീ മതനിഷ്ഠയും ഹലാലായ ഭക്ഷണം കഴിക്കുന്നവളുമായിരിക്കണം.
അവര്‍ സ്വന്തമായി ആഹാരം കഴിക്കുന്ന പ്രായമെത്തിയാല്‍ വലത് കൈകൊണ്ട് ഭക്ഷിപ്പിക്കുകയും 'ബിസ്മി' ചൊല്ലാന്‍ ശീലിപ്പിക്കുയും വേണം. മറ്റുള്ളവരുടെ കൂട്ടത്തിലിരുന്നു ഭക്ഷിക്കുമ്പോള്‍ എല്ലാവരുടേയും മുമ്പ് തുടങ്ങാന്‍ അനുവദിക്കരുത്. ധൃതിപ്പെട്ട് തിന്നുന്നതും വായില്‍ വെച്ചത് നല്ലവണ്ണം ചവച്ചിറക്കുന്നതിന്ന് മുമ്പ് വീണ്ടും ഭക്ഷണമെടുക്കുന്നതും തടയേണ്ടതാണ്. ചിലപ്പോള്‍ കറിയില്ലാതെ ഭക്ഷിപ്പിച്ചും ശീലിപ്പിക്കണം. നാല്‍ക്കാലികളെപ്പോലെ അമിതമായി ഭക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. അമിതമായി ഭക്ഷിക്കുന്നവരെ അവന്‍ കേള്‍ക്കത്തക്ക നിലയില്‍ കുറ്റംപറയുകയും അല്‍പം ഭക്ഷിക്കുന്നവരെ അപ്രകാരം സ്തുതിക്കുകയും വേണം. ( താഴ്ന്നതും മുന്തിയതുമായ) ഏത് ഭക്ഷണവും കഴിക്കുന്നതും വിശപ്പടങ്ങിയാല്‍ മതിയാക്കുന്നതും അതിഥി സല്‍ക്കാര പ്രിയവും ചെറുപ്പത്തില്‍ ശീലിപ്പിക്കേണ്ടതാണ്.
കൂടാതെ അവനെ വെളുത്ത വസ്ത്രം ധരിപ്പിച്ചു പരിചയിപ്പിക്കണം. പച്ചയോ മറ്റ് വിവിധ വര്‍ണ്ണങ്ങളുള്ളതോ ആയ വസ്ത്രങ്ങള്‍ സ്ത്രീകളുടേയും നപുംസകങ്ങളുടേതുമാണെന്നും അത് പുരുഷന്മാര്‍ക്കനുയോജ്യമല്ലാത്തതാണെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി അതിനോടു അവരുടെ പ്രേമം ഇല്ലാതാക്കേണ്ടതാണ്. വര്‍ണ്ണ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നവരെ അവരുടെ മുമ്പില്‍ വെച്ചു ആക്ഷേപിക്കുകയും അവര്‍ സ്ത്രീകളോട് സാമ്യമായവരാണെന്ന് പറഞ്ഞു പരിഹസിക്കുകയും വേണം. ഇങ്ങനെയെല്ലാം നിയന്ത്രിച്ചതിന്ന് ശേഷം ചീത്തകാര്യങ്ങള്‍ സ്വയം വര്‍ജ്ജിക്കുന്ന ഒരവസ്ഥ അവനില്‍ സംജാതമായാല്‍ അതവന്ന് ബുദ്ധിയുറച്ചതിന്റെ ലക്ഷണമായി കണക്കാക്കാവുന്നതാണ്. അപ്പോള്‍ അവര്‍ക്ക് പരിശുദ്ധ ഖുര്‍ആന്‍, സജ്ജനങ്ങളുടെ നടപടി ക്രമങ്ങളും സ്വഭാവങ്ങളും, നല്ല സംസ്‌കാര-മര്യാദകള്‍ എന്നിവയെല്ലാം പഠിപ്പിക്കണം.
അവരുടെ പക്കല്‍ നിന്ന് നല്ലകാര്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ സംബന്ധിച്ചു പ്രശംസിക്കുകയും ചീത്ത കാര്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഒന്നോ രണ്ടോ തവണ അത് കാണാത്തഭാവം നടിക്കുകയുമാണ് വേണ്ടത്. രഹസ്യമായി എന്തെങ്കിലും ചെയ്താല്‍ അത് പരസ്യമാക്കാതിരിക്കണം.
പിന്നീടും അതാവര്‍ത്തിക്കുന്നതായി കണ്ടാല്‍ അവനെ രഹസ്യമായി താക്കീത് ചെയ്യുകയും വലിയൊരു തെറ്റായി അക്കാര്യം അവന്റെ മുന്നില്‍ ചിത്രീകരിക്കുകയും മേലില്‍ ഇതാവര്‍ത്തിച്ചാല്‍ പരസ്യമായി ശിക്ഷ നല്‍കുമെന്നും എല്ലാവരേയും അറിയിച്ചു വഷളാക്കുമെന്നും മുന്നറിയിപ്പ് നല്‍കുകയും വേണം.
കുട്ടികളെ എപ്പോഴും കുറ്റം പറയരുത്. അങ്ങിനെയാകുമ്പോള്‍ അവന്റെ വാക്കിന്ന് കുട്ടി വലിയവില കല്‍പിക്കുകയില്ല. ചിലപ്പോള്‍ മാത്രം ഭയപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുക. മാതാവ് പിതാവിനെ സംബന്ധിച്ചു പറഞ്ഞ് ഭയപ്പെടുത്തണം. 'നീ നോക്കിക്കോ! വാപ്പ വരട്ടെ, ഞാന്‍ പറഞ്ഞു കൊടുക്കും' എന്നിങ്ങനെയുള്ള വാക്കുകള്‍ മാതാവ് പറയണം. പകല്‍ ഉറങ്ങുന്നതും രാത്രി ഉറക്കം ഒഴിക്കുന്നതും പതിവാക്കരുത്. മേത്തരം വിരിപ്പുകളില്‍ മാത്രമേ ഉറങ്ങൂ എന്ന ശീലം ദൂരീകരിക്കേണ്ടതാണ്.
താന്‍ സഹപാഠികളെക്കാള്‍ ഭക്ഷണം, വസ്ത്രം എന്നിവയിലോ, മാതാപിതാക്കളുടെ പദവയിലോ, മറ്റോ ശ്രേഷ്ഠനാണെന്ന അഹന്ത ഒരിക്കലും കുട്ടിയില്‍ ഉണ്ടാകാന്‍ പാടില്ല. സഹപാഠികളെക്കാള്‍ താഴ്ന്നവനാണെന്ന ബോധത്തില്‍ അവരോടുകൂടി സല്‍സ്വഭാവത്തോടെയാണ് പെരുമാറേണ്ടത്. ഇതെല്ലാം രക്ഷിതാക്കള്‍ അവന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം.
പാമ്പ്, തേള് മുതലായവയുടെ വിഷം സന്താനങ്ങള്‍ക്ക് ബാധിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിനേക്കാളുപരിയായി സൂക്ഷിക്കേണ്ടതാണ് സ്വര്‍ണ്ണം, വെള്ളി മുതലായവയോടുള്ള അവരുടെ പ്രേമം. ആളുകള്‍ക്കിടയില്‍ തുപ്പുക, മൂക്കട്ട പിഴിയുക, വായപൊത്താതെ ആളുകള്‍ക്കിയില്‍ വെച്ച് കോട്ടുവായ ഇടുക, ആളുളെ പിന്നിട്ടിരിക്കുക, താടിക്ക് കൈവെച്ചിരിക്കുക, കാലിന്മേല്‍ കാല്‍ കയറ്റി ഇരിക്കുക, ഇടത്തെ കൈകുത്തി അതിന്മേല്‍ തലവെവെച്ച് ഇരിക്കുകയും കിടക്കുകയും ചെയ്യുക, അധികം സംസാരിക്കുക, നേരായാലും കളവായാലും സത്യം ചെയ്യുക എന്നിവയെല്ലാം തടയേണ്ടതാണ്. ചോദിച്ചതിന്ന് മാത്രം ഉത്തരം പറയുകയല്ലാതെ സംസാരം കൊണ്ട് ആദ്യം തുടങ്ങാന്‍ അവനെ അനുവദിക്കരുത്.
തന്നേക്കാള്‍ പ്രായമുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനെ ശ്രദ്ധാപൂര്‍വം ശ്രവിക്കുക, അവരെ കാണുമ്പോള്‍ ബഹുമാനിച്ചു എഴുന്നേറ്റ് നില്‍ക്കുക, അവര്‍ക്ക് വേണ്ടി ഇരിക്കുന്ന സ്ഥാനത്ത് സൗകര്യം ചെയ്തുകൊടുക്കുക എന്നിവയെല്ലാം അവരെ പഠിപ്പികണം. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ സംസാരിക്കാതിരിക്കുക, കുറ്റകരമായ സംസാരങ്ങള്‍ ഉപേക്ഷിക്കുക, അത്തരം സംസാരക്കാരോടൊന്നിച്ചു നടക്കാതിരിക്കുക എന്നിവയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. അദ്ധ്യാപകര്‍ അടിച്ചാല്‍ അട്ടഹസിച്ചു കരയരുതെന്നും അത് അടിമകളുടേയും സ്ത്രീകളുടേയും സ്വഭാവമാണെന്നും പറഞ്ഞുകൊടുക്കണം. പഠിപ്പിന് ശേഷം കുറച്ച് സമയം കളിക്കാനനുവദിക്കണം.
അസ്തമന സമയത്ത് അല്‍പം കഴിയുന്നത് വരെ കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്. വയസ്സിന് മൂത്തവര്‍, ഉസ്താദുമാര്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കെല്ലാം വഴിപ്പെടുകയും അവരെ ബഹുമാനിക്കുകയും ചെയ്യേണ്ടതാണെന്നും അവരെ നിന്ദിക്കരുതെന്നും അവരുടെ മുമ്പാകെ കളിക്കരുതെന്നും പഠിപ്പിച്ചുകൊടുക്കണം. കുട്ടികള്‍ക്ക് വകതിരിവായാല്‍ വുളൂ, നമസ്‌കാരം മുതലായവ ഉപേക്ഷിക്കുന്നതില്‍ ഒരിക്കലും അവര്‍ക്കനുകൂലമാകാതെ അതെടുപ്പിച്ചു പരിചയിപ്പിക്കേണ്ടതാണ്. റമളാനിലെ നോമ്പ് ഇടക്കിടെ പിടിച്ചു പരിചയിപ്പിക്കണം. പട്ടു വസ്ത്രങ്ങളും, സ്വര്‍ണ്ണാഭരണങ്ങളും ധരിപ്പിച്ചു ശീലിപ്പിക്കരുത്. അവന്നാവശ്യമായ അറിവുകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതാണ്. മോഷണം, കള്ളം പറയല്‍, ചതി, ഹറാമായ സാധനം ഭക്ഷിക്കല്‍ തുടങ്ങിയവയില്‍ നിന്നെല്ലാം അവനെ ഭയപ്പെടുത്തുകയും വിരോധിക്കുകയും വേണം.
അവന്‍ വളര്‍ന്നു പ്രായപൂര്‍ത്തിയോടടുത്താല്‍, ഭക്ഷണം അല്ലാഹുവിന്ന് വഴിപ്പെടാനുള്ള ശക്തിക്ക് വേണ്ടി കഴിക്കുന്നതാണെന്നും അതിന്ന് മരുന്നിന്റെ സ്ഥാനമാണുള്ളത് എന്ന് കണക്കാക്കി ആവശ്യത്തിന് മാത്രമേ കഴിക്കാവൂ എന്നും മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്.
താഴെ പറയും വിധമുള്ള ആത്മിക ഉപദേശങ്ങള്‍ കുട്ടിക്ക് നല്‍കേണ്ടതാണ്: ഈ ഐഹിക ജീവിതം ശാശ്വതമല്ല. എല്ലാ സുഖാനുഭൂതികളും മുറിച്ചു കളയുന്ന മരണം എപ്പോള്‍ സംഭവിക്കുമെന്ന് ആര്‍ക്കും അറിയുകയില്ല. അനശ്വരമായ പരലോകമെന്ന വീട്ടിലേക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കാനാണ് നാമിവിടെ വന്നിട്ടുള്ളത്. മനുഷ്യന്‍ ഇവിടെ ഒരു യാത്രക്കാരനെപ്പോലെയാണ്. പരലോകത്ത് എല്ലാവിധ സുഖസൗകര്യങ്ങളോട് കൂടിയ ശാശ്വതമായ സ്വര്‍ഗ്ഗീയ ഭവനം തയ്യാര്‍ ചെയ്തിട്ടുണ്ട്. അതിനെ കരസ്ഥമാക്കാനാണ് ബുദ്ധിയുള്ളവര്‍ ശ്രമിക്കേണ്ടത്.
ചെറുപ്പത്തില്‍ ഇത്തരം ഉപദേശങ്ങള്‍ അവന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചാല്‍ കല്ലില്‍ ചിത്രം കൊത്തിയതുപോലെ അത് സ്ഥിരമായി നില്‍ക്കും, ഒരു കാലത്തും അത് മാഞ്ഞു പോകുകകയില്ല. മറിച്ച് സന്താനങ്ങളെ ഉപദേശിക്കാതെയും ആവശ്യമായ വിജ്ഞാനം കൊടുക്കാതെയും അവര്‍ വളര്‍ന്നാല്‍ അവര്‍ ദുഷിച്ചു പോകുന്നതാണ്.
Tuesday, 18 April 2017
വിവാഹമോചനം ഏറ്റവും കുറവ് മുസ്‌ലിംകളിലെന്ന് പഠനം

വിവാഹമോചനവുമായി ബന്ധപ്പെട്ട സജീവ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് എതിരാളികളുടെ കണ്ണ് തുറപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. വിവാഹ മോചന നിരക്ക് മറ്റു മതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവ് മുസ്‌ലിംകള്‍ക്കിടയിലാണെന്ന് വ്യക്തമാക്കുന്ന പഠനങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡ് വനിതാ വിഭാഗം അധ്യക്ഷയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ഥ കുടുംബ കോടതികളില്‍നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് ഇസ്‌ലാമില്‍ സ്ത്രീ സുരക്ഷിതയാണെന്നും മുസ്‌ലിം സ്ത്രീകള്‍ക്കിടയിലാണ് വിവാഹ മോചനം ഏറ്റവും കുറവെന്നുമാണെന്ന് വനിതാ വിഭാഗം ഓര്‍ഗനൈസര്‍ അസ്മ സുഹ്‌റ പറഞ്ഞു.
മുത്വലാഖുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങനെയൊരു വാര്‍ത്ത വന്നിരിക്കുന്നത്. 2011 മുതല്‍ 2015 വരെയുളള കാലയളവിലെ സംഭവങ്ങളെ അടിസ്ഥാനമാക്കി നടത്തുകയായിരുന്നു. മെയ് മാസത്തിലാണ് അന്വേഷണം ആരംഭിച്ചിരുന്നത്. വിവിധ കോടതികളില്‍നിന്നും ആര്‍.ടി.ഐ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. 16 കോടതികള്‍ പൂര്‍ണമായ വിവരങ്ങള്‍ കൈമാറി.
വിമന്‍ ശരീഅ കമ്മിറ്റിയും മുസ്‌ലിം മഹിള റിസര്‍ച്ച് കേന്ദ്രവും സഹകരിച്ചുകൊണ്ട് നടത്തിയ പഠനത്തില്‍, ഹിന്ദുക്കള്‍ക്കിടയില്‍ 16, 505 വിവാഹമോചനങ്ങള്‍ നടക്കുമ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇത് 1,307 മാത്രമാണെന്ന് വ്യക്തമാക്കുന്നു. ഈ ജില്ലകളില്‍ ക്രിസ്ത്യന്‍ ഡൈവോഴ്‌സ് നിരക്ക് 4,827 ഉം സിക്കുകാരുടേത് എട്ടുമാണ്. ഇന്ത്യയിലെ എട്ട് ജില്ലകളെ അടിസ്ഥാനമാക്കിയായിരുന്നു ഈ പഠനം. കണ്ണൂര്‍ (കേരളം), നാസിക് (മഹാരാഷ്ട്ര), കരീം നഗര്‍ (തെലങ്കാന), ഗുന്തൂര്‍ (എ.പി), സിക്കന്ദറാബാദ് (ഹൈദരാബാദ്), മലപ്പുറം (കേരള), എരണാകുളം(കേരള), പാലക്കാട് (കേരള) എന്നിവയാണ് ഈ ജില്ലകള്‍.
copied from islamonweb
copied from islamonweb
Subscribe to:
Posts (Atom)









