SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Sunday, 26 February 2017

ജലം=ജീവന്‍ എസ് കെ എസ് എസ് എഫ് പ്രചാരണം തുടങ്ങി

സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയിലേക്കുംകുടി വെള്ള ക്ഷാമത്തിലേക്കുംനീങ്ങുന്ന ഘട്ടത്തില്‍ ജല സംരക്ഷണ സന്ദേശവുമായിഎസ് കെ എസ് എസ് എഫ് നടത്തുന്ന പ്രചാരണത്തിനു ടക്കമായി.പാലക്കാട്കോട്ടായി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സംസ്ഥാന തല ഉദ്ഘാടനം മുന്‍ ഗവര്‍ണര്‍കെ. ശങ്കരനാരായണന്‍നിര്‍വ്വഹിച്ചു.  സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതന്‍റഹ്മതുള്ള ഖാസിമി മുത്തേടം പ്രമേയ പ്രഭാഷണം നടത്തി .സി കെ എം സ്വാദിഖ് മുസ്‌ലിയാര്‍, ശുചിത്വമിഷന്‍ കോ ഓഡിനേറ്റര്‍ബി എല്‍ ബിജിത്ത്, പി കെ ഇമ്പിച്ചി കോയ തങ്ങള്‍, എ വി ഗോപിനാഥ്, സി കെ രവീന്ദ്രന്‍, അനീസ് മാസ്റ്റര്‍ ,കല്ലൂര്‍ ബാലന്‍, കെ പി എസ് പയ്യനെടം,താജുദ്ദീന്‍ മാസ്റ്റര്‍, സി മുഹമ്മദ് അലി ഫൈസി,ടി കെ മുഹമ്മദ് അലി ഫൈസി, വി എ സി കുട്ടി ഹാജിഎന്നിവര്‍ പ്രസംഗിച്ചു . ജല ദുര്‍ വിനിയോഗത്തിനും മലിനീകരണത്തിനുമെതിരെബോധ വല്‍കരണം, ജല സ്രോതസ്സുകളുടെ സംരക്ഷണം,ശുദ്ധ ജല ക്ഷാമം അനു ഭവിക്കുന്നപ്രദേശങ്ങളില്‍ജലവിതരണം തുടങ്ങിയവയാണ്കാമ്പയിന്‍ കാലയളവില്‍നടപ്പിലാക്കുന്ന പദ്ധതികള്‍.ബോധ വല്‍കരണ ക്ലാസ്സുകള്‍,പൊതു ജനങ്ങള്‍ക്കായി ഗ്രൂപ്പ് ക്വിസ് മത്സരങ്ങള്‍, ലോക ജല ദിനമായമാര്‍ച്ച് 22 ന് ശാഖാ തല ബോധവല്‍കരണപരിപാടികള്‍ എന്നിവയും കാമ്പയിന്‍ കാലയളവില്‍ നടക്കും

എസ്.കെ.എസ്.എസ്. എഫ് നാഷണല്‍ ക്യാംപസ് കാള്‍ പെരിന്തല്‍മണ്ണയില്‍.

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ‘നാഷണല്‍ ക്യാംപസ് കാള്‍ ‘ മാര്‍ച്ച് 10,11,12 തിയ്യതികളില്‍ പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനിയറിംഗ് കോളേജില്‍ നടക്കും.ഇന്ത്യയിലെ വിവിധ കേന്ദ്രപ്രാദേശിക സര്‍വ്വകലശാലകളിലും, ടെക്‌നിക്കല്‍മെഡിക്കല്‍ സര്‍വ്വകലശാലകളിലും പഠിക്കുന്ന യു.ജി, പി.ജി, പി.എച്ച്.ഡി വിദ്യാര്‍ഥികളാണു ക്യാംപസ് കാളില്‍ പങ്കെടുക്കുക. പ്രമുഖര്‍ പങ്കെടുന്ന ആത്മീയ അക്കാദമിക് സെഷനുകള്‍നടക്കും.നാഷണല്‍ ക്യാംപസ് കാളിന്റെ രജിസ്‌ട്രേഷനു വേണ്ടി www.skssfcampuswing.com എന്ന ക്യാംപസ് വിംഗ് ഒഫിഷല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ അദ്ധ്യക്ഷത വഹിച്ചു.ഖയ്യൂം കടമ്പോട്, ഷബിന്‍ മുഹമ്മദ്, ജൗഹര്‍ കാവന്നൂര്‍, അസ്‌ലം, റഈസ് സംസാരിച്ചു.ക്യാംപസ് വിംഗ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഇസ്ഹഖ് ഖിളര്‍ സ്വാഗതവും ട്രഷറര്‍ റിയാസ് വെളിമുക്ക് നന്ദിയും പറഞ്ഞു.

No comments:

Post a Comment