SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Thursday, 14 December 2017


ഇടതു കയ്യന്‍മാരെ നിങ്ങള്‍ വലതുകയ്യന്മാരാക്കരുത്!
മുനഫര്‍ കൊയിലാണ്ടി 

നിങ്ങള്‍ ഒരു ഇടതുപക്ഷകാകരനാണോ ? ലോക ജനസംഖ്യയില്‍ പത്തുശതമാനം പുരുഷന്മാരും ആറു ശതമാനം സ്ത്രീകളും ഇടം കൈയ്യരാണത്രെ. മൃഗങ്ങളിലും ഇടം കൈയ്യര്‍ ഉണ്ടെന്നും എലികളില്‍ അമ്പത് ശതമാനം ഇടതന്മാരാണെന്നും പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു.

പ്രശസ്തരായ പ്രതിഭാശാലികളില്‍ പലരും ഇടം കൈയ്യരായിരുന്നു. ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, മൈക്കല്‍ആഞ്ചലോ, ഐന്‍സ്റ്റീന്‍, ചാര്‍ലിചാപ്ലിന്‍, പിക്കാസോ, ഹെന്റിഫോര്‍ഡ്, സൗരവ് ഗംഗൂലി, ബില്‍ക്ലിന്റന്‍, ഒബാമ, ഉസാമബിന്‍ലാദന്‍ എന്നിങ്ങനെ പ്രസിദ്ധരായ ഇടതുകൈയന്മാരടെ പട്ടിക നീണ്ടുപോകുന്നു. വലതുകൈയന്മാരുടെ പക്ഷപാതിത്വം കാരണം  ഇവര്‍ പലവിഷമതകളും നേരിടുന്നുണ്ട്. ലോകത്തിലെ മിക്ക ഭാഷകളും ഇടതുനിന്ന് വലത്തേക്ക് എഴുതുമ്പോള്‍ അറബി, ഉര്‍ദു, ഫാര്‍സി എന്നീഭാഷകള്‍ ഇടത്തോട്ടേക്കാണ് എഴുതുന്നത്. കത്രിക, ക്യാമറ, സ്‌ക്രൂ, ടെലിഫോണ്‍ സെറ്റ്, പൂട്ട്, കമ്പ്യൂട്ടര്‍, മോബൈല്‍ എന്നിങ്ങനെയുള്ള പല ഉപകരണങ്ങളും വലതന്മാരെ പരിഗണിച്ചുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ചിലയൂറോപ്യന്‍ നാടുകളിലും അമേരിക്കയിലും വാഹനങ്ങളും ഗതാഗതക്രമവും വലതുഭാഗം പാലിച്ചുകൊണ്ടാണ്.  ഇപ്പോള്‍ ഇടതുകൈയന്മാര്‍ക്കായുള്ള വസ്തുക്കള്‍ മാത്രം വില്‍ക്കുന്ന ഒരു പ്രത്യേക ഷോപ്പ് ലണ്ടനില്‍ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ തുറന്നിട്ടുണ്ടത്രെ.  ഇവിടെ ഇടതുകൈയര്‍ക്കുള്ള ഉപകരണങ്ങള്‍ കൂടാതെ ഉടുപ്പുകളും മറ്റു വസ്തുക്കളും ലഭ്യമാണെന്നറിയുന്നു.

മസ്തിഷ്‌കത്തില്‍ ഇടതും വലതുമായി രണ്ട് അര്‍ദ്ധഗോളങ്ങളുണ്ട്. ജീവികളുടെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഭാഗങ്ങളാണ്. ഇടത് അര്‍ദ്ധഗോളമാണ് വ്യക്തിയുടെ ഭാഷാപരമായ കഴിവുകളെ ഇടത് അര്‍ദ്ധഗോളം നിയന്ത്രിക്കുമ്പോള്‍ പ്രത്യേക സാമര്‍ഥ്യങ്ങള്‍ വലതുഗോളമാണ് നിയന്ത്രിക്കുന്നത്. മസ്തിഷ്‌കത്തിലെ ഈ പ്രവര്‍ത്തിവിഭജനത്തിലെ വ്യത്യാസം മാത്രമാണ് ചിലരെ വലംകൈയരും മറ്റുചിലരെ ഇടംകൈയരുമാക്കുന്നത്.

ഇന്ത്യയില്‍ ഇടം കൈക്ക് മര്യാദ കുറവാണെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. ഇടംകൈകൊണ്ട് അഭിവാദ്യം ചെയ്യുകയോ, ഭക്ഷണം വിളമ്പുകയോ കഴിക്കുകയോ, എന്തെങ്കിലും കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് അശുഭലക്ഷണമായും മര്യാദകേടായുമാണ് ഗണിക്കുന്നത്. ഇടംകൈയരായ സന്താനങ്ങളുള്ളവര്‍ കുട്ടിയെ വലംകൈ ഉപയോഗിക്കുന്നതില്‍ നിര്‍ബന്ധിക്കരുത്. കുട്ടിക്ക് അപകര്‍ഷബോധം തോന്നാതിരിക്കാനുള്ള സഹായസഹകരണങ്ങള്‍ സന്തോഷത്തോടെ നല്‍കുകയാണ് വേണ്ടത്. കാരണം കുട്ടിയുടെ ഈ വൈജാത്യം സാധാരണയില്‍ കവിഞ്ഞ ബുദ്ധിസാമര്‍ഥ്യവും പ്രതിഭയും കുട്ടിക്കുണ്ട് എന്നതിന്റെ സൂചനയാവാം ഇത്.  പഠിപ്പിലും പെരുമാറ്റങ്ങളിലും കുട്ടികാണിക്കുന്ന മെച്ചങ്ങള്‍ കണ്ടെത്തി കൂടുതല്‍ അവസരങ്ങളും സഹായസൗകര്യങ്ങളും നല്‍കി പ്രചോദിപ്പിക്കുകയും പ്രയാസങ്ങള്‍ ആത്മവിശ്വാസത്തോടെ തരണംചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. 1976 മുതല്‍ ആഗസ്ത് 25 ലോക ഇടതുകൈയന്മാരുടെ ദിനമായി ആചരിച്ചുവരുന്നുണ്ട്.           


No comments:

Post a Comment