SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Sunday, 26 March 2017

ഇസ്ലാമിക ചരിത്രം--മൂന്നാം ഖലീഫ: ഹസ്റത്ത് ഉസ്മാന്‍(റ)




വഫാത്താകുന്ന സമയത്ത് ഹസ്റത്ത് ഉമര്‍ തന്റെ മക്കളെയോ ബന്ധുക്കളെയോ അടുത്ത ഖലീഫയായി തീരുമാനിച്ചില്ല. പകരം ഒരു ആറഗം സമിതിയെ അദ്ദേഹം തെരഞ്ഞെടുത്തു. അതിലൊരാള്‍ ഖലീഫയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അതിന് അവരെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹസ്റത്ത് ഉസ്മാന്‍, ഹസ്റത്ത് അലി, ഹസ്റത്ത്  ത്വല്‍‍ഹ, ഹസ്റത്ത് സുബൈര്‍, ഹസ്റത്ത് സഅദ്ബ്നു അബീ വഖാസ്, ഹസ്റത്ത് അബ്ദുര്‍റഹ്മാനുബ്നു ഔഫ് എന്നിവരായിരുന്നു പ്രസ്തുത ആറംഗസമിതി. ഖലീഫയാരെന്ന അവസാന തീരുമാനമെടുക്കാന്‍ ഈ ആറംഗസമിതി ഹസ്റത്ത് അബ്ദുര്‍റഹ്മാനു ബ്നു ഔഫിനെ ചുമതലപ്പെടുത്തി. അദ്ദേഹം ജനങ്ങള്‍ക്കിടിയില്‍ ഇറങ്ങി അഭിപ്രായം ആരാഞ്ഞു. ഹസ്റത്ത് ഉസ്മാന്‍, ഹസ്റത്ത് അലി എന്നിവര്‍‍ക്കനുകൂലമായിരുന്നു പൊതുവികാരം. അത് മാനിച്ച് അദ്ദേഹം ഹസ്റത്ത് ഉസ്മാനെ ഖലീഫയായി തെരഞ്ഞെടുത്തു. വിശ്വാസികളുടെ ബൈഅത്ത് വാങ്ങി ഹസ്റത്ത് ഉസ്മാന്‍ പദവി ഏറ്റെടുത്തു.
ഭരണനേട്ടങ്ങള്‍
ഹസ്റത്ത് ഉസ്മാന്റെ ഖിലാഫത്തിലും നിരവധി വിജയങ്ങള്‍ കൈവന്നു. കിഴക്ക് അഫ്ഗാനിസ്ഥാനിലെ കാബൂളും ഗസ്നിയും പിടഞ്ഞാറ് തുണീഷ്യയും മുസ്‌ലിംകളുടെ വരുതിയിലായി. അവസാനത്തെ പേര്‍ഷ്യന്‍ രാജാവ് യസ്ദഗിര്‍ദ് കൊല്ലപ്പെടുന്നത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. ഏഷ്യമൈനറും ഹസ്റത്ത് ഉസ്മാന്റെ കീഴിലായിരുന്നു.
ഹസ്റത്ത് ഉസ്മാന്റെ കാലത്തെ പ്രധാനപ്പെട്ട ഒരു സംരംഭം നാവികസേനാ രൂപീകരണമാണ്. അത് വരെ കരയില്‍ വെച്ചായിരുന്നു മുസ്‌ലിംകളുടെ എല്ലാ യുദ്ധങ്ങളും. നാവിക യുദ്ധം അവര്‍ക്ക് വശമില്ലായിരുന്നു. ഹസ്റത്ത് ഉമറിന്റെ കാലത്ത് പരാജയപ്പെട്ടിരുന്നുവെങ്കലും റോമക്കാരുടെ പക്കല്‍ നാവിക സേനയുണ്ടായിരുന്നു. ഈജിപ്തിന്റെയും സിറിയയുടെയും ഭാഗങ്ങളില്‍ അവര്‍‌ ഇടക്കൊക്കെ തലപൊക്കുകയും ചെയ്യുമായിരുന്നു. ഹസ്റത്ത് ഉമര്‌ ഭരണത്തിലിരിക്കെ മുആവിയ ആയിരുന്നു പ്രദേശത്തെ ഗവര്‍ണര്‍. അദ്ദേഹം മുസ്‌ലിംകള്‍ക്ക് ഒരു നാവികസേന രൂപീകരിക്കണമെന്ന് ഖലീഫക്ക് എഴുതി. മുസ്‌ലിംകളെ കടലിറക്കുന്നത് ആപത്താണെന്ന് ചിന്തിച്ച ഹസ്റത്ത് ഉമറിന്  അതിന് സമ്മതം മൂളിയില്ല. കാലം കഴിഞ്ഞു. ഖിലാഫത്തില്‍ ഹസ്റത്ത് ഉസ്മാനായിരുന്നപ്പോള്‍ മുആവിയ വീണ്ടും തന്റെ ആവശ്യം ഉന്നയിച്ചു. ഖലീഫ അതംഗീകരിച്ചു. നാവിക സേന രൂപപ്പെടുത്തി. ഇവര്‍ വഴി മുആവിയ സിറിയന്‍ തീരത്ത് സുരക്ഷതത്വം ഉറപ്പാക്കിയെന്നതിനു പുറമെ സൈപ്രസ് ദ്വീപ് കീഴടക്കുകയും ചെയ്തു. അറുനൂറ് യുദ്ധക്കപ്പലുമായി വന്ന റോമന്‍ പടയാളികളെ ഇരുനൂറ് കപ്പലുകള്‍ മാത്രമുള്ള മുസ്‌ലിം പടയാളികള്‍ അശേഷം പരാജയപ്പെടുത്തി. അതോടെ മുസ്‌ലിം നാവിക സേന പ്രദേശത്ത് നിലിയുറപ്പിച്ചു തുടങ്ങി.
ഉസ്മാന്റെ ഭരണകാലത്ത് റോഡുകളും പാലങ്ങളും സത്രങ്ങളും നിര്‍മിക്കപ്പെട്ടു. പള്ളികളില്‍ ശമ്പളവ്യവസ്ഥയില്‌ മുഅദ്ദിനുകളെ നിയമിച്ചു. മസ്ജിദുന്നബവി പുനര്‍നിര്‍മിച്ചു.
വിശുദ്ധ ഖുര്‍ആന് ഒരു ഏകീകൃത പാഠം നല്‍കിയെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു സംഭാവന. ഒന്നാം ഖലീഫ ഹസ്റത്ത് അബൂബക്കിറിന്റെ കാലത്ത് തന്നെഖുര്‌ആന്‍ ഒരു ഗ്രന്ഥരൂപത്തില്‍‌ സമാഹരിക്കപ്പെട്ടിരുന്നു. . പക്ഷേ അതിന്റെ പകര്‍‌പ്പെടുത്ത് വിവിധ മുസ്‌ലിം പ്രദേശങ്ങളില്‍‌ വിതരണം ചെയ്തു ലോകത്താകെയുള്ള പാരായണരീതി ക്രമീകരിച്ചത് ഹസ്റത്ത് ഉസ്മാനാണ്. നബിയുടെ കാലത്തും തുടര്‍‌ന്നും സ്വഹാബാക്കള്‍ ഖുര്‍ആന്‍ പല രീതിയിലും പാരായാണം ചെയ്യാറുണ്ടായിരുന്നു. അതെല്ലാം നബി അംഗീകരിച്ചവയുമാണ്. എന്നാല്‍ അറബികളല്ലാത്ത പുതുവിശ്വാസികള്‍ അധികരിച്ചതോടെ പാരായണത്തിന്റെ രീതിയെ കുറിച്ച് പൊതുവെ തര്‍ക്കമുടലെടുത്തു തുടങ്ങി.അപ്പോഴാണ് അതിന് പരിഹാരമെന്നോണം ഹസ്റത്ത് ഉസ്മാന്‍ ക്രോഡീകരിക്കപ്പെട്ട ഖുര്‍ആന്റെ നിരവധി പതിപ്പുകളെടുത്ത് പല പ്രദേശങ്ങളിലേക്കുമായി അയക്കാന്‍‌ തീരുമാനിച്ചത്. ഹസ്റത്ത് ഉമറിന്റെ പുത്രി ഹസ്റത്ത് ഹഫ്സയുടെ കൈവശമായിരുന്നു പ്രസ്തുത പതിപ്പ് അന്നുണ്ടായിരുന്നത്. അതിന്റെ കോപ്പികളെടുത്ത് പലഭാഗങ്ങളിലേക്കും അയച്ചു. അതല്ലാത്ത എല്ലാ കോപ്പികളും കരിച്ചുകളയുകയും ചെയ്തു അദ്ദേഹം.
സമ്പന്നനായിരുന്നത് കൊണ്ട് സുഖജീവിതമാണ് ഹസ്റത്ത് ഉസ്മാന്‍ നയിച്ചിരുന്നത്. പക്ഷേ ബൈത്തുല്‍മാലില്‍ നിന്ന് അദ്ദേഹം ഒന്നും ഈടാക്കിയില്ല. എല്ലാ വെള്ളിയാഴ്ചയും ഓരോ അടിമകളെ മോചിപ്പക്കുന്ന പതിവ് വരെയുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനു പോലും അദ്ദേഹം പൊതുഖജനാവില്‍ നിന്ന് പൈസ ഉപയോഗിച്ചില്ല.
അന്യരെയും സ്വന്തക്കാരെയും ഏറെ സ്നേഹിച്ചിരുന്നു. സ്വന്തക്കാര്‍ക്ക് ഭരണതലങ്ങളില്‍‌‍‍‌ ഉന്നത ഉദ്യോഗങ്ങള്‍ നല്കകയും ചെയ്തു. അതു പൊതുജനങ്ങള്‍ക്കിടയില്‍ നീരസമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഹസ്റത്ത് ഉസ്മാന്റെ വധത്തിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് സത്യത്തില്‍ ഈ നീരസം തന്നെയായിരുന്നു.
ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പ് ഖുറൈശികളുടെ നേതൃത്വത്തിന് വേണ്ടി ഹാഷിം, ഉമയ്യ കുടുംബങ്ങള്‍‌ തമ്മില്‍ കലഹത്തിലേര്‍പ്പെട്ടിരുന്നു. ഇസ്ലാം വന്നതോടെ അതിന് അന്ത്യമായി. അബൂബക്കറും ഉമറും ഈ ഗോത്രങ്ങളില്‍ പെട്ടവരായിരുന്നില്ല. ഉസ്മാന്‍ ഉമയ്യ കുടുംബത്തില്‍ പെട്ടവരായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉന്നത ഉദ്യോഗങ്ങളില്‍ വന്നതോടെ പിന്നെ ഹാഷിം കുടുംബം സ്വാഭാവികമായും പ്രശ്നമുണ്ടാക്കിത്തുടങ്ങി. രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ പഴയ മാത്സര്യബുദ്ധി ഉടലെടുത്തു. പ്രശ്നത്തിന്റെ നിജസ്ഥിതി പടിക്കാന്‍ ഹസ്റത്ത് ഉസ്മാന്‍ ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തി. ഈജിപിത്, സിറിയ, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളില്‍ പോയ സംഘം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. എന്നാലും അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍ അവിഹിതമായി ചില സ്ഥാനങ്ങള്‍ നേടിയെടുത്തിരുന്നു. അത് വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കുന്നതിന് കാരണമായി .
കൂഫ, ഈജിപ്ത്, ബസ്വറ തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് പ്രശ്നമുണ്ടാക്കിയത്. മദീനയില്‍ അപ്രതീക്ഷിതമായി നുഴഞ്ഞു കയറി ഖലീഫയുടെ വസതി വളഞ്ഞ് അവര്‍ സഥാനമൊഴിയാന്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ സ്വയം ഇഷ്ടപ്രകാരം സ്ഥാനത്തലേറ്റിയതാണെന്നതിനാല്‍‍ ബലം പ്രയോഗിച്ച് സ്ഥാനമൊഴിപ്പിക്കാനാവില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. കാലപകാരകള്‍ക്കെതിരെ ശക്തി പ്രയോഗിക്കാന്‍ ചിലര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് നരസിച്ചു. തന്റെ കാരണത്തല്‍ മുസ്‌ലിംകള്‍‍ക്കിടയില്‍ രക്തം ചിന്തരുതെന്നായിരുന്നു മരിക്കും വരെ അദ്ദേഹ്ത്തിന്റെ ചിന്ത. കലാപകാരികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ കൊലപ്പെടുത്തി.
മറ്റു രണ്ടു ഖലീഫമാരില്‍ നിന്നു ഭിന്നമായി ഭരണമേറ്റെടുത്ത ഉടനെ ഏറെ സങ്കീര്‍ണമായ പ്രശ്നങ്ങളായിരുന്നു ഹസ്റത്ത് ഉസ്മാന് അഭിമുഖീകരിക്കേണ്ടിയിരുന്നത്. ഹസ്റത്ത് ഉമറിന്റെ വധത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗത്തും കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. റോമാ സാമ്രാജ്യം മുസ്‌ലിംകുളുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ച് അലക്സാണ്ട്രിയയില്‍ കരയിലുടെയും കടലിലൂടെയും ആക്രമണം നടത്തി. പേര്‍ഷ്യക്കാരുടെ നിലപാടും വിഭിന്നമായിരുന്നില്ല. കലാപം പൊട്ടിപ്പുറപ്പെട്ട വാര്‍ത്ത കേട്ട് അയല്‍പക്കത്തെ ചില ഏഷ്യന്‍രാജ്യങ്ങള്‍ കിട്ടിയ അവസരം ശരിക്കുമപയോഗപ്പെടുത്തി. അതിരുകള്‍ വിശാലമായതോടെ ഇസ്ലാമിക ലോകത്ത് വിവിധ ആചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു മിശ്രിത സമൂഹം ഉടലെടുത്തിരുന്നു. ഇസ്ലാം തുടച്ചു മാറ്റിയ ഗോത്ര, വര്‍ണ, വര്‍ഗ വിവേചനങ്ങള്‍ രണ്ടാമതു തലപൊക്കി തുടങ്ങിയിരുന്നു. എല്ലാം കൊണ്ടും ശത്രുക്കള്‍ക്കനുകൂലമായ കാലാവസ്ഥയായിരുന്നു അവിടെ.
വ്യക്തി വിവരങ്ങള്‍
ഖുറൈശി ഗോത്രത്തിലെ ഉമയ്യ കുടുംബാംഗം. മുഹമ്മദ് നബി ജനിച്ചതിന്റെ ആറാം വര്‍ഷം താഇഫില്‍ ജനിച്ചു. പിതാവിന്റെയും മാതാവിന്റെയും വഴിക്ക് പ്രവാച കുടുംബവുമായി അടുപ്പമുണ്ട് ഹസ്റത്ത് ഉസ്മാന്. സ്വര്‍ഗം കൊണ്ട് നബി സന്തോഷവാര്‍ത്തയറിയിച്ച പത്തിലൊരാള്‍. തലമുറകളായി സമ്പത്തുള്ള കുടുംബമായിരുന്നു. അതു കൊണ്ടുതന്നെ മക്കയിലെ ധനികനായി തീര്‍‍ന്നു. സമ്പന്നനായിരുന്നത് കൊണ്ട് ഉസ്മാനുല്‍ ഗനി എന്നപേരും അദ്ദേഹത്തിനു ലഭിച്ചിരുന്നു.
ഇസ്‌ലാമിലേക്ക് വന്ന പുരുഷന്‍മാരില്‍ നാലാമനായിരുന്നു ഹസ്റത്ത് ഉസ്മാന്‍. ഹസ്റത്ത് അബൂബക്കറിന്റെ പ്രേരണയിലാണ് മുസ്‌ലിമാകുന്നത്. സമ്പന്നനായിരുന്ന ഉസ്മാന്‍ മുസ്‌ലിമായപ്പോള്‍ സ്വാഭാവികമായും നബിതങ്ങള്‍ ഏറെ സന്തോഷിച്ചു. നബി തന്റെ മകള്‍ റുഖയ്യയെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു. നബിയുടെ കല്‍പനപ്രകാരം ആദ്യമായി മക്കയിലേക്ക് ഹിജ്റ പോയത് ഹസ്റത്ത് ഉസ്മാനും കുടുംബവുമായിരുന്നു.
ഹസ്റത്ത് ഉസ്മാന്‍ ബദ്റില്‍ പങ്കെടുത്തില്ല. രോഗിണിയായിരുന്ന തന്റെ ഭാര്യയെ പരിചരിക്കാനും മദീനയിലെ ഭരണകാര്യങ്ങള്‍ നോക്കാനുമായി നബി അദ്ദേഹത്തെ മദീനയില്‍ നിറുത്തി. യുദ്ധമുതലില്‍ നിന്ന് ഒരു യോദ്ധാവിന്റെ വിഹിതം അദ്ദേഹത്തിനും നല്‍കി. അദ്ദേഹത്തെയും ബദരീങ്ങളുടെ കൂട്ടത്തില്‍ എണ്ണുന്നുണ്ട്.
ആദ്യമായി ഇസ്‌ലാമിലേക്ക് വന്നവരില്‍ ഒരാള്‍‍‌‍. മുസ്‌ലിംകള്‍ക്ക് വേണ്ടി ഏറെ സമ്പത്ത് ചെലവഴിച്ച് ധര്‍മിഷ്ടന്‍. ബദ്ര്‍ ഒഴികെ നബിയുടെ കുടെ മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്തു. നബിയുടെ രണ്ടു പുത്രിമാരുടെ, ആദ്യം ഹസ്റത്ത് റുഖിയ്യയുടെയും അവരുടെ മരണശേഷം ഹസ്റത്ത് ഉമ്മുകുല്‍സൂമിന്റെയും, ഭര്‍ത്താവു കൂടിയാണ് അദ്ദേഹം. ഖിലാഫത്ത് ഏറ്റെടുക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് എഴുപത് വയസ്സ് പിന്നിട്ടിരുന്നു. ഏകദേശം പന്ത്രണ്ട് വര്‍ഷക്കാലം ഭരിച്ചു.

ബാബരി മസ്ജിദ് കേസ് കോടിതിക്കകത്ത് വെച്ച് തന്നെ തീര്‍പ്പാക്കണം: സമസ്ത


babri-masjid-1-696x413


കോഴിക്കോട്: ബാബരി മസ്ജിദ് കേസ് നീതിന്യായ വ്യവസ്ഥകള്‍ക്കനുസരിച്ച് കോടതിക്കകത്തുവച്ച് തീര്‍പ്പാക്കണമെന്നു കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ആവശ്യപ്പെട്ടു. കോടതിക്കുപുറത്ത് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാട് അസ്വീകാര്യമാണ്. ബാബരി മസ്ജിദിന്റെ രേഖകളും പാരമ്പര്യവും പരിശോധിച്ച് സത്യസന്ധമായ തീര്‍പ്പുകല്‍പിക്കാന്‍ നിയമവകുപ്പും ഭരണകൂടവും ബാധ്യസ്ഥരാണ്. കേന്ദ്രഭരണകൂടത്തിന്റെ നിലപാടില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കു പരക്കെ ആശങ്കയുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ന്യൂനപക്ഷങ്ങള്‍ക്കു സുരക്ഷിതത്വം ഉറപ്പുവരുത്താനും ഭരണകൂടം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തിനു സമീപം പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ മുഅല്ലിം കെ എസ് മുഹമ്മദ് റിയാസ് മൗലവിയെ നിഷ്ഠൂരമായി വധിച്ചതില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു. അക്രമികള്‍ ഒരുനിലയ്ക്കും രക്ഷപ്പെടാതിരിക്കാന്‍ പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാന്‍ പോലിസ് ജാഗ്രത പാലിക്കണമെന്നും ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Saturday, 25 March 2017

ഇസ്ലാമിക ചരിത്രം--രണ്ടാം ഖലീഫ: ഹസ്റത്ത് ഉമറുബ്നുല്‍ ഖത്വാബ്(റ)



ഹസ്റത്ത് ഉമര്‍ ഖലീഫയായതിനും ശേഷം റോമക്കാരും പേര്‍ഷ്യക്കാരുമായുള്ള യുദ്ധങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു. ഖാദിസിയ്യയില്‍ സഅദുബ്നു അബീ വഖാസിന്‍റെ നേതൃത്വത്തില്‍‍‍‍‍‍ മുപ്പതിനായിരം മുസ്‌ലിംകള്‍ അവരുടെ ഇരട്ടിയിലധികം വരുന്ന പേര്‍ഷ്യന്‍ സൈന്യത്തെ പരാജയപ്പെടുത്തി. യര്‍മൂക്ക് യുദ്ധവും നടന്നു. അവിടെ ഖാലിദ് ബ്നു വലീദിന്റെ നേതൃത്വത്തില്‍ നാല്‍പതിനായിരം മുസ്‌ലിംകള്‍ ഒരു ലക്ഷം റോമക്കാരെയും പരാജയപ്പെടുത്തി. പത്ത് വര്‍‍ഷത്തിനകം പേര്‍‍ഷ്യന്‍‍ സാമ്രാജ്യത്തിന് അന്ത്യം കുറിക്കുകയും റോമന്‍ ആധിപത്യത്തില്‍ നിന്ന് സിറിയ, ഈജിപ്ത്, ഫലസ്തീന്‍ തുടങ്ങിയ പ്രദേശങ്ങളെ മോചിപ്പിക്കുകയും ചെയ്തു.
ഇറാഖ്-ഇറാന്‍ വിമോചനം
ഖാദിസിയ്യ യുദ്ധമാണ് ഇതില്‍ ഏറെ നിര്‍ണായകമായത്. സഅദ്ബ്നു അബീ വഖാസിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സൈന്യം ടൈഗ്രീസിന്റെ തീരത്തെത്തി. നദിയുടെ കിഴക്കെ കരയില്‍ ഇന്നത്തെ ബഗ്ദാദ് സ്ഥിതി ചെയ്യുന്നിടത്തായിരുന്നു അന്നത്തെ പേര്‍ഷ്യക്കാരുടെ തലസ്ഥാന നഗരിയായ മദാഇന്‍. നദി മുറിച്ചു കടക്കാന് മുസ്‌ലിം സംഘത്തിനാവില്ലെന്നായിരുന്നു അവര്‍ കണക്ക് കൂട്ടിയിരുന്നത്. പക്ഷേ, നദിക്കരയില്‍ അത്ഭുതം സംഭവിച്ചു. സൈന്യവുമായി അവിടെയെത്തിയ ഹസ്റത്ത് സഅദ് ബ്നു അബീവഖാസ് അല്ലാഹുവിന്റെ നാമമുച്ചരിച്ച് നദിക്ക് കുറുകെ തന്റെ കുതിരയോടിച്ചു. നേതാവിനെ തുടര്‍ന്ന് മുസ്‌ലിം പടയാളികളും നദി അതുപോലെ മുറിച്ചു കടന്നു. അതു കണ്ടതും പേര്ഷ്യന്‍ പട ചകിതരായി പിന്തിരിഞ്ഞോടി. മദാഇനടക്കമുള്ള മുഴുവന്‍ പ്രദേശങ്ങളും മുസ്‌ലിംകള്‍ക്ക് കീഴിലായി. തങ്ങളുടെ തലസ്ഥാനനഗരി പോലും സംരക്ഷിക്കാന്‍ ശത്രുസൈന്യത്തിന് ആയില്ല.
യുദ്ധത്തില്‍ കിട്ടിയ സ്വത്തുമുഴുവന്‍ ഹസ്റത്ത് സഅദ് ബ്നു അബീവഖാസ് ഹസ്റത്ത് ഉമറിന് അയച്ചു കൊടുത്തു. അതു കണ്ട അദ്ദേഹം കരഞ്ഞു. സന്തോഷകരമയാ ഈ സാഹചര്യത്തില്‍ താങ്കളെന്തേ കരയുന്നു? അവിടെ കൂടിയവരില്‍ ഒരാള്‍‌ ചോദിച്ചു. സന്പത്തിന്റെ പെരുപ്പത്തില്‍ ഞാന്‍ മുസ്‌ലിം സമുദായത്തിന്റെ അധപതനത്തിന്റെ ലക്ഷണം കാണുന്നു. ഹസ്റത്ത് ഉമര്‍ മറുപടി പറഞ്ഞു.
മദാഇന്‍ കീഴടക്കിയതോടെ പിന്നെ ഇറാഖും ഖുസിസ്ഥാനുമെല്ലാം പെട്ടെന്ന് ഇസ്‌ലാമിന് കീഴിലായി. അതോടെ പിന്നെ യുദ്ധം നിര്‍ത്തിവെക്കാന് ഖലീഫ ആലോചിച്ചിരുന്നു. പേര്‍ഷ്യക്കും നമുക്കുമിടയില്‍ ഒരു തീമലയുണ്ടായിരുന്നെങ്കില്‍ എന്നുവരെ അദ്ദേഹം പറയാറുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ പേര്‍ഷ്യ യുദ്ധം ചെയ്തു കൊണ്ടിരുന്നു. സ്വാഭാവികമായും പുതിയ പടയോട്ടത്തിനായി ഖലീഫയും ഉത്തരവിട്ടു.
അങ്ങനെയാണ് ഇറാന്റെയും ഇറാഖിന്റെയും ഇടയിലുള്ള സഹാവന്തില്‍ വെച്ച് വീണ്ടുമൊരു യുദ്ധം നടക്കുന്നത്. കൂടുതല്‍ സൈനികബലത്തിലായിരുന്നു പേര്‍ഷ്യക്കാര്‍ വന്നിരുന്നത്. പക്ഷേ അതിലും മുസ്‌ലിംകള്‍ തന്നെ വിജയിച്ചു. മുസ്‌ലിംകളുടെ സൈനിക നേതാവായിരുന്ന നുഅ്മാനു ബ്നു മുഖ്റിഅ് യുദ്ധക്കളത്തില്‍ ശഹീദായി. ഈ വിജയത്തെ ഇസ്ലാമിക ചരിത്രം ഫത്ഹുല്‍ ഫുതൂഹ് (വിജയങ്ങളുടെ വിജയം) എന്ന് വളിക്കുന്നു. ഈ പരാജയത്തോടെ ഇറാനിലെ പേര്‍ഷ്യന്‍ സൈന്യം ഒതുങ്ങി. നാനാഭാഗത്തേക്കും പടയോട്ടം വ്യാപിപ്പിച്ച മുസ്‌ലിം സൈന്യം പെട്ടെന്ന് തന്നെ പ്രദേശമാകെ കീഴടക്കി.
പേര്‍ഷ്യയുടെ വിമോചനത്തില്‍ മുസ്‌ലിം സൈന്യത്തിന് നേതൃത്വം നല്‍കിയവരില്‍ അഹ്നഫ് ബ്നു ഖൈസിന്റെ നാമം പ്രത്യേകം സ്മരണീയമാണ്. ചരിത്രം ഇദ്ദേഹത്തെ ഫാതിഹു ഖുറാസാന്‍ എന്നാണ് പരിചയപ്പെടുത്തുന്നത്. ഹസ്റത്ത് സഅദ് ഇറാഖെന്ന പോലെ ഖുറാസാനെ  മോചിപ്പിച്ചത് ഹസ്റത്ത് അഹ്നഫ് ആയിരുന്നു. മാത്രമല്ല, സാസാനി ഭരണാധികാരിയായിരുന്ന യസ്ദഗിര്‍ദിനെ ഇറാന്റെ അതിര്‍ത്തികളില്‍ നിന്ന് ആട്ടിപ്പുറത്താക്കുകയും ചെയ്തു അദ്ദേഹം. അതോടെ ഹസ്റത്ത് ഖാലിദ് ബനുല്‍ വലീദ് തുടങ്ങി വെച്ച ദൌത്യം സമ്പൂര്‍‍‍‍ണമാകുകയും ഇറാന്‍ തുണ്ടം തുണ്ടമാക്കപ്പെടുമെന്ന നബിയുടെ പ്രവചനം പുലരുകയും ചെയ്തു. യസ്ദഗിര്‍ദിന്റെ ആധിപത്യം തകര്‍ന്നപ്പോള്‍ പേര്‍ഷ്യയിലെ മജൂസികള്‍‍ മുസ്‌ലിംകളോട് സന്ധിക്ക് തയ്യാറാവുകയായിരുന്നു.
ശാമും ഈജിപ്തും
റോമന്‍ സാമ്രാജ്യം അഥവാ, ബൈസന്റൈന്‍ അക്കാലത്തെ ഏറെ പ്രധാനപ്പെട്ട ഒരു ഭരണകൂടമായിരുന്നു. രാജാവായിരുന്ന ഹിറഖല്‍ അക്കാലത്ത അറിയപ്പെട്ട സൈനികത്തലവന്മാരിലൊരാളുമായിരുന്നു. പേര്‍‍‍ഷ്യയെ അദ്ദേഹം അടിക്കട പരാജയപ്പെടുത്തിയിരുന്നെങ്കിലും മുസ്‌ലിംകളോട് ഹിറഖല്‍‍ പരാജയപ്പെടുക തന്നെ ചെയ്തു.
ഹസ്റത്ത് ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം യര്‍‍മൂക്കില്‍ റോമാ സൈന്യത്തെ പരാജയപ്പെടുത്തിയ വിവരമറിഞ്ഞ് ഹിറഖല്‍ ഏറെ ദുഖിക്കുകയും കോണ്‍‍‍‍‍‍സ്റ്റാന്റ്നോപ്പിളിലേക്ക് പോകുകയും ചെയ്തു.  ഈ യുദ്ധത്തിനു ശേഷം ഹസ്റത്ത് അബൂ ഉബൈദ സൈനികമേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. ഹസ്റത്ത് ഖാലിദുബ്നുല്‍ വലീദ് ഉപമേധാവിയായി മാറി. എന്നാലും അദ്ദേഹം സിറിയന്‍ വിമോചനത്തില്‍ തികഞ്ഞ ഉത്സാഹത്തോടു കൂടെ തന്നെ പങ്കെടുത്തു.
സിറിയ വിജയത്തിന്റെ സുപ്രധാനമായ ഒരു ഏട് ബൈത്തുല്‍ മഖ്ദിസന്‍റെ വിമോചനമാണ്. മുസ്‌ലിംകളുടെ ആദ്യഖിബലയായ ഇവിടെ നിന്നായിരുന്നു നബി ആകാശാരോഹണം തുടങ്ങിയത്. അന്നത് സിറിയയുടെ ഭാഗമായിരുന്നു. മുസ്‌ലിംകള്‍ ബൈത്തുല്‍ മഖ്ദിസ് ഉപരോധിച്ചപ്പോള്‍ പ്രദേശത്തുകാരായ ക്രൈസ്തവര്‍ സന്ധിക്കു തയ്യാറായി. ഹസ്റത്ത് ഉമര്‍ മദീനയില്‍ നിന്ന് വന്ന് കരാര്‍ നേരിട്ട് എഴുതിത്തരണമെന്ന് മാത്രമായിരുന്നു അവരുടെ ആവശ്യം. ഇതറിഞ്ഞ ഹസ്റത്ത് ഉമര്‍ മദീനയില്‍ ഹസ്റത്ത് അലിയെ പകരക്കാരനാക്കി അവിടേക്ക് പോയി. അവരുടെ ജീവിതവും ധനവും മതവും സംരക്ഷിക്കുന്നതാണെന്ന് കരാറില്‍ ഒപ്പിട്ടുകൊടുത്തു. ക്രൈസ്തവരുടെ ആവശ്യം മാനിച്ച് തദ്ദേശീയരായ ജുതന്മാരെ അവിടെ നിന്ന് പുറത്താക്കുകയും ചെയ്തു. ബൈതുല്‍‍ മഖ്ദിസ് മുസ്‌ലിംകളുടെ അധീനതിയിലായി. അവിടെയുള്ള മസ്ജിദുല്‍ അഖ്സാ മുസ്‌ലിംകള്‍ പുനര്‍‍നിര്‍‍മിച്ചു.
സിറിയയില്‍ നിന്നും ഫലസ്തീനില്‍‍ നിന്നുമെല്ലാം റോമക്കാരെ പരാജയപ്പെടുത്തി ഓടിച്ചെങ്കിലും അവര്‍ ഈജിപ്തലുണ്ടായിരുന്നു. അവിടെ നിന്ന് അപ്പോഴും ഭീഷണി തുടര്‍ന്നു. സിറിയയിലെ സൈന്യത്തില്‍ അംറുബ്നുല്‍ ആസ്വ് എന്ന സ്വഹാബിയുണ്ടായിരുന്നു. ഈജിപ്തലേക്ക പടനയിക്കാന്‍ അദ്ദേഹം ഖലീഫയുടെ അനുവാദം തേടി.ഖലീഫ അനുവാദം മൂളി. രണ്ടുമൂന്നു വര്‍‍ഷങ്ങള്‍ക്കകം ഈജിപ്ത് മുസ്‌ലിംകളുടെ കീഴിലായി. റോമക്കാരുടെ ഭരണകാലത്ത് അലക്സാണ്ട്രിയ ആയിരുന്നു ഈജിപ്തിന്റെ തലസ്ഥാനം. മുസ്‌ലിംകള്‍ ഫുസ്ഥാഥ് എന്ന പേരില്‍ പുതിയൊരു നഗരം നിര്‍മിച്ചു തലസ്ഥാനമാക്കി. അധികം കഴിയും മുമ്പെ ഹസ്റത്ത് അംറുബ്നുല്‍ ആസ്വിന്റെ പട്ടാളം ബര്‍‍ഖ, ലിബിയയുടെ തലസ്ഥാനമായ ട്രപ്പോളി എന്നീ പ്രദേശങ്ങളെല്ലാം കൈവശപ്പെടുത്തി. ഇസ്ലാമിക ഖിലാഫത്തിന്റെ അതിര്‍‍ത്തി വീണ്ടും വ്യാപിച്ചു.
പരിഷ്കരണങ്ങള്‍
ഹസ്റത്ത് ഉമര്‍ 12 കൊല്ലവും ആറ് മാസവും ഖലീഫയായി തുടര്‍ന്നു. വിസ്തൃതിയിലും ശക്തിയിലും അക്കാലത്തെ ഏറ്റവും വലിയ ഭരണകൂടം അദ്ദേഹത്തിന് കെട്ടിപ്പടുക്കാനായി. യുദ്ധവിജയങ്ങള്‍ക്കപ്പുറം നീതിനിര്‍വഹണം, പ്രജകളുടെ ക്ഷേമം, ഭരണസംവിധാനം തുടങ്ങി തുടങ്ങിയ ചില കാര്യങ്ങളിലും അദ്ദേഹം ഏറെ ശ്രദ്ധാലുവായിരുന്നു.
ഭരണരംഗത്ത് ഏറെ പരിഷ്കാരങ്ങള്‍ ഹസ്റത്ത് ഉമര്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം തുടങ്ങി വെച്ചത് എന്ന അര്‍ഥത്തില്‍ പ്രസ്തുത പരിഷ്കാരങ്ങളെല്ലാം അവ്വലിയ്യാത്ത് എന്ന പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഏറെ നീണ്ട അവ്വലിയാത്ത് പട്ടികയുടെ സംക്ഷിപ്ത രൂപം താഴെ ചേര്‍ക്കുന്നു.
മൊത്തം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും ജില്ലകളുമാക്കി തിരിച്ചു.
പട്ടാളക്കാരുടെ ശമ്പളം, പെന്ഷന് തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു പട്ടാള വകുപ്പ് സ്ഥാപിച്ചു.
ധനകാര്യവകുപ്പ്
പോലീസ് വകുപ്പ്. കുറ്റവാളികളെ പിടിക്കുക, പ്രജകളുടെ പരാതികള്‍ അന്വേഷിക്കുക, യാത്രാസംഘങ്ങള്‍ക്ക് കാവല്‍ നില്‍ക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു വകുപ്പിന്‍റെ പ്രധാന ഉത്തരവാദിത്തങ്ങള്‍.
പൊതുഖജനാവ്. സംസ്ഥാനങ്ങളിലും ജില്ലകളിലും ഇതേര്‍പ്പെടുത്തി.
കോടതികള്‍
ഭൂമി സര്‍വേ ചെയ്തു.
ജനങ്ങളുടെ സെന്‍സസ്.
തപാല്‍ വകുപ്പ്.
ജയിലുകള്‍ നിര്‍മിച്ചു.
ഇമാമിനും മുഅദ്ദിനും ശന്പളം ഏര്‍പ്പെടുത്തി.
പാഠശാലകള്‍ തുറന്നു. അവിടെ അധ്യാപകര്‍ക്ക് ശന്പളം ഏര്‍പ്പെടുത്തി.
മക്കക്കും മദീനക്കുമിടയില്‍ പുതിയ റോഡുകള്‍ വെട്ടുകയും യാത്രക്കാര്‍ക്കായി സത്രങ്ങള്‍ ഒരുക്കുകയും ചെയ്തു.
നേരത്തെ തന്നെ അക്കാലത്തെ ഏറെ വിശാലമായി തീര്‍ന്നിരുന്ന ഭരണകൂടം ഇത്തരം പരിഷ്കാരങ്ങളിലൂടെ ഏറെ വ്യവസ്ഥാപിതവുമായി മാറി.
എല്ലാ മുസ്‌ലിംകള്‍ക്കും പെന്‍ഷന്‍ നടപ്പാക്കിയെന്നതാണ് ഹസ്റത്ത് ഉമറിന്റെ മറ്റൊരു ഭരണപരിഷ്കാരം. കുഞ്ഞുങ്ങള്‍ക്ക് മുലകുടി മാറിയാലായിരുന്നു ആദ്യം പെന്‍ഷനനുവദിച്ചിരുന്നത്. അത് പിന്നീട് ജനനം തൊട്ട് തന്നെയാക്കി അദ്ദേഹം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അതിന് പിന്നില്‍ ഒരു കഥയുണ്ട്.
ഒരിക്കല്‍ രാത്രി പ്രജകളുടെ ക്ഷേമൈശ്വര്യങ്ങള്‍ അന്വേഷിക്കാനിറങ്ങിയ ഹസ്റത്ത് ഉമര്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. കാരണമന്വേഷിച്ചപ്പോള്‍ കുട്ടിയുടെ ഉമ്മ പറഞ്ഞു. കുഞ്ഞിന്റെ മുലകുടി മാറ്റിയാലെ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ എന്നതിനാല്‍ മുലകുടി മാറ്റാനുള്ള ശ്രമം നടത്തുകയാണെന്ന്. അത് കേട്ട ഹസ്റത്ത് ഉമര്‍ വേവലാതിപ്പെട്ടു. ഉടനെ തന്നെ ജനനം മുതല്‍ പെന്‍ഷന്‍ അനവദിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
പൊതുഖജനാവിലെ സ്വത്ത് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നില്ല. ഖലീഫക്ക് അദ്ദേഹം ഒരു ശമ്പളം നിശ്ചയിച്ചു. രാജ്യത്തെ സാധാരണ പൌരന്‍റെ ശന്പളത്തിനു തുല്യമായ ഒരു സംഖ്യ.
ഹസ്റത്ത് ഉമറാണ് അമീറുല്‍ മുഅമിനീന്‍ എന്ന സ്ഥാനപ്പേര് ആദ്യമായി ഉപയോഗിച്ചത്. ആളുകള്‍ അദ്ദേഹത്തെ ആദ്യം ഖലീഫത്തു ഖലീഫത്തു റസൂലില്ലാഹ് എന്നായിരുന്നു വിളിച്ചിരുന്നത്. ഓരോ ഖലീഫയെയും മുന്‍ ഖലീഫയുമായി ചേര്‍ത്തുവിളിക്കുന്ന ഈ രീതി തുടരുകയാണെങ്കില്‍ പേര് നീണ്ടുപോകുമെന്നും അത് പ്രായോഗികമല്ലെന്നും മനസ്സിലാക്കിയ ഹസ്റത്ത് ഉമര്‍ അതിന് പകരം അമീറുല്‍ മുഅമിനീന്‍ എന്ന പേര് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നുള്ള. അദ്ദേഹത്തെ തുടര്‍‌ന്നുവന്ന എല്ലാ ഖലീഫമാരും ഈ പേരില്‍ വിളിക്കപ്പെട്ടു.
ലളിതജീവിതമായിരുന്നു ഹസ്റത്ത് ഉമറിന്റേത്. വീട് നിര്‍മിച്ചില്ല. സ്വത്തും ധനവും ശേഖരിച്ചില്ല. ആര്‍ക്കും അദ്ദേഹത്തെ എതിര്‍ത്ത് സംസാരിക്കാമായിരുന്നു. പ്രജകളോട് അനീതി കാണിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. രാത്രിസമയങ്ങളില്‍ പ്രജകളുടെ കാര്യമന്വേഷച്ച് ചുറ്റിക്കറങ്ങും. ഹജജ് കാലങ്ങളില്‍ വിവിധ ദേശത്തു നിന്നു വരുന്ന ഹാജിമാരോട് അവനവന്റെ ദേശത്ത് നിയമിതരായ ഗവര്‍ണര്‌‍‍മാരെ കുറിച്ച് ചോദിക്കുകയും പോരായ്മകള്‍ക്ക് അപ്പോള്‍ തന്നെ പരിഹാരം കാണുകയും ചെയ്തു. അതിന് വേണ്ടി മാത്രമായി ഹജ്ജുകാലത്ത് എല്ലാ ഗവര്‍ണര്മാരും മക്കയിലുണ്ടാവണമെന്ന് അദ്ദേഹം നിയമം പുറപ്പെടുവിച്ചിരുന്നു.
ഹിജ്റ അടിസ്ഥാനമാക്കിയുള്ള മുസ്‌ലിം കലണ്ടറിനു തുടക്കം കുറിച്ചത് ഹസ്റത്ത് ഉമറാണ്. കൂഫ, ബസ്വറ, ഫുസ്ഥ്വാത് എന്നീ മൂന്ന് പുതിയ നഗരങ്ങള്‍ അദ്ദേഹം നിര്‍മിച്ചു.
രാജ്യത്തെ കര്‍ഷകരുടെ ജലസേചനാവശ്യങ്ങള്‍ക്കായി നിരവധി തോടുകള്‍‍‍ ഉമര്‍‍‌‍ വെട്ടിയിട്ടുണ്ട്.
പലകാര്യങ്ങളും ഹസ്റത്ത് ഉമര്‍ ആദ്യം നടപ്പിലാക്കി. അമീറുല്‍ മുഅമിനീന്‍ എന്ന പേര് ആദ്യമായി  ഔദ്യോഗിക നാമമാക്കി. ഹിജ്റ വര്‍ഷം നടപ്പാക്കി. നിശാസഞ്ചാരം പതിവാക്കി. സന്താനങ്ങള്‍ ജനിച്ച ശേഷം അടിമസ്ത്രീയെ വില്‍ക്കുന്ന സമ്പ്രദായം നിരോധിച്ചു. താറാവീഹ് നമസ്കാരം പള്ളിയില്‍ വെച്ച് ഒരു ഇമാമിന്റെ കീഴില്‍ സംഘടിപ്പിച്ചു. നമസ്കാരത്തിനും ഖുര്‍ആന്‍ അധ്യാപനത്തിനും ഖാരിഉകളെ നിയമിച്ചു. പള്ളികളില്‍ വിളക്കുകള്‍ സ്ഥാപിച്ചു. ജനാസ നമസ്കാരത്തിന് നാല് തക്ബീറുകള്‍ നിജപ്പെടുത്തി. അച്ചടക്കത്തിനും ശിക്ഷണത്തിനും കുറുവടി പ്രയോഗം നടപ്പാക്കി. ഗോത്രാടിസ്ഥാനത്തില്‍ ജനഅങ്ങളുടെ പേരുവിവരം രജിസ്റ്ററുകളില്‍ വ്യവസ്ഥാപിതമായി രേഖപ്പെടുത്തി. കേസുകളില്‍‍ തീര്‍പ്പു കല്‍പിക്കാന്‍ ഗവര്‍ണര്‍മാരെ നിയമിച്ചു. ഭരണസൌകര്യാര്‍ഥം രാജ്യത്തെ സംസ്ഥാനങ്ങളും പ്രവിശ്യകളുമാക്കി വിഭജിച്ചു. മഖാമു ഇബ്റാഹീമിനെ കഅബയില്‍ നിന്ന് വേര്‍പ്പെടുത്തി യഥാസ്ഥാനത്ത് പുന്സ്ഥാപിച്ചു. ഇതെല്ലാം ആദ്യമായി നടപ്പില്‍ വരുത്തിയ ഖലീഫ ഹസ്റത്ത് ഉമറാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു
വഫാത്ത്
പേര്‍ഷ്യക്കാരനായ അബൂലുഅ് ലുഅ് എന്ന മജൂസിയുടെ കുത്തേറ്റാണ് മരിച്ചത്. സുബ്ഹി നമസ്കരിക്കുകയായിരുന്ന ഉമറിനെ വയറ്റത്താണ് അയാള്‍ കുത്തിയത്. ഗുരുതര പരിക്കേറ്റ അദ്ദേഹം അടുത്ത ദിവസം തന്നെ പരലോകം പൂകി. അബൂബക്കറിനെ പോലെ നബിയുടെ ഖബ്റിന് സമീപമാണ് ഹസ്റത്ത് ഉമറിനെയും മറമാടിയത്.
വ്യക്തിവിവരങ്ങള്‍
പ്രമുഖ സ്വഹാബികളില്‍ ഒരാള്‍. രണ്ടാം ഖലീഫ. നബിപത്നി ഹഫ്സയുടെ പിതാവ്. ഖുറൈശികളിലെ കുലപതി. അബൂഹഫ്സ് വിളിപ്പേരും ഫാറൂഖ് ഉപനാമവുമാണ്. രണ്ടു പേരും നല്‍കിയത് നബി തന്നെ.
ഹിജ്റക്ക് മുമ്പ്. 40 ല്‍ ജനനം. ക്രിസ്താബ്ദം 582ല്‍. പ്രാരബധങ്ങള്‍ നിറഞ്ഞ ബാല്യം. ഒട്ടകം മേയ്ക്കലായിരുന്നു പ്രധാന ജോലി. വംശചരിത്രം, ലക്ഷണശാസ്ത്രം. പ്രഭാഷണം, ആയുധാഭ്യാസം, കുതിര സാരി, മല്‍പിടിത്തം, തുടങ്ങിയ പാരമ്പര്യ കലകളില്‍ പ്രഗത്ഭന്‍. നബിയുടെ ആഗമന സമയത്ത് ഖുറൈശികളില്‍ അക്ഷരാഭ്യാസമുണ്ടായിരുന്ന 17 പേരിലൊരുത്തന്‍.
നുബുവ്വത്തിന്റെ ആറാം വര്‍ഷം ദുല്ഹിജ്ജ മാസത്തിലായിരുന്നു ഹസ്റത്ത് ഉമര്‍ ഇസ്ലാം വിശ്വസിച്ചത്. ഹിജ്റ 13 ജുമാദുല്‍ ഉഖ്റാ 22 ന് ചൊവ്വാഴ്ചയായിരുന്നു അധികാരമേറ്റത്.
ഹിജ്റ 23 ദുല്‍ഹിജ്ജ 27 ന് ആണ് അബൂലുഅലുഅ് അദ്ദേഹത്തെ കുത്തിയത്. മൂന്ന് ദിവസം കഴിഞ്ഞ് മഹുറം 1 ന് ലോകത്തോടു വിടപറഞ്ഞു. നബിയെയും അബൂബക്റിനെയും പോലെ ഉമറിനും 63 വയസ്സായിരുന്നു പ്രായം. ഭരണകാലം 10 വര്‍ഷവും 6 മാസവും 4 ദിവസവും.
ഹസ്റത്ത് ഉമറില്‍ നിന്നു ധാരാളം ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വ്യഖാത ഹദീസ്ഗ്രന്ഥങ്ങളുടെ സമാഹാരങ്ങളായ ഇത്ഹാഫുല്‍ മഹറ, തുഹ്ഫതുല്‍ അശ്റാഫ് എന്നീ ഗ്രന്ഥങ്ങളില്‍ 1908 ഹദീസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇമാം ബുഖാരി തന്റെ പ്രസിദ്ധഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ആരംഭിക്കുന്നത് ഹസ്റത്ത് ഉമര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രശസ്തമായ ഒരു ഹദീസ് ഉദ്ധരിച്ചു കൊണ്ടാണ്.
ഹിജ്റ 35 ല്‍ ദുല്‍ഹിജ്ജ 8 ന് കലാപകരാരികള്‍ അദ്ദേഹത്തെ വകവരുത്തി.
ഇസ്‌ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് നബിയുടെയും അനുചരന്‍‌‍മാരുടെയും കഠിനശത്രുവായിരുന്നു. ഒരു ദിനം നബിയെ കൊന്നുകളയാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ട് വഴിയില്‍ വെച്ച് മനസാന്തരം സംഭവിക്കുകയും അങ്ങനെ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്യുകയായിരുന്നു. നുബുവ്വത്തിന്റെ ആറാം വര്‍ഷമായിരുന്നു ഈ സംഭവം. അബൂബക്കര്‍(റ)നെ പോലെ തന്നെ ഉമര്‍(റ)വും പ്രധാനയുദ്ധങ്ങളിലെല്ലാം നബിയോടൊപ്പം പങ്കെടുത്തിട്ടുണ്ട്.

Friday, 24 March 2017

അബൂബക്ര്‍(റ): ഭരണനേട്ടങ്ങളും വിയോഗവും



ഇറാഖില്‍
മശിയ്യു ബ്‌നു  ഹാരിസ്(റ)വിനെ ഇറാഖിന്റെ ഭാഗത്തേക്ക് അയച്ചിരുന്നുവെന്ന് മുമ്പ് പ്രസ്താവിച്ചിരുന്നുവല്ലോ. പിന്നീട് ഖാലിദ്ബനു വലീദ്(റ)വിന്റെ നേതൃത്വത്തില്‍ ഒരു മുസ്ലിം പോഷക സൈന്യത്തെ അങ്ങോട്ടയച്ചു. അതോടുകൂടി ആ ഭാഗത്ത് ശരിയായ യുദ്ധം ആരംഭിച്ചു. ഹിജ്‌റ 12ല്‍ ഖാലിദ്(റ) ഹീറ: കൈവശപ്പെടുത്തി. വര്‍ഷം പ്രതി 70000 പവന്‍ കപ്പം നിശ്ചയിച്ചു. ഒരു അന്യരാജ്യത്തിന്റെ പക്കല്‍ നിന്ന് മുസ്ലിംകള്‍ സ്വീകരിച്ച ആദ്യത്തെ കപ്പമാണ് ഇത് എന്ന് പറയപ്പെടുന്നു.
ഹീറ: അധീനപ്പെടുത്തിയ ശേഷം ഖാലിദ്(റ) ഐലത്തിനു നേരെ തിരിയുകയും അവിടത്തെ ഭരണാധികാരിയായിരുന്ന യര്‍മുസിനെ പരാജയപ്പെടുത്തി ഐലത്ത് കൈവശമാക്കുകയും ചെയ്തു. ഒരു ലക്ഷം ഉറുപ്പിക വില വരുന്ന അയാളുടെ കിരീടം ഖാലിദ്(റ)വിന്ന് കിട്ടി. ഇതിനെ തുടര്‍ന്ന് കിസ്രാ അയച്ച മറ്റു വന്‍ സൈന്യങ്ങളെയും ഖാലിദ്(റ) പരാജയപ്പെടുത്തുക തന്നെ ചെയ്തു. പിന്നീട് ഖാലിദ്(റ) യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികളുടെ ഭാഗങ്ങളിലേക്ക് തിരിഞ്ഞു. ആ പ്രദേശങ്ങളിലുണ്ടായിരുന്ന  എല്ലാ പട്ടണങ്ങളെയും കീഴടക്കി. തുടര്‍ന്ന് ഇറാഖിന്റെ മറ്റുപ്രദേശങ്ങളും അധീനപ്പെടുത്തി. അങ്ങിനെ ഹി.12ല്‍ മുഴുവന്‍ ഇറാഖിലും മുസ്ലിംകളുടെ വിജയപതാക പാറിക്കളിച്ചു. ഈ യുദ്ധങ്ങളില്‍ മുസ്ലിംകള്‍ക്ക് അളവറ്റ യുദ്ധമുതലുകള്‍ ലഭിച്ചു. അവയുടെ അഞ്ചിലൊരംശവും ഹുര്‍മുസിന്റെ കിരീടവും ഖാലിദ്(റ) മദീനയിലേക്ക് അയച്ചുകൊടുക്കുകയും ബാക്കിയുള്ളത് ഭടന്മാരില്‍ ഭാഗിക്കുകയും ചെയ്തു.
ഇറാഖ് വിജയത്തെ തുടര്‍ന്ന് ഖാലിദ്(റ) പേര്‍ഷ്യന്‍ രാജാവായ കിസ്രാക്ക് ഇങ്ങിനെ ഒരു സന്ദേശമെത്തിച്ചു. ”ഒന്നുകില്‍ ഇസ്ലാംമതം സ്വീകരിക്കുക, അല്ലെങ്കില്‍ ജിസ്‌യ (കപ്പം) നല്‍കുക. രണ്ടും തള്ളിക്കളയുകയാണെങ്കില്‍ ഇറാഖിന്റെ ഗതി തന്നെ പേര്‍ഷ്യക്കും വന്നെത്തുന്നതായിരിക്കും”. കിസ്രാ ഈ സന്ദേശം തള്ളിക്കളയുകയാണുണ്ടായത്. അതിനെ തുടര്‍ന്ന് പേര്‍ഷ്യയിലും യുദ്ധങ്ങള്‍ ആരംഭിച്ചു.
ബസ്വറ വിജയം
ഇറാഖില്‍ മുസ്ലിംകള്‍ക്ക് പ്രശസ്ത വിജയങ്ങള്‍ കൈവന്നുകൊണ്ടിരിക്കുമ്പോള്‍ ശാമിലെ യുദ്ധമുഖങ്ങളില്‍ പലതിലും അവര്‍ക്ക് പരാജയങ്ങള്‍ നേരിടേണ്ടി വന്നു. ശാമിലെ സര്‍വ്വ സൈന്യാധിപന്‍ അബൂഉബൈദ:(റ) ആയിരുന്നുവല്ലോ. അദ്ദേഹത്തിന്റെ കീഴിലുള്ള സൈന്യങ്ങള്‍ക്ക് പരാജയങ്ങള്‍ നേരിടുന്നത് കണ്ടപ്പോള്‍ ഇറാഖിലെ നായകത്വം മശിയ്യു ബ്‌നു ഹാരിസ്(റ)നെ ഏല്‍പ്പിച്ചുകൊണ്ട് തന്റെ പട്ടാളത്തോടുകൂടി ശാമിലേക്ക് പോകുവാനും അവിടെയുള്ള മുസ്ലിം സൈന്യങ്ങളോട് ചേര്‍ന്ന് യുദ്ധം നടത്തുവാനും ഖലീഫ അബൂബക്കര്‍(റ) ഖാലിദ്ബ്‌നു വലീദ്(റ)വിന്ന് കല്‍പ്പന കൊടുത്തു.
ഖാലിദ്(റ) ശാമിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ അബൂ ഉബൈദ(റ)ന്റെ ആജ്ഞപ്രകാരം ശുര്‍ജയില്‍(റ)ന്റെ നേതൃത്വത്തില്‍ ഒരു സൈനിക സംഘം ബസ്വറ നഗരത്തെ വളഞ്ഞ് അക്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. ശത്രുക്കളുടെ ശക്തികേന്ദ്രമായ ബസ്രയെ വേണ്ടത്ര മുന്‍കരുതലുകള്‍ കൂടാതെ ആക്രമിക്കുവാന്‍ ഒരുങ്ങിയതിന്റെ ഫലമായി ശുര്‍ജെയില്‍(റ)വിന്റെ സൈന്യത്തിന്ന് കനത്ത തിരിച്ചടികള്‍ കിട്ടുവാന്‍ തുടങ്ങി. ഭാഗ്യത്തിന്ന് ഈ അവസരത്തില്‍ ഖാലിദ്(റ)വും സേനയും അവിടെയെത്തി. കടുത്ത പോരാട്ടത്തിന്ന് ശേഷം ശത്രുക്കള്‍ അവരുടെ ഭദ്രമായ കോട്ടയില്‍ അഭയം തേടുവാന്‍ നിര്‍ബന്ധിതരായി.
പിന്നീട് അവര്‍ ഒരു പുതിയ നേതാവിന്റെ കീഴില്‍ കോട്ടയില്‍ നിന്ന് പുറത്ത് വരികയും മുസ്ലിംകളോട് യുദ്ധം തുടങ്ങുകയും ചെയ്തു. എന്നാല്‍ അബ്ദുറഹ്മാനുബ്‌നു അബീബക്കര്‍(റ)ന്റെയും ഖാലിദ്ബ്‌നു വലീദ്(റ)ന്റെയും കീഴിലുള്ള മുസ്ലിം സൈനിക സംഘങ്ങള്‍ ധീരധീരം പോരാടി ശത്രുക്കളെ പരാജയപ്പെടുത്തുകയും പോര്‍ക്കളത്തില്‍ നിന്ന് അവരെ ആട്ടിയോടിക്കുകയും ചെയ്തു. അവര്‍ വീണ്ടും കോട്ടക്കകത്ത് പ്രവേശിച്ചു വാതിലുകളടച്ചു. മുസ്ലിംകള്‍ കോട്ടവാതില്‍ക്കല്‍ തങ്ങളുടെ കൊടി നാട്ടി.
മുസ്ലിംകള്‍ക്ക് കീഴടങ്ങുകയല്ലാതെ തങ്ങള്‍ക്കു ഗത്യന്തരമില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ ബസ്‌റയിലെ മുന്‍നേതാവായിരുന്ന റോമാനസ് അവരുടെ തന്നെ വീട്ടുതടങ്കലില്‍ കഴിയുകയായുരുന്നു. അദ്ദേഹം കൗശലത്തില്‍ ഒരു തുരങ്കമുണ്ടാക്കി പുറത്ത് വരികയും മുസ്ലിംകളുമായി സഹകരിച്ച് അവരുടെ ഒരു സംഘത്തോടുകൂടി വീണ്ടും അകത്ത് പോവുകയും കോട്ടവാതില്‍ തുറക്കുകയും ചെയ്തു. ഇതോടുകൂടി മുസ്ലിം സൈന്യം ബസ്‌റയില്‍ പ്രവേശിച്ചു. ഭയങ്കര യുദ്ധം നടന്നു. ഒടുവില്‍ ശത്രുക്കള്‍ കീഴടങ്ങി. ബസ്‌റ അധീനമായ ശേഷം മുസ്ലിംകള്‍ അവിടത്തെ നിവാസികള്‍ക്ക് സുരക്ഷിതത്വം നല്‍കി.
ദമസ്‌കസ്
ബസ്‌റാ വിജയത്തിന്നു ശേഷം ഏകദേശം നാല്‍പതിനായിരം പേര്‍ അടങ്ങിയ മുസ്‌ലിം സേന ഡമസ്‌കസിനെ ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്തു. ഉണങ്ങിവരണ്ട മരുഭൂമികളില്‍ ജീവിച്ച അറബികളെ ദിമിഷ്‌ക്കിലെ പച്ചപിടിച്ചതും ഫലസമ്പത്ത് നിറഞ്ഞതുമായ പ്രദേശങ്ങളുടെ ദൃശ്യം സ്വര്‍ഗത്തിലെന്നപോലെ പുളകം കൊള്ളിച്ചു.
ഡമസ്‌ക്കസ് നഗരത്തിന്റെ അമ്പരചുംബികളായ ഗോപുരങ്ങളെയും ദീപസ്തംബങ്ങളെയും കണ്ടുതുടങ്ങി. അപ്പോഴേക്കും മുമ്പില്‍ നിന്ന് രണ്ടു റോമന്‍ സൈന്യാധിപന്മാരുടെ കീഴില്‍ ഒരുസൈന്യം മുസ്ലിംകളെ തടയുവാന്‍ മുന്നോട്ട് വന്നു. ഒരു ചെറുപോരാട്ടത്തിന് ശേഷം രണ്ടുപേരുടെയും തലകള്‍ കൊയ്‌തെടുത്ത് ഡമസ്‌ക്കസ് നിവാസികളെ പരിഭ്രാന്തരാക്കുവാനായി നഗരത്തിനപ്പുറത്തേക്കിറിങ്ങി. തുടര്‍ന്ന് ഡമസ്‌ക്കസ് നഗരം വളയുകയും ചെയ്തു.
കോട്ടയില്‍ കുടുങ്ങിയ ക്രിസ്ത്യാനികള്‍ രക്ഷപ്പെട്ടുകിട്ടുവാന്‍ വേണ്ടി പണം തരാമെന്ന് പറഞ്ഞ് വ്യാമോഹിപ്പിച്ച് നോക്കിയെങ്കിലും ഭൗതിക നേട്ടങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത മുസ്ലിംകളുടെ അടുത്ത് അത് വിലപോയില്ല. ഉപരോധം തുടര്‍ന്നു. അധികനാള്‍ കഴിയുന്നതിന്ന് മുമ്പ് ഒരു ലക്ഷം സുശക്ഷിതരായ ഭടന്മാര്‍ അടങ്ങിയ ഒരു വന്‍ സേനയെ മുസ്ലിംകള്‍ക്കെതിരെ കൈസര്‍ രാജാവ് അയച്ചുകൊടുത്തു. ഇവരെ നേരിടുവാന്‍ ളിറാര്‍(റ) വിന്റെ നേതൃത്വത്തില്‍ ആയിരം പേരടങ്ങിയ ഒരു സംഘമാണ് നിയോഗിക്കപ്പെട്ടത്. ഒരു സംഘട്ടനത്തെ തുടര്‍ന്ന് ളിറാര്‍(റ) ബന്ധസ്ഥനാക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് റഫീഅ്(റ) നായകത്വം ഏറ്റെടുക്കുകയും ഒരുജ്വല പ്രസംഗം ചെയ്തു മുസ്ലിംകളുടെ നഷ്ടപ്പെട്ട ധൈര്യം വീണ്ടെടുക്കുകയുമുണ്ടായി. കൂടാതെ ഖാലിദ്(റ)ന്റെ സൈന്യം സഹായത്തിനെത്തുകയും ചെയ്തു. ഇതോടുകൂടി യുദ്ധത്തിന്റെ നിലയാകെ മാറി. ളിറാര്‍(റ) മോചിതനായി. അതിന്ന് ശേഷം ഖാലിദ്, റഫീഅ്, ളിറാര്‍ (റ) എന്നീ മൂന്ന് നേതാക്കന്മാര്‍ മുസ്ലിം സൈന്യത്തെ മൂന്നായി വിഭജിച്ച് മുന്ന് മുഖങ്ങളില്‍കൂടി ശത്രുവിനെ അക്രമിക്കുവാന്‍ തുടങ്ങി. റോമന്‍ സേനാനായകന്‍ യുദ്ധക്കളം വിട്ടോടി. ആറായിരം ക്രിസ്ത്യന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു. നിരവധി യുദ്ധമുതലുകളും മുസ്ലിംകള്‍ക്ക് കിട്ടി. അങ്ങിനെ മുസ്ലിം സൈന്യം നവീന ആയുധങ്ങള്‍കൊണ്ട് സുസജ്ജമായി. ഈ യുദ്ധം കഴിഞ്ഞ ശേഷം ഖാലിദ്(റ) ഡമസ്‌ക്കസിലേക്ക് മടങ്ങുകയും അവിടെ കോട്ട ഉപരോധിച്ചുനിന്നിരുന്നവരോടൊപ്പം ചേരുകയും ചെയ്തു.
റോമന്‍ സൈന്യത്തിന് പറ്റിയ ഈ പരാജയം കാരണം കൈസര്‍ രാജാവ് രോഷാകുലനായി. സുസജ്ജവും സുശക്തവുമായ ഒരു വന്‍ സൈന്യത്തെ ഉടനടി പകവീട്ടുവാന്‍ അദ്ദേഹം അയച്ചുകൊടുത്തു. ഈ സൈന്യത്തെ നേരിടുന്നതിന്ന് മുസ്ലിംകള്‍ ഡമസ്‌ക്കസ് ഉപരോധം നീക്കുകയുണ്ടായി. കോട്ടയില്‍ നിന്നും പുറത്ത് വന്ന ക്രിസ്ത്യാന്‍ ഭടന്മാര്‍ അവിടെ അവശേഷിച്ചിട്ടുണ്ടായിരുന്ന മുസ്ലിംകളുടെ നേര്‍ക്ക് ചാടുകയും കുറേപേരെ വധിക്കുകയും മുസ്ലിം വനിതകളെ തടവിലാക്കുകയും ചെയ്തു. തടവിലായ സ്ത്രീകളുടെ കൂട്ടത്തില്‍ ളിറാര്‍(റ)വിന്റെ പെങ്ങള്‍ ഖാഇല:(റ) യുമുണ്ടായിരുന്നു.
സഹോദരനെപ്പോലെ ധീരയായ ഒരു സ്ത്രീയായിരുന്നു ‘ഖാഇല:’ മറ്റു സ്ത്രീകളെയെല്ലാം സംഘടിപ്പിച്ചുകൊണ്ട് അവര്‍ ഒരു പ്രക്ഷോഭത്തിന് തയ്യാറെടുത്തു. റോമന്‍ പട്ടാളത്തലവന്‍ ഇവരെയെല്ലാം കൊന്നു കളയാന്‍ കല്‍പ്പന കൊടുത്തുവെങ്കിലും ഈ സ്ത്രീകളുടെ ഭാഗ്യത്തിന് മുസ്ലിം സൈന്യം അവരുടെ സഹാത്തിനെത്തി. ഘോരമായൊരു പോരാട്ടം നടന്നു. സ്ത്രീകളെല്ലാം രക്ഷപ്പെട്ടു. റോമക്കാരെ അവരുടെ കോട്ടയിലേക്കോടിച്ചു.

ഖാലിദ്(റ)നെ വധിക്കുവാന്‍ ഗൂഢ ശ്രമം
എഴുപതിനായിരം ഭടന്മാരടങ്ങിയ റോമന്‍ സൈന്യത്തിന്റെ കഥ മുമ്പ് പറഞ്ഞിരുന്നുവല്ലോ. അവര്‍ ‘അജ്‌നാദീന്‍’ എന്ന സ്ഥലത്ത് താവളമടിച്ചു. മരണഭയം തീണ്ടുകപോലും ചെയ്തിട്ടില്ലാത്ത മുസ്ലിംസേന ഇവരെ നേരിടുവാന്‍ തന്നെ തയ്യാറായി. ആദ്യമായി ളിറാര്‍(റ)വും ഒരു സംഘം സേനയും പോര്‍ക്കളത്തിലിറങ്ങി. പിന്നീട് മറ്റുള്ളവരും. അങ്ങിനെ അവിടെ ഘോരയുദ്ധം നടന്നു. മുസ്ലിംകളുടെ വിജയത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രത്യക്ഷമായി. റോമക്കാര്‍ പരാജയപ്പെടുമെന്നുറപ്പായി. അപ്പോള്‍ അവര്‍ ഒരു തന്ത്രം കണ്ടുപിടിച്ചു. സമാധാന സന്ധി ചെയ്യാമെന്ന് വ്യാജേന യുദ്ധം നിര്‍ത്തിക്കുകയും പിന്നീട് ഖാലിദിനെ സംഭാഷണത്തിന് വേണ്ടി വേണ്ടി ക്ഷണിച്ചുവരുത്തി ഉപായത്തില്‍ കൊന്നുകളയുകയും ചെയ്യാമെന്നായിരുന്നു ആ തന്ത്രം. അങ്ങിനെ യുദ്ധം നിറുത്തി സമാധാന സംഭാഷണത്തിലേര്‍പ്പെടുവാന്‍ റോമക്കാര്‍ മുസ്ലിംകളോടഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്‍ത്ഥന ഖാലിദ്(റ) സ്വീകരിക്കുകയും സംഭാഷണത്തിന് വരാമെന്ന് സമ്മതിക്കുകയും ചെയ്തു.
റോമക്കാര്‍, വിദഗ്ദ്ധന്മാരായ പത്ത് പട്ടാളക്കാരെ തിരഞ്ഞെടുത്ത് സംഭാഷണ ഹാളിന് ചുറ്റും ഒരുക്കി നിര്‍ത്തി. സൂചന കിട്ടുമ്പോള്‍ പെട്ടെന്ന് അക്രമിച്ചു കയറി ഖാലിദ്(റ)നെ വധിക്കണമെന്നായിരുന്നു അവരോടുള്ള കല്‍പന. തന്റെ അന്വേഷകന്മാര്‍ മുഖേന ഈ വിവരമെല്ലാം ഖാലിദ്(റ) ന് യഥാസമയം കിട്ടിയിരുന്നു. ഒരു സംഘം ആളുകളെ അദ്ദേഹം അയച്ച് ആ പത്തുപേരെ നിദ്രയില്‍വെച്ച് കൊല്ലുകയും റോമന്‍ വേശത്തില്‍ ആ സ്ഥാനത്ത് മുസ്ലിം പട്ടാളക്കാര്‍ നിലയുറപ്പിക്കുകയും ചെയ്തു.
നിശ്ചയപ്രകാരം ഖാലിദ്(റ) സംഭാഷണത്തിന് ചെന്നു. റോമന്‍ സേനാധിപതി സംഭാഷണത്തിന് പകരം ശകാരമാണ് തുടങ്ങിയത്. അയാളുടെ ഉള്ളിലിരുപ്പ് മറ്റൊന്നായിരുന്നുവല്ലോ. ഒടുവില്‍ ഈ വാക്കുസമരം ദന്ദ്വയുദ്ധത്തിലെത്തി. റോമന്‍ നേതാവ് അട്ടഹസിച്ചു. അതോടെ പതുങ്ങി നിന്നിരുന്ന അവര്‍ ഹാളിലേക്ക് വന്നു. അവര്‍ തന്റെ പട്ടാളക്കാരാവുമെന്നായിരുന്നു റോമന്‍ തലവന്‍ വിചാരിച്ചിരുന്നത്. വന്നത് റോമന്‍ വേഷത്തിലുള്ള മുസ്ലിം ഭടന്മാരാണെന്നറിഞ്ഞപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. കഥ മനസ്സിലായപ്പോള്‍ തന്നെ രക്ഷിക്കുവാന്‍ അവന്‍ കേണപേക്ഷിച്ചുനോക്കി. പക്ഷേ അതിന്റെ സമയം കഴിഞ്ഞുപോയിരുന്നു. അവന്‍ കൊല്ലപ്പെട്ടു. അതോയെ യുദ്ധം വീണ്ടും ആരംഭിച്ചു. എന്നാല്‍ നേതാവ് വധ്യനായെന്നറിഞ്ഞ റോമന്‍ സൈന്യത്തിന്റെ യുദ്ധ ശേഷി നശിച്ചുപോയിരുന്നു. അവര്‍ നെട്ടോട്ടം തുടങ്ങി. മുസ്ലിംങ്ങള്‍ക്ക് കണക്കില്ലാത്ത യുദ്ധമുതലുകള്‍ ലഭിച്ചു.
ഡമസ്‌ക്കസില്‍ പ്രവേശിക്കുന്നു
അജ്‌നാദില്‍വെച്ച് റോമക്കാരെ പരാജയപ്പെടുത്തിയ ശേഷം മുസ്ലിം സേന ഡമസ്‌ക്കസിലേക്ക് തിരിക്കുകയും വീണ്ടും അതിനെ ഉപരോധിക്കുകയും ചെയ്തു. റോമക്കാര്‍ അവിടെ വളരെയധികം ശക്തികള്‍ സംഭരിച്ച് കഴിഞ്ഞിരുന്നു. അതിനാല്‍ നിരവധി സംഘട്ടനങ്ങള്‍ നടക്കുകയും ഇരുവിഭാഗങ്ങളില്‍ നിന്നും ധാരാളമാളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. എഴുപത് നാളത്തെ ഉപരോധത്തിന്ന് ശേഷം ഡമസ്‌ക്കസ് നിവാസികള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. അവര്‍ സന്ധിക്കാവശ്യപ്പെട്ടു. പക്ഷേ, ഖാലിദ്(റ) അതിന്ന് വഴങ്ങിയില്ല. ശക്തികൊണ്ടുതന്നെ അതിനെ പിടിച്ചടക്കുവാന്‍ അദ്ദേഹം തീരുമാനിച്ച് കഴിഞ്ഞിരുന്നു.
സന്ധിസംസാരമൊന്നും ഖാലിദ്(റ)വിന്റെയടുക്കല്‍ ഫലപ്പെടുകയില്ലെന്ന് ബോധ്യമായപ്പോള്‍ ഡമസ്‌ക്കസ് വാസികള്‍ അബൂ ഉബൈദ(റ)വെ സമീപിക്കുവാന്‍ തീരുമാനിച്ചു. ഖാലിദിനെ അപേക്ഷിച്ച് മൃദുസ്വഭാവിയാണെന്ന് അബൂ ഉബൈദ(റ)നെ പറ്റി ധരിച്ചത്‌കൊണ്ടാണ് അവര്‍ അങ്ങിനെ ചെയ്തത്. സന്ധി സ്വീകരിക്കുവാന്‍ അവര്‍ അദ്ദേഹത്തോടപേക്ഷിച്ചു. താഴെ പറയുന്ന വ്യവസ്ഥകള്‍ അനുസരിച്ച് സന്ധിചെയ്യുവാന്‍ അദ്ദേഹം സമ്മതിച്ചു.
വ്യവസ്ഥകള്‍
1. എതിര്‍പ്പ് നിര്‍ത്തുകയും ഡമസ്‌ക്കസ് നഗരം മുസ്ലിംകള്‍ക്ക് വിട്ട്‌കൊടുക്കുകയും ചെയ്യുക.
2. ഇസ്ലാംമതം സ്വീകരിക്കുന്നവര്‍ക്കെതിരില്‍ യാതൊരു നടപടിയും എടുക്കാതിരിക്കുക.
3. ഇസ്ലാംമതം സ്വീകരിക്കാത്തവര്‍ ജിസ്‌യ: നല്‍കുക.
4. നാടുവിട്ടുപോകുവാനുദ്ദേശിക്കുന്നവര്‍ക്ക് അവരുടെ മുതലും സാമഗ്രികളുമെല്ലാം കൂടെ കൊണ്ടുപോകാം.
5. അവരുടെ ആരാധനാലയങ്ങള്‍ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുന്നതായിരിക്കും.
അബൂ ഉബൈദ(റ) സര്‍വ്വ സൈന്യാധിപന്‍ അല്ലാതിരുന്നതിനാല്‍ ഈ കരാറില്‍ ഒപ്പ് വെച്ചിട്ടില്ലെങ്കിലും ഇതിലെ വ്യവസ്ഥകള്‍ അദ്ദേഹം സമ്മതിക്കുകയും മുസ്ലിംകളെല്ലാം അത് സമ്മതിക്കുമെന്ന് ക്രിസ്ത്യാനികള്‍ക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 100 ഭടന്മാരോടുകൂടി ഡമസ്‌ക്കസ് കൈവശപ്പെടുത്തുവാന്‍ വേണ്ടി ആ പട്ടണത്തില്‍ അദ്ദേഹം പ്രവേശിച്ചു. ഇതൊന്നും ഖാലിദ്(റ) അറിഞ്ഞിരുന്നില്ല. വിശാലമായ ഡമസ്‌ക്കസ് പട്ടണത്തിന്റെ വേറൊരു ഭാഗത്ത് ഒരു പാതിരിയുടെ സഹായത്തോടെ കുറേ മുസ്ലിം പടയാളികളെ അദ്ദേഹം കോട്ടക്കകത്ത് കടത്തുകയും കോട്ടയുടെ കിഴക്കേവാതില്‍ തുറപ്പിക്കുകയും ചെയ്തു. വാതില്‍ തുറക്കേണ്ട താമസം ഖാലിദ്(റ) തന്റെ സൈന്യത്തോടൊപ്പം കോട്ടക്കകത്ത് തള്ളിക്കയറുകയും നരവേട്ട തുടങ്ങുകയും ചെയ്തു. കോട്ടമധ്യത്തിലെത്തിയപ്പോള്‍ അബൂഉബൈദ(റ)വിനെ സമാധാന ചിത്തനായി നില്‍ക്കുന്നതായിട്ടാണ് ഖാലിദ്(റ) കണ്ടത്. യുദ്ധം തുടരേണ്ട ആവശ്യമില്ലെന്നും ഈ പട്ടണം നമുക്ക് കിട്ടിക്കഴിഞ്ഞെന്നും അബൂ ഉബാദ(റ) ഖാലിദ്(റ)നോട് പറഞ്ഞു. പക്ഷേ, ഖാലിദ്(റ) അത് സ്വീകരിച്ചില്ല. സര്‍വ്വ സൈന്യാധിപന്‍ ഉണ്ടായിരിക്കവെ അബൂ ഉബാദ(റ) ക്രിസ്ത്യാനികളുമായി ഒരു കരാറിലേര്‍പ്പെട്ടത് അന്യായിമായിപ്പോയെന്ന് ഖാലിദ്(റ) വാദിച്ചു. സത്യം ഖാലിദ്(റ)ന്റെ ഭാഗത്തായിരുന്നു. അബൂ ഉബൈദ(റ) തെറ്റ് സമ്മതിക്കുകയും യുദ്ധം നിറുത്തുവാന്‍ അപേക്ഷിക്കുകയും ചെയ്തു. എല്ലാവരുടെയും അഭിപ്രായം യുദ്ധം നിറുത്തുന്നതിലാണെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം അതിന്ന് വഴങ്ങി. അതോടുകൂടി യുദ്ധം അവസാനിച്ചു. കരാറിലെ വ്യവസ്ഥ അനുസരിച്ച് കുറേ ക്രിസ്ത്യന്‍ നേതാക്കന്മാര്‍ തങ്ങളുടെ ധന സാമഗ്രികളോടുകൂടി നാടുവിട്ടുപോയി. ബാക്കിയുള്ളവര്‍ ജിസ്‌യ: നല്‍കുകയോ  ഇസ്ലാംമതം സ്വീകരിക്കുകയോ ചെയ്തു. അങ്ങിനെ ഹിജ്‌റ വര്‍ഷം 13ല്‍ ഡമസ്്ക്കസ് മുസ്ലിംകള്‍ക്ക് അധീനമായി.
അബൂബക്കര്‍ സിദ്ദീഖ്(റ)വിന്ന് രോഗം പിടിപെടുന്നു
മുസ്ലിം സൈന്യം ഡമസ്‌ക്കസ് പ്രതിരോധിച്ചു നിന്നിരുന്ന കാലത്ത് ഖലീഫ: അബൂബക്കര്‍(റ)വിന്ന് രോഗം പിടിപെട്ടു. ഒരു യഹൂദി സമ്മാനമായി കൊടുത്തയച്ച വിഷലിപ്തമായ ഭക്ഷണം കഴിച്ചതാണ് ഈ രോഗത്തിന് കാരണമായതെന്ന് ചരിത്രകാരന്മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. രോഗം കഠിനതരമാവുകയും ഇനി അതില്‍ നിന്ന് മോചനം ലഭിക്കാനിടയില്ലെന്നും മനസ്സിലാക്കിയപ്പോള്‍ ഖലീഫ: (റ) തന്റെ ശേഷം ഭരണകാര്യം എന്താകുമെന്ന ചിന്തയിലായി. പണ്ടത്തെ മുഹാജിര്‍-അന്‍സാര്‍ കുഴപ്പം വീണ്ടും തലപൊക്കിയേക്കാമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതിനാല്‍ തന്റെ വിയോഗത്തിന്ന് മുമ്പ് തന്നെ ഒരു പ്രതിനിധിയെ നിശ്ചയിച്ചുകൊണ്ട് ആ കുഴപ്പത്തിന്റെ വാതിലടച്ചുകളയാമെന്ന് അദ്ദേഹം കരുതി. വേണ്ടത്ര ചിന്തിക്കുകയും മുഖ്യ നേതാക്കന്മാരുമായി കൂടിയാലോചനകള്‍ നടത്തുകയും ചെയ്ത ശേഷം അടുത്ത ഭരണത്തലവനായി ബഹു: ഉമര്‍(റ)നെ നാമനിര്‍ദ്ദേശം ചെയ്തു. ഈ നാമനിര്‍ദ്ദേശത്തില്‍ എല്ലാ നേതാക്കന്മാര്‍ക്കും തൃപ്തിയാണുള്ളതെന്ന് കണ്ടപ്പോള്‍ ഖലീഫ:(റ) അബൂബക്കര്‍(റ), ഉസ്മാന്‍(റ)വിനെ വിളിച്ചു താഴെ പറയും പ്രകാരം വസിയ്യത്ത് പത്രം എഴുതിവെച്ചു.
”അബൂബക്കര്‍ബിന്‍ അബീഖുഹാഫ: തന്റെ ഇഹലോകജീവിതത്തിന്റെ അവസാനത്തെയും പരലോകജീവിതത്തിന്റെ ആദ്യത്തെയും നിമിഷത്തില്‍ എഴുതിച്ച വസിയ്യത്ത് പത്രമാണിത്. ഈ സമയമാണെങ്കില്‍ അവിശ്വാസികള്‍ വിശ്വസിക്കുകയും അസത്യം പറയുന്നവന്‍ സത്യം പറയുകയും ചെയ്യുന്ന ഘട്ടമാണ്. എന്റെ ശേഷം മുസ്ലിംകളുടെ ഭരണ കര്‍ത്താവായി ഉമര്‍(റ)നെ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. മുസ്ലിംകളുടെ ഉത്തമഗുണം ഇതില്‍ ഞാന്‍ കാണുന്നു. എന്നാല്‍ ഉമര്‍(റ) ക്ഷമയോടും നീതിയോടുംകൂടി തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചാല്‍ എന്റെ നിഗമനം ശരിയായി. നേരെ മറിച്ച് വല്ല ദുര്‍വൃത്തിയും അദ്ദേഹം ചെയ്യുകയാണെങ്കില്‍ എനിക്ക് അദൃശ്യജ്ഞാനമില്ലല്ലോ. ഞാന്‍ ഏതൊന്ന് പ്രവര്‍ത്തിച്ചിരിക്കുന്നുവോ അത് മുസ്ലിംകളുടെ ഉത്തമഗുണത്തെയും ക്ഷേമത്തെയും കരുതിയിട്ട് മാത്രമാണ് ചെയ്തിട്ടുള്ളത്”.
അധികാരപത്രം എഴുതിച്ച ശേഷം അത് പുറത്ത് കൊണ്ടുപോയി ജനസമക്ഷം വായിക്കുവാന്‍ കല്‍പ്പിച്ചു. അങ്ങിനെ ജനങ്ങളുടെ മുമ്പില്‍ അത് വായിക്കപ്പെട്ടു. അനന്തരം അബൂബക്കര്‍(റ)നേരില്‍ തന്നെ ജനങ്ങളുടെ മുമ്പില്‍ വരികയും ഒരു ചെറു പ്രസംഗം നടത്തുകയും ചെയ്തു. മുസ്ലിംകളില്‍വെച്ച് ഉത്തമനും യോഗ്യനുമാണ് ഉമര്‍(റ) എന്ന് താന്‍ മനസ്സിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തെ ഖലീഫയാക്കിയിരിക്കുന്നതെന്ന് ആ പ്രസംഗത്തില്‍ അബൂബക്കര്‍(റ) പ്രസ്താവിക്കുകയും അതുകൊണ്ട് എല്ലാവരും അദ്ദേഹത്തെ അനുസരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും അത് സമ്മതിച്ചു.
പിന്നീട് ഉമര്‍(റ)വിനെ വിളിച്ച് ഭരണ കാര്യങ്ങളെയും രാജ്യരക്ഷാ കാര്യങ്ങളെ സംബന്ധിച്ചും ആവശ്യമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കി. അനന്തരം അബൂബക്കര്‍(റ)വിന്റെ രോഗം കലശലായി. ഹിജ്‌റ 13 ജമാദുല്‍ ഉഖ്‌റാ 23ന് തന്റെ 63-ാം വയസ്സില്‍ സര്‍വ്വരെയും ദു:ഖസാഗരത്തിലാഴ്ത്തിക്കൊണ്ട് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. പിതാവിന്ന് അന്ന് 97 വയസ്സായിരുന്നു പ്രായം.
അബൂബക്കര്‍(റ)വിന്ന് നാല് ഭാര്യമാരും ധാരാളം സന്തതികളുമുണ്ടായിരുന്നു. നബി(സ)യുടെ പത്‌നി ആഇശ(റ) അദ്ദേഹത്തിന്റെ പുത്രിയാണ്. പുത്രന്മാരില്‍ അബ്ദുറഹ്മാന്‍, മുഹമ്മദ് എന്നിവര്‍ വിശ്രുതരാണ്.
ഖുര്‍ആനിന്ന് ഗ്രന്ഥരൂപം നല്‍കി
ചര്‍മ പത്രങ്ങള്‍, ഈത്തപ്പനമടല്‍പൊളികള്‍, എല്ലിന്‍തുണ്ടുകള്‍, നേരിയ കല്ലുകള്‍ എന്നിവകളില്‍ നബി(സ)യുടെ ജീവിത കാലത്ത് തന്നെ ഖുര്‍ആന്‍ മുഴുവന്‍ എഴുതി സൂക്ഷിക്കപ്പെട്ടിരുന്നെങ്കിലും അവ വിവിധ സ്ഥലങ്ങളില്‍ ചിതറിക്കിടക്കുകയായിരുന്നു. ഒരു ഗ്രന്ഥത്തിന്റെ രൂപം അതിന്ന് ലഭ്യമായിരുന്നില്ല. ഉമര്‍(റ)ന്റെ ആവശ്യപ്രകാരം തന്റെ ഭരണകാലത്ത് അബൂബക്കര്‍(റ)വാണ് ഇത് നിര്‍വ്വഹിച്ചത്.     നബി(സ) ചെയ്യാത്ത ഒരു കാര്യമായിരുന്നതിനാല്‍ ഉമര്‍(റ)വിന്റെ ഈ ആവശ്യം നിര്‍വ്വഹിക്കുന്നതില്‍ അബൂബക്കര്‍(റ) ആദ്യം ശങ്കിച്ചു നിന്നുവെങ്കിലും പിന്നീട്, കാലത്തിന്റെ ഒരാവശ്യമാണതെന്ന് അദ്ദേഹത്തിന്ന് ബോധ്യം വന്നപ്പോള്‍ അദ്ദേഹം അതിന്ന് സമ്മതിച്ചു. നബി(സ)യുടെ മുഖ്യ വഹ്‌യ് എഴുത്ത്കാരനായ സൈദ്ബ്‌നു സാബിത്ത്(റ)വിനെ വിളിച്ചു എല്ലാ ഖുര്‍ആന്‍ ആയത്തുകളെയും തിരഞ്ഞുപിടിച്ച് ഒരു ഗ്രന്ഥമാക്കി എഴുതുവാന്‍ കല്‍പ്പിച്ചു. ഭാരമേറിയ ഈ ജോലി അദ്ദേഹം ഭംഗിയായി നിറവേറ്റി. ഖുര്‍ആന്റെ ഈ പ്രഥമ പതിപ്പ് ആബുബക്കര്‍(റ)വിന്റെ വശം തന്നെ സൂക്ഷിക്കപ്പെട്ടു. അദ്ദേഹത്തിന്ന് ശേഷം ഉമര്‍(റ)ന്റെ കയ്യില്‍ വന്നു. അതിന്ന് ശേഷം ഈ പ്രതി ഉമര്‍(റ) മകള്‍ ഹഫ്‌സ:(റ)ന്റെ വശമാണ് സൂക്ഷിക്കപ്പെട്ടത്.
ഖാസി സി.എം. അബ്ദുല്ല മൗലവി

Thursday, 23 March 2017

അലി (റ): ധിഷണയുടെ വെളിച്ചം


ali r


പ്രവാചക പരമ്പരയുടെ സുവിശേഷത്താലും സ്വഭാവശുദ്ധിയുടെ മാഹാത്മ്യത്താലും ഹാശിം പരമ്പര, മക്കയില്‍ ഉന്നത ശ്രേഷ്ഠകുലമായി മാറി. ജാഹിലിയ്യ കാലത്തിലെ അന്തതയും അജ്ഞതയും അറേബ്യയെ ഗ്രസിച്ചപ്പോള്‍, ഹാശിം പരമ്പരയില്‍ മാത്രം അതു പ്രതിഫലിച്ചില്ല.
ശിലകളില്‍ കൊത്തിയുണ്ടാക്കിയ ബിംബങ്ങളില്‍ അറബികള്‍ മനസ്സമാധാനവും, sildenafil generic സമാശ്വാസവും കണ്ടപ്പോള്‍ ഹാശിം വംശജര്‍ കഅ്ബയുടെ രക്ഷിതാവായി അല്ലാഹുവിനെ മനസ്സില്‍ കണ്ടു. ഇതുകൊണ്ടു തന്നെ അറബികള്‍, ഹാശിം പരമ്പരക്ക് പ്രത്യേക ബഹുമാനവും സ്ഥാനമാനവും നല്‍കി. പിന്നീട് നബി(സ്വ)യുടെ ആഗമനത്തോടെ ആ വിശുദ്ധിയും പരിശുദ്ധിയും മൂര്‍ത്തീമത് ഭാവമായി പരിണമിച്ചു. മക്കയില്‍, അറബികളുടെ അരുണോദയം മുതല്‍ക്കു തന്നെ ഹാശിം പരമ്പരയ്ക്ക് ബഹുമാനവും ആദരവും കിട്ടിപ്പോന്നു എന്നതാണ് വാസ്തവം.
ബാല്യകാലം
നബി(സ്വ)യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ പുത്രനാണ് അലി(റ). നബി(സ്വ)യോടും ദീനിനോടും ഏറെക്കൂറു പുലര്‍ത്തിയ അബൂത്വാലിബിന്, പക്ഷേ, ഇസ്‌ലാം ആശ്ലേഷിക്കാന്‍ കഴിഞ്ഞിട്ടില്ല. സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഭീകര ഭീഷണിയുടെയും വിദ്വേഷത്തിന്റെയും പുകമറയ്ക്കുള്ളില്‍ അദ്ദേഹം ഒതുങ്ങിക്കൂടി. പ്രവാചകനെയും ദീനിനെയും ആഴത്തില്‍ മനസ്സിലാക്കിയ അദ്ദേഹം നബി(സ്വ)ക്കുള്ള എല്ലാ പരിരക്ഷണം വാഗ്ദാനങ്ങളും നല്‍കിയിരുന്നു. പ്രകീര്‍ത്തന കാവ്യം പോലും ആലപിച്ചത്, അടങ്ങാത്ത ഇസ്‌ലാമിക ആവേശം ഉള്‍ക്കൊണ്ടായിരുന്നു.
നബി(സ്വ)ക്ക് പ്രവാചകത്വം ലഭിക്കുന്നതിന്റെ 10 വര്‍ഷം മുമ്പാണ് അലി(റ) ജനിച്ചത്. പിതാമഹനായ അബ്ദുല്‍ മുത്തലിബിന്റെ സഹോദരനായ അസദിന്റെ മകള്‍ ഫാത്തിമയാണ് മാതാവ്. ഉപ്പയും ഉമ്മയും വഴി ഹാശിം പരമ്പരയില്‍ എത്തുന്ന എക വ്യക്തിയാണ് അലി(റ).
അബൂത്വാലിബില്‍നിന്ന് ആറ് സന്താനങ്ങളുണ്ടായിട്ടുണ്ട്. ത്വാലിബ്, ഉഖൈല്‍, ജഅഫര്‍, അലി എന്നീ നാല് ആണ്‍മക്കളും ഉമ്മു ഹാനിഅ, ജുമാന എന്നീ രണ്ട് പെണ്‍മക്കളും.
അബൂ ഹസന്‍, അബൂ തുറാബ് എന്നീ അപരനാമങ്ങളില്‍ സുവിദിതനായ അലി(റ) ക്രി: 600ലാണ് ജനിച്ചത്-ആനക്കലഹ വര്‍ഷം 30 റജബ് 12ന്.
ഹൈദര്‍ എന്ന വിളിപ്പേരിലൂടെ ധീരതയുടെ പ്രതിരൂപം സൃഷ്ടിച്ച അലി(റ), ശാരീരിക വീക്ഷണത്തിലും ഗാംഭീര്യം മുറ്റി നില്‍ക്കുന്ന വ്യക്തിയായിരുന്നു. ശക്തമായ തവിട്ട് നിറമുള്ള അദ്ദേഹത്തിന്റെ കണ്ണുകള്‍, ഗാംഭീര്യം തെളിയിക്കുന്ന ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമായിരുന്നു. ഉന്തിയ വയറും കശണ്ടിത്തലയും അദ്ദേഹത്തിന്റെ ഗാംഭീര്യത്തെ തേജോന്മുകമാക്കി. തിങ്ങിയ താടിയും, നെഞ്ചിലും തോളന്‍ കൈകളിലുമുള്ള ഇടതൂര്‍ന്ന മുടിയും ധീരതയുടെ പ്രതിരൂപമായി പ്രതിഫലിച്ചു.
ഇസ്‌ലാമിലേക്ക്
ബുദ്ധിയും ചിന്താവൈഭവവും ചെറുപ്പത്തിലേ അലി(റ)വിന് ഉണ്ടായിരുന്നു. കുട്ടികളില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതിന്റെ കാരണവും ഇതുതന്നെ. നബി(സ്വ) അലി(റ)വിന്റെ സംരക്ഷണം ഏറ്റെടുത്തതിന് ശേഷമാണിത്. ഇതുണ്ടാവാന്‍ ഇടയായത് അലി(റ)വിന്റെ ബാല്യകാലത്ത് അറേബ്യയില്‍ ഒരു ക്ഷാമം പിടികൂടി. ജീവിതച്ചെലവുകള്‍ക്കും ഉപഭോഗത്തിനും സാധനങ്ങള്‍ കിട്ടാതായി. വലിയ വിലയ്ക്ക് മാത്രമേ അവ ലഭിച്ചിരുന്നുള്ളൂ… ഇത് ധാരാളം ആശ്രിതരുള്ള അബൂത്വാലിബിനെ ആശങ്കാകുലനാക്കി.
അബൂത്വാലിബിന്റെ മനോവ്യഥ മനസ്സിലാക്കിയ നബി(സ്വ) പിതൃവ്യന്‍ അബ്ബാസ്(റ)വിനോട് അദ്ദേഹത്തിന്റെ രണ്ടു മക്കളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ പറഞ്ഞു. അങ്ങനെ നബി(സ്വ) അലി(റ)വിന്റെയും അബ്ബാസ്(റ), ജഅഫര്‍(റ)വിന്റെയും പരിരക്ഷണ ചുമതല ഏറ്റെടുത്തു. അങ്ങനെ അറബികളുടെ മേല്‍ ഇടിത്തീയായി വര്‍ഷിച്ച ക്ഷാമം അലി(റ)വിന് സന്തോഷത്തിന്റെ കുളിര്‍മഴയേകി.
ഒരു തിങ്കളാഴ്ചയായിരുന്നു നബി(സ്വ)ക്ക് നുബുവ്വത്ത് ലഭിച്ചത്. അന്ന് അലി(റ)വിന് 10 വയസ്സായിരുന്നു. നബി(സ്വ)യും ഖദീജ ബീവിയും നിസ്‌കരിക്കുന്നത്, ഒരിക്കല്‍ അലി(റ) കാണാനിടയായി. അലി(റ) ഇതിനെ is cialis the same as tadalafil സംബന്ധിച്ച് നബി(സ്വ)യോട് ചോദിക്കുകയും നബി(സ്വ) തന്റെ പുതിയ ആദര്‍ശത്തെ അലി(റ)വിനു വിവരിച്ചു കൊടുക്കുകയും ചെയ്തു. ആദ്യം അലി(റ) പിതാവിന്റെ സമ്മതത്തോടെ ഇസ്‌ലാം സ്വീകരിക്കാം എന്നു പറഞ്ഞെങ്കിലും പുതിയ ആദര്‍ശത്തെ കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ തിരു സന്നിധിയിലെത്തിച്ചു. പിതാവ് പോലും അറിയാതെ ഗോപ്യമായി അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. നിസ്‌കാര സമയമായാല്‍ ഏതെങ്കിലും താഴ്‌വരയില്‍ പോയി രഹസ്യമായി അത് നിര്‍വഹിക്കുമായിരുന്നു അലി(റ). കൂടാതെ പുരുഷന്മാരില്‍ ആദ്യമായി നബി(സ്വ) കൂടെ നിസ്‌കരിച്ചതും അലി(റ) ആയിരുന്നു.
മദീനയിലേക്ക്
നുബുവ്വത്തിന്റെ 10ാം വര്‍ഷം അബൂത്വാലിബും ഖദീജാബീവിയും വഫാത്തായി. ഈ ആകസ്മിക മരണം നബി(സ്വ)യെ വളരെ ദുഃഖത്തിലാഴ്ത്തി. ‘ദുഃഖ വര്‍ഷം’ എന്ന് ചരിത്രം ആ വര്‍ഷത്തെ വിശേഷിപ്പിക്കുന്നു.
ഇവരുടെ മരണശേഷം, ശത്രുക്കള്‍ നബി(സ്വ)ക്കും അനുയായികള്‍ക്കുമെതിരേ ശക്തമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. നബി(സ്വ) ത്വാഇഫിലെ സഖീഫ് ഗോത്രത്തില്‍ അഭയംതേടിയെങ്കിലും അവിടെയും അക്രമം ശതഗുണീഭവിച്ചു. ഇസ്‌ലാമിന്റെ മുമ്പില്‍ അഭയകേന്ദ്രങ്ങള്‍ ഓരോന്നായി കൊട്ടിയടക്കപ്പെടാന്‍ തുടങ്ങി.
13 വര്‍ഷത്തെ അഗ്നിപരീക്ഷണങ്ങള്‍ക്കുശേഷം നബി(സ്വ), അബൂബക്കര്‍(റ), അലി(റ) എന്നിവരൊഴികെ എല്ലാവരും മദീനയിലേക്ക് ഹിജ്‌റ പോയി. എങ്കിലും ശത്രുക്കളുടെ വിഷംപുരണ്ട കൈകള്‍ നബി(സ്വ)യുടെ വധത്തില്‍ വരെ എത്തിനിന്നെങ്കിലും, ദിവ്യവെളിപാടോടെ നബി(സ്വ)യും അബൂബക്കര്‍(റ)വും രക്ഷപ്പെട്ടു. തദവസരത്തില്‍, നബി(സ്വ) അലി(റ)വിനെ തന്റെ അമാനത്ത് വക സ്വത്തുക്കള്‍ തിരിച്ചേല്‍പ്പിക്കുവാനും മറ്റുമായി മൂന്നു ദിവസത്തോളം മക്കയില്‍ തങ്ങണമെന്ന് നിര്‍ദേശിച്ചു. പിന്നീട് കൃത്യനിര്‍വഹണം കഴിഞ്ഞ് http://cialisdosage-reviews.com/ അലി(റ) മദീനയിലേക്ക് പുറപ്പെട്ടു. പകല്‍ വിശ്രമിച്ചും രാത്രി യാത്ര ചെയ്തും അലി(റ) മദീനയില്‍ എത്തി. യാത്ര ചെയ്തത് കാരണം അദ്ദേഹത്തിന്റെ കാല് വ്രണപ്പെട്ടിരുന്നു.
റബീഉല്‍ അവ്വല്‍ മധ്യത്തിലാണ് അലി(റ) മദീനയില്‍ എത്തിയത്. viagra 100 മുഹാജിറുകളുടെ ഇടയിലും അന്‍സ്വാരികളുടെ ഇടയിലും അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. അലി(റ)ന് സുഹൃത്തായി നബി(സ്വ) നിര്‍ദേശിച്ചത് സഹ്‌ളുബ്‌നു ഹുനൈഫ്(റ)വിനെയായിരുന്നു.
ഹിജ്‌റ രണ്ടാം വര്‍ഷം അലി(റ)വിന് നബി(സ്വ) തന്റെ മകള്‍ ഫാത്തിമ(റ)യെ വിവാഹം കഴിപ്പിച്ചുകൊടുത്തു. അന്ന് അലി(റ)വിന് 21 വയസ്സും ഫാത്തിമാ ബീവിക്ക് 15 വയസ്സുമായിരുന്നു.
രണാങ്കണങ്ങളില്‍
സത്യാസത്യ വിവേചനദിവസം (യൗമുല്‍ ഫുര്‍ഖാന്‍) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ഹിജ്‌റ രണ്ടാം വര്‍ഷം റമളാന്‍ 17നു നടന്ന ബദര്‍ യുദ്ധത്തില്‍ അലി(റ) മുന്നണിപ്പോരാളിയായിരുന്നു. തുടക്കത്തില്‍തന്നെ തന്റെ ധീരവും സുധീരവുമായ ഇടപടലുകളിലൂടെ അലി(റ) തന്റെ രണശൂര്യം കാണിച്ചുകൊടുത്തു. പ്രസിദ്ധമായ ‘ദുല്‍ഫുഖാര്‍’ എന്ന കരവാള്‍ നബി(സ്വ) സമ്മാനിച്ചത് ബദര്‍ യുദ്ധത്തിലാണ്.
ബദ്‌റിലെ സമ്പൂര്‍ണ പരാജയത്തിന്റെ പ്രതികാര ദാഹവുമായിട്ടാണ് അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ ഖുറൈശി സൈന്യം ഉഹ്ദിലെത്തുന്നത്. തുടക്കത്തില്‍ മുസ്‌ലിംകള്‍ ശത്രുക്കളുടെമേല്‍ മേല്‍ക്കൊയ്മ കാണിച്ചെങ്കിലും, ജബലുറുമാത്ത് പര്‍വതത്തില്‍ നിലയുറപ്പിച്ചിരുന്ന അമ്പെയ്ത്തുകാര്‍ നബി(സ്വ)യുടെ കല്‍പ്പന മറന്ന് യുദ്ധക്കളത്തിലിറങ്ങിയതു വിനയായി. പര്‍വതത്തിന്റെ മറവില്‍ ശത്രുക്കള്‍ മുസ്‌ലിംകളുടെ മേല്‍ അക്രമം അഴിച്ചുവിട്ടു. ‘മുഹമ്മദ് കൊല്ലപ്പെട്ടു’ എന്ന കിംവദന്തി ശത്രുക്കള്‍ പരത്തി. സ്വഹാബാക്കള്‍ പിന്തിരിഞ്ഞോടിയെങ്കിലും നബി(സ്വ)യും കുറച്ചു സ്വഹാബികളും രണാങ്കണത്തില്‍ ഉറച്ചുനിന്നു. ഈ ഘട്ടത്തില്‍ നബി(സ്വ)യുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തത് ആബൂ ഉബൈദ(റ)വും അലി(റ)വും ആയിരുന്നു. നബി(സ്വ)ക്ക് പറ്റിയ സാരമായ മുറിവുകള്‍ കഴുകിക്കൊടുത്തത് അലി(റ)വും ഫാത്തിമാബീവിയും ചേര്‍ന്നാണ്.
ഹിജ്‌റ ആറാം വര്‍ഷത്തില്‍ നടന്ന ഖന്തഖ് യുദ്ധത്തിലും അലി(റ) തന്റെ രണവീര്യം പുറത്തുകാട്ടി. കിടങ്ങ് ഭേദിച്ച് അക്രമിക്കാനെത്തിയ പ്രസിദ്ധനായ കുതിരപ്പടയാളി അംറുബ്‌നു അബ്ദുവുദ്ദിനെ സധൈര്യം നേരിട്ട് കീഴടക്കിയത് അലി(റ) ആയിരുന്നു. ഈ വര്‍ഷത്തില്‍ തന്നെ നടന്ന, മാനവിക സ്‌നേഹത്തിന്റെയും സമാധാനപ്രിയത്തിന്റെയും ദര്‍ശനമായ ഹുദൈബിയ്യ സന്ധിയിലും അലി(റ)തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കരാര്‍ പത്രം എഴുതാന്‍ നബി(സ്വ) തന്റെ പക്ഷത്തുനിന്നും നിയോഗിച്ചത് അലി(റ)വിനെയായിരുന്നു.
അറേബ്യയിലെ ജൂതത്തുരുത്തായ ഖൈബര്‍ പ്രദേശം പിടിച്ചടക്കാനായി നബി(സ്വ) നിയോഗിച്ചത് അലി(റ)വിനെയായിരുന്നു. നിരവധികോട്ടകളുള്ള ഖൈബര്‍ പ്രദേശം മുസ്‌ലിംകള്‍ക്ക് പിടിച്ചടക്കാനായത് അലി(റ)വിന്റെ അസാധാരണ ബുദ്ധി ശക്തി കൊണ്ടും കായബലം കൊണ്ടുമായിരുന്നു. 40 പേര്‍ക്ക് ഒന്നിച്ചു പൊക്കാന്‍ മാത്രം ഭാരമുള്ള ഖൈബര്‍ കോട്ടയുടെ കവാടം അലി(റ) ഒരു കൈ കൊണ്ട് ഇളക്കിയെടുത്തതോടെയാണ് യുദ്ധത്തിന് ഒരു വഴിത്തിരിവായത്. അവിടെ വച്ച് അലി (റ) പാടിയ കാവ്യാത്മക ശൈലിയപ്പോലെ പോരാട്ട വീര്യം കൊണ്ട് അലി(റ) മുറഹിബിനെ കീഴടക്കുക തന്നെ ചെയ്തു.
ഇങ്ങനെ, നിസ്തുലവും നൈതികവുമായ യുദ്ധ തന്ത്രങ്ങളിലൂടെ തന്ത്രിയായിത്തീര്‍ന്ന അലി(റ) അനവധി യുദ്ധങ്ങളിലും, പ്രതിസന്ധി ഘട്ടങ്ങളിലും മുസ്‌ലിംകള്‍ക്ക് തണലും തേനും കനിഞ്ഞു നല്‍കിയിട്ടുണ്ട്. അസാധാരണമായ പോരാട്ടവീര്യം കൊണ്ടായിരുന്നു അലി(റ) ഇത് സാധിച്ചെടുത്തത്.
ജീവിതവഴികള്‍
ഹിജ്‌റ 11ാം വര്‍ഷം റ.അവ്വല്‍ 12ന് നബിയുടെ വഫാത്തോടുകൂടി അലി(റ)വിന്റെ താങ്ങും തണലും മാഞ്ഞുപോയി. നബി(സ)യുടെ ജീവിതത്താളുകളില്‍ സകല മേഖലകളിലും ഒരു സഹചാരിയായി അലി(റ) നിലനിന്നിരുന്നു. ധീരമായ നിലപാടുകളിലൂടെ ഇസ്‌ലാമിന്റെ ചെങ്കോട്ട കാത്തുസൂക്ഷിച്ചത്. അലി(റ)വിനെപ്പോലുള്ള സ്വഹാബികളായിരുന്നു.
നബി(സ)ക്കു ശേഷം മുസ്‌ലിം ഉമ്മത്തിന്റെ നേതൃത്വം ഏറ്റെടുത്ത സച്ചരിതരായ ഖലീഫമാരുടെ കാലത്തിലും, അലി(റ) വിവിധ തലങ്ങളില്‍ തിളങ്ങിനിന്നു.
നബി(സ)യുടെ വഫാത്തിനു ശേഷം അബൂബക്കര്‍(റ)വിനെ മുഹാജിറുകളും അന്‍സ്വാറുകളും ഖലീഫയായി ബൈഅത്ത് ചെയ്തതില്‍ അലി(റ)വിന് യാതൊരുവിധ വിയോജിപ്പുമുണ്ടായിരുന്നില്ല. ഒരു ഉപദേശകന്റെ ചുമതലയായിരുന്നു അബൂബക്കര്‍(റ) വിന്റെ കാലത്ത് അലി(റ)വിന് ഉണ്ടായിരുന്നത്. നിര്‍ണായകമായ പല ഘട്ടങ്ങളിലും അലി(റ) പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കാതെ നിര്‍ണയിക്കുകയായിരുന്നു പതിവ്.
രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്തും പല സങ്കീര്‍ണ കാര്യങ്ങളിലും ഉമര്‍(റ) കൂടിയാലോചിച്ചിരുന്നത് അലി(റ) നോടായിരുന്നു. നഹാവന്ദ് യുദ്ധത്തിന്റെ അമരത്തുനിന്ന് ഉമര്‍(റ) പിന്തിരിഞ്ഞതും, നുഅ്മാനുബ്‌നു മുഖ്‌രിനുല്‍ മുസ്‌നിയെ തല്‍സ്ഥാനത്ത് അവരോധിതനാക്കുകയും ചെയ്തതിലെ ബുദ്ധിശക്തി അലി(റ) ആയിരുന്നു.
ഉമര്‍(റ) തന്റെ പിന്‍ഗാമി ആരായിരിക്കണമെന്ന് നിര്‍ദേശിച്ചില്ല. പകരം അലി(റ) ഉള്‍ക്കൊളളുന്ന ഒരു ആറംഗ പ്രമുഖരെ കൂടിയാലോചിക്കാനായി പറഞ്ഞു. പിന്നീട് ഉസ്മാന്‍(റ) ഭരണത്തിലേറുകയും ചെയ്തു. ഉസ്മാന്‍(റ)വിന്റെ കാലത്തും അലി(റ) കൈത്താങ്ങായിട്ടുണ്ട്. ഖുര്‍ആന്‍ പാരായണത്തിന് ഏകീകൃത രൂപം കൊണ്ടുവന്നതിന് വളരെയധികം, ഉസ്മാന്‍ (റ)വിന് പഴികേട്ടിരുന്നെങ്കിലും, ഈ നിമിഷത്തിലെല്ലാം ഉസ്മാന്‍(റ) വിന് സമചിത്തത വീണ്ടെടുക്കാന്‍ അലി(റ) ആയിരുന്നു ധൈര്യം കൊടുത്തത്.
(islam on web നോട് കടപ്പാട്) 

മദ്‌റസ അധ്യാപകന്റെ വധം: ആരാണ് സാമുദായിക സൗഹൃദം ഇത്രയും ഭയക്കുന്നത്?


murder


കാസര്‍കോട് പഴയ ചൂരി പള്ളി മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവി നിഷ്ഠുരം അറുകൊല ചെയ്യപ്പെട്ടത് കേരള ജനതയെ ഞെട്ടിച്ചിരിക്കയാണ്. മാധ്യമങ്ങളും ചാനലുകളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വാര്‍ത്ത കൈകാര്യം ചെയ്തിട്ടില്ലെങ്കിലും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരൊക്കെയോ അവസരം പാര്‍ത്തിരിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമായിരിക്കുന്നു. ഒരാള്‍ക്കും യാതൊരു ആക്ഷേപവും പരാതിയുമില്ലാത്ത വിധം പള്ളിയും മദ്‌റസയുമായി ബന്ധപ്പെട്ട് സമാധനത്തോടെ ജീവിച്ചിരുന്ന ഒരു സാധാരണ അധ്യാപകനെ ഇത്രമാത്രം നിഷ്‌കരുണം അറുകൊല നടത്തിയത് ശത്രുവിന്റെ ധാര്‍ഷ്ട്യത്തിലേക്കാണ് സൂചന നല്‍കുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും കേട്ടുകേള്‍വിയുണ്ടെങ്കിലും ഒരു മത സ്ഥാപനത്തില്‍ കയറി ഒരു മത പണ്ഡിതനെ വധിക്കുന്നത് കേരളത്തില്‍ ഉണ്ടായിവരുന്ന പുതിയൊരു ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമുദായിക സൗഹൃദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുകവഴി സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും മരുന്നിടുകയെന്ന ചിലരുടെ കുടില ശ്രമങ്ങളാണ് ഇതിനു പിന്നില്‍. സമാധാന കാംക്ഷയും സാമൂഹിക സ്വാധീനവുമുള്ള ഉസ്താദുമാരെ ഉന്നംവെക്കുമ്പോള്‍ തങ്ങള്‍ ആഗ്രഹിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് ദൂരം കുറയുമെന്ന് അവര്‍ സ്വപ്‌നം കാണുന്നു.
കുറച്ചു കാലങ്ങളായി കേരളത്തില്‍ വിശിഷ്യാ കാസര്‍കോട്ട് ഇതിനുള്ള ശ്രമങ്ങള്‍ പല നിലക്ക് നടന്നുവരുന്നതായി കാണാം. ഏതു സമയവും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ പറ്റിയ ഒരു തരത്തിലേക്ക് ആളുകളുടെ മനസ്സിനെ പരസ്പരം അകറ്റിക്കൊണ്ടിരിക്കുകയാണ് ഇവിടെ ചിലര്‍. തങ്ങളുടെ സ്വാര്‍ത്ഥ ലാഭം കൊയ്യുക എന്നതിലപ്പുറം മനുഷ്യരുടെ സൗഹാര്‍ദപരമായ ജീവിതം അവര്‍ക്ക് മുന്നില്‍ കാണാന്‍ കഴിയുന്നില്ല.
മുമ്പ് ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി ദാരുണമായി കൊല ചെയ്യപ്പെട്ടിരുന്നു. പോലീസ് അതിനെ പല നിലക്കും ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ചുവെന്നല്ലാതെ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കൃത്യമായി പുറത്തുകൊണ്ടുവരാന്‍ ഇതുവരെ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ജില്ലയില്‍ ഏറെ ആദരിക്കപ്പെട്ടിരുന്ന ആ സാത്വികന്റെ അന്ത്യം ജനങ്ങളെ ഏറെ ദു:ഖത്തില്‍ അകപ്പെടുത്തിയിട്ടും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ സംയമനം പാലിക്കുകയായിരുന്നു. കേസിനു ഏഴു വര്‍ഷം പിന്നിടുമ്പോഴും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായൊരു ചിത്രം നല്‍കാന്‍ പോലും പോലീസ് ഒരുമ്പെട്ടില്ല. ചില സ്വാധീനമുള്ള ഇടപെടലുകളാല്‍ പോലീസ് സത്യം മൂടിവെക്കുന്നുവെന്ന ആരോപണമാണ് ഈ വിഷയത്തില്‍ പരക്കെ ഉയര്‍ന്നുകേള്‍ക്കുന്നത്.
റിയാസ് മൗലവിയുടെ വിഷയത്തിലും നമ്മുടെ പോലീസില്‍നിന്നും മറ്റൊന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ?! തിരൂരിലെ യാസില്‍ വധത്തിലും കൊടിഞ്ഞിയിലെ ഫൈസ്വല്‍ വധത്തിലും കാട്ടിയ അതേ അമാന്തം ഇത്തരം വിഷയങ്ങളിലെല്ലാം ഉണ്ടാകുമെന്നത് കേരളത്തിലെ ഏതു സാധാരണക്കാരനും പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ഇവിടെ സത്യം പുറത്തുവരാതിരിക്കലും കൊലയാളികള്‍ ശിക്ഷിക്കപ്പെടതാരിക്കലുമാണ് ചിലരുടെ ഉദ്ദേശ്യം. കുടുംബങ്ങളില്‍ വേതന മാറുംമുമ്പു തന്നെ കൊലയാളികള്‍ കുറ്റമുക്തരായി അങ്ങാടിയില്‍ വിലസുന്ന കാഴ്ച്ചയാണ് ഇന്ന് ഇവിടെയുള്ളത്. ഇത് പുതിയ കൊലപാതകങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മുഖം നോക്കാതെ നീതി നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ക്കും നീതിപാലകര്‍ക്കും സാധിക്കുന്നില്ല. ഒരു നിലക്കും ന്യായീകരിക്കാനാവാത്ത ദാരുണമായ കൊലപാതകങ്ങളെ പോലും പക്ഷം ചേര്‍ന്ന് സമീപ്പിക്കുന്നത് ഏറെ ബാലിശമായ ഒരു നിലപാടാണ്. കേരളത്തില്‍ ഇന്ന് വ്യാപകമായി കണ്ടുവരുന്നത് ഇതാണ്. താനൂര്‍ കടപ്പുറത്ത് ആക്രമണമുണ്ടായപ്പോള്‍ മന്ത്രിമാരടക്കം ഉത്തരവാദപ്പെട്ടവരെല്ലാം രാഷ്ട്രീയമായിട്ടാണ് അതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ, സാമ്പത്തികമായും മാനസികമായും വന്‍ നഷ്ടവും ആഘാതവും സംഭവിച്ച അവിടത്തെ പാവപ്പെട്ട കുടുംബ നാഥരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും പരാധീനതകള്‍ കേള്‍ക്കാന്‍ ആര്‍ക്കും സമയമുണ്ടായില്ല. ആര് ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കും? ആര് ഇവരുടെ വേതനകള്‍ ശമിപ്പിക്കും? രാഷ്ട്രീയ പഴിചാരലുകള്‍ക്കപ്പുറം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആര് മുന്‍കയ്യെടുക്കും? ചങ്ങലകള്‍ക്കുതന്നെ ഭ്രാന്തിളകുന്ന ഇക്കാലത്ത് അര്‍ഹിക്കുന്നവര്‍ക്ക് നീതി ലഭിക്കാനുള്ള സാധ്യത നമ്മുടെ നാട്ടില്‍ മങ്ങിവരികയാണ്.
റിയാസ് മൗലവിയുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മത സമൂഹങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ചില ആശങ്കകളുണ്ട്. പള്ളികളും മദ്‌റസകളും എന്നും നന്മയുടെ കേന്ദ്രങ്ങളാണ്. തിന്മകളില്‍നിന്നും അകന്നു നില്‍ക്കാനും കരുണയോടും സൗഹാര്‍ദത്തോടും ജീവിക്കാനുമാണ് ഇവിടങ്ങളില്‍ പഠിപ്പിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിലേക്കു പോലും ഇരുട്ടിന്റെ മറവില്‍ കടന്നുകയറുകയും അധ്യാപകരെ കൊല നടത്തുകയും ചെയ്യുമ്പോള്‍ സമാധാനകാംക്ഷികളായ ജനങ്ങള്‍ക്ക് എങ്ങനെയിവിടെ ജീവിച്ചുപോകാന്‍ കഴിയുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആശങ്ക. സാമുദായിക സൗഹൃദം നിലനില്‍ക്കുന്ന കേരളീയ പശ്ചാത്തലത്തില്‍ വര്‍ഗീയതയും വിദ്വേഷവും വിതച്ച് കലാപത്തിന്റെ വിഷവിത്തുകള്‍ ഇറക്കുകവഴി ബന്ധപ്പെട്ടവര്‍ക്ക് എന്തു നേട്ടമാണ് ലഭിക്കാനുള്ളത്? മത സമൂഹങ്ങളുടെ സൈ്വരജീവിതം പോലും ഭീതിയുടെ നിഴലിലാവുകയാണ് ഇത്തരം ധാര്‍ഷ്ട്യങ്ങളിലൂടെ സംഭവിക്കുന്നത്.
ഇരുട്ടിന്റെ മറവില്‍ സാമുദായിക സൗഹൃദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ വിധ്വംസകരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് നാടിനെ രക്ഷിക്കേണ്ടതുണ്ട്. മതേതര സമൂഹം ഇതിനായി ഒന്നിക്കുകയും പാര്‍ട്ടീ ജാതീയത മറന്ന് നന്മക്കായി സംഘടിക്കുകയും വേണം. അനീതിക്കെതിരെ ഒരുമിച്ചുനില്‍ക്കാന്‍ കഴിയുമ്പോഴേ നാട് വര്‍ഗീയ വിധ്വംസകരുടെ കരങ്ങളില്‍നിന്നും രക്ഷപ്പെടുകയുള്ളൂ. അല്ലെങ്കില്‍, കേരളവും കഥയിലെ കൊമാലയായി മാറും, തീര്‍ച്ച.

(islam on web നോട് കടപ്പാട് )

Wednesday, 22 March 2017

ഇസ്ലാമിക ചരിത്രം--ഉസ്മാന്‍ ബിന്‍ അഫ്ഫാന് (റ)


usman


പ്രവാചകപുത്രി ഉമ്മുകുല്‍സു(റ)യുടെ വിവാഹം കഴിഞ്ഞപ്പോള്‍ ബീവി ആഇശ(റ) മഹതിയോട് പറഞ്ഞ ഒരു വാക്ക് താരീഖുല്‍ ഖുലഫാഇല്‍ ഇമാം സുയൂത്വി ഉദ്ധരിച്ചിട്ടുണ്ട്. ആ വാക്ക് ഇതായിരുന്നു: ”ജനങ്ങള്‍ക്കിടയില്‍വച്ച് നിന്റെ പിതാവ് മുഹമ്മദ് നബിയോടും പിതാമഹന്‍ ഇബ്‌റാഹീം നബിയോടും ഏറ്റവും സദൃശ്യനായ ആളാണല്ലോ നിന്റെ ഭര്‍ത്താവ്..” ലൂത്വ് നബിക്കുശേഷം കുടുംബസമേതം അല്ലാഹുവിലേക്കു ഹിജ്‌റ ചെയ്ത പ്രഥമ വ്യക്തി ആ ഭര്‍ത്താവാണത്രേ. ആദം നബി(അ) മുതല്‍ അന്ത്യനാള്‍വരെ ലോകത്തൊരു നബിയും തന്റെ രണ്ടു പുത്രിമാരെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്ത മറ്റൊരു ചരിത്രമില്ല.
അങ്ങനെയൊരു ചരിത്രം ഇരട്ടപ്രകാശത്തിനുടമ(ദുന്നൂറൈന്‍)യായ ഉസ്മാന്‍ ബിന്‍ അഫാന്‍(റ) എന്നവര്‍ക്കു മാത്രം സ്വന്തമാണ്. എനിക്ക് മൂന്നാമതൊരു പുത്രികൂടിയുണ്ടായിരുന്നെങ്കില്‍ അതും ഞാന്‍ ഉസ്മാനിന് വിവാഹം ചെയ്തുകൊടുക്കുമായിരുന്നുവെന്നാണ് പുണ്യപ്രവാചകന്റെ പ്രസ്താവന. രണ്ടു പുത്രിമാരെയും(ആദ്യം റുഖിയ്യയെയും പിന്നെ ഉമ്മു കുല്‍സുമിനെയും) അവിടുന്ന് വിവാഹം ചെയ്തുകൊടുത്തത് സ്വന്തം തീരുമാനപ്രകാരമായിരുന്നില്ല. മറിച്ച്, അല്ലാഹുവിന്റെ നിര്‍ദേശാനുസരണമായിരുന്നുവെന്ന കാര്യം കൂടി ഇതിനോടു കൂട്ടിവായിക്കേണ്ടതുണ്ട്.
തിരുനബി(സ്വ)യെ പ്രതിനിധീകരിച്ചുകൊണ്ട് ഇസ്‌ലാമികലോകത്തെ നിയന്ത്രിച്ച മൂന്നാമത്തെ ഉന്നതാധികാരിയാണ് ഹസ്‌റത്ത് ഉസ്മാന്‍(റ). തിരുനബിയുടെ ജനനം കഴിഞ്ഞ് ആറുവര്‍ഷം പിന്നിട്ടപ്പോഴാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് അഫാന്‍ ബിന്‍ അബില്‍ ആസ്വ്. മാതാവ് അര്‍വ ബിന്‍ത് കുറൈസ്. ജനിക്കുന്നത് ത്വാഇഫില്‍. അബൂ അംറ് എന്നായിരുന്നു ആദ്യകാല ഓമനപ്പേരെങ്കിലും പത്‌നി റുഖിയ്യയില്‍ അബ്ദുല്ല എന്ന പുത്രനുണ്ടായപ്പോള്‍ അബൂഅബ്ദില്ലാഹ് എന്നായി മാറി.
ഇസ്‌ലാം ആശ്ലേഷകരിലെ നാലാമനെന്ന സ്ഥാനം അലങ്കരിക്കുന്നത് ഉസ്മാന്‍ തങ്ങളാണ്. സിദ്ദീഖുല്‍ അക്ബര്‍(റ)ന്റെ ക്ഷണപ്രകാരമായിരുന്നു ഇസ്‌ലാമിലേക്കുള്ള വരവ്. മുസ്‌ലിമായപ്പോള്‍ പിതൃസഹോദരന്‍ ഹകം ബിന്‍ അബീ ആസ്വ് ശക്തമായി എതിര്‍ക്കുകയും ബന്ധനസ്ഥനാക്കുകയും ചെയ്തു. പക്ഷേ, മുന്നോട്ടുവച്ച കാല്‍ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടില്‍ അദ്ദേഹം നിലകൊണ്ടപ്പോള്‍ ഹകമിന് പിടി അഴിക്കേണ്ടി വന്നു. ബന്ധനത്തില്‍നിന്ന് അദ്ദേഹത്തെ മോചിതനാക്കി പാട്ടിനുവിട്ടു.
ഇസ്‌ലാമിനുവേണ്ടി രണ്ടുതവണ ഹിജ്‌റ ചെയ്തിട്ടുണ്ട് ഉസ്മാന്‍(റ). ആദ്യം അബ്‌സീനിയയിലേക്കും പിന്നെ മദീനയിലേക്കും. ബദ്ര്‍ ഒഴിച്ചുള്ള മുഴുവന്‍ യുദ്ധങ്ങളിലും തിരുനബി(സ്വ)യ്‌ക്കൊപ്പം പങ്കുകൊള്ളാനും അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. ബദ്ര്‍ നടക്കുന്ന സമയത്ത് പത്‌നി റുഖിയ്യ രോഗശയ്യയിലായിരുന്നു. അവരെ പരിചരിക്കേണ്ട ചുമതലയുണ്ടായിരുന്നതിനാല്‍ ബദ്‌റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ബദ്‌റില്‍ പങ്കെടുത്ത ഫലത്തിലാണ് അദ്ദേഹമുള്ളത്. യുദ്ധമുതലില്‍നിന്ന് ഒരു വിഹിതം അദ്ദേഹത്തിനും നബി(സ്വ) നല്‍കിയിട്ടുണ്ട്.
ശാന്തനും സുമുഖനും കുലീനനും സുധീരനും സമ്പന്നനുമായ വ്യക്തിത്വത്തിനുടമ കൂടിയായിരുന്നു ഉസ്മാന്‍(റ). അദ്ദേഹത്തിന്റെ ലജ്ജാശീലം സുപ്രസിദ്ധമാണ്. ആ ലജ്ജ കണ്ട് മലക്കുകള്‍ പോലും നാണിക്കുന്നുവെന്ന് ഒരിക്കല്‍ പ്രവാചകതിരുമേനി(റ) അരുള്‍ ചെയ്തിട്ടുണ്ട്. ഹജ്ജ്-ഉംറ സംബന്ധിയായ അറിവില്‍ അഗ്രഗണ്യന്‍കൂടിയായിരുന്നു അദ്ദേഹം.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ പലഘട്ടങ്ങളിലും മുസ്‌ലിംകള്‍ക്ക് അദ്ദേഹത്തിന്റെ സാമ്പത്തിക സഹായങ്ങള്‍ നിര്‍ണായകമായി വര്‍ത്തിച്ചിട്ടുണ്ട്. തബൂക് യുദ്ധത്തിനുള്ള സന്നാഹങ്ങള്‍ നടക്കുന്ന സന്ദര്‍ഭം. നബി(സ്വ) മിമ്പറില്‍ കയറി യുദ്ധഫണ്ടിലേക്ക് സഹായങ്ങളാവശ്യപ്പെട്ടപ്പോള്‍ ഉസ്മാന്‍(റ) എഴുന്നേറ്റുനിന്ന് നൂറു ഒട്ടകങ്ങള്‍ വാഗ്ദാനം ചെയ്തു. രണ്ടാമതും ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതും നൂറ് ഒട്ടകങ്ങള്‍ വാഗ്ദാനം ചെയ്തു. മൂന്നാമതും ആവശ്യപ്പെട്ടപ്പോള്‍ മൂന്നാമതും നൂറ് ഒട്ടകങ്ങള്‍ നല്‍കാമെന്നു പറഞ്ഞു. അങ്ങനെ തബൂക്കിലേക്കു മാത്രം അദ്ദേഹത്തിന്റെ വകയായി മുന്നൂറ് ഒട്ടകങ്ങളും അതിനോടനുബന്ധമായ സാധനസാമഗ്രികളും! ഹസ്‌റത്ത് ഉമര്‍(റ)നു ശേഷം ഭരണച്ചെങ്കോലേന്തിയ ഉസ്മാന്‍(റ) പല നേട്ടങ്ങളും ഇസ്‌ലാമിക ലോകത്തിനുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. പേര്‍ഷ്യ, സൈപ്രസ്, അര്‍മീനിയ, ഖുറാസാന്‍, കര്‍മാന്‍, സിജിസ്ഥാന്‍, ട്രിപ്പോളിയില്‍ നിന്നുതുടങ്ങി ഡാഞ്ചര്‍ വരെയുള്ള ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങള്‍ തുടങ്ങിയവ ഇസ്‌ലാമിന്റെ വരുതിയില്‍ വരുന്നത് അദ്ദേഹത്തിന്റെ കാലത്താണ്. നാവികസേനയുടെ രൂപീകരണവും അക്കാലത്താണു നടന്നത്. അറുന്നൂറ് യുദ്ധക്കപ്പലുമായി വന്ന റോമന്‍ സേനയെ ഇരുന്നൂറ് കപ്പലുകള്‍ മാത്രമുണ്ടായിരുന്ന മുസ്‌ലിംപട ധീരധീരം നേരിട്ട് പരാജയപ്പെടുത്തിയായിരുന്നു അതിനു തുടക്കം കുറിച്ചിരുന്നത്.
അബൂബക്കര്‍(റ) സമാഹരിച്ച വിശുദ്ധ ഖുര്‍ആന്‍ കോപ്പിക്കളാക്കി ലോകത്തിന്റെ പല ഭാഗത്തേക്കയച്ചതും അതുവരെയില്ലാതിരുന്ന ജുമുഅയുടെ രണ്ടാം ബാങ്കിന് തുടക്കംകുറിച്ചതും ശമ്പളം നല്‍കി മുഅദ്ദിനുകളെ നിശ്ചയിച്ചതും ഉസ്മാന്‍(റ)ആണ്. മസ്ജിദുന്നബവി പുനര്‍നിര്‍മിച്ചതും റോഡുകളും പാലങ്ങളുമുണ്ടാക്കി ഗതാഗതസൗകര്യങ്ങളേര്‍പ്പെടുത്തിയതും അദ്ദേഹത്തിന്റെ ഭരണകാലത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രം.
പന്ത്രണ്ടു വര്‍ഷക്കാലം ഉസ്മാന്‍(റ) ഭരണരംഗത്ത് ലങ്കിത്തിളങ്ങി. പക്ഷേ, ഭരണത്തിന്റെ അവസാനകാലങ്ങള്‍ കലാപകലുഷിതമായിരുന്നു. അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതന്റെ വിധ്വംസകപ്രവര്‍ത്തനങ്ങളുടെ ഫലമായി മഹാനവര്‍കള്‍ വീട്ടുതടങ്കലില്‍പ്പെട്ടു. ഹിജ്‌റ 35 ദുല്‍ഹിജ്ജ 18ന് വെള്ളിയാഴ്ച നോമ്പുനോറ്റ് ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കെ കാപാലികരായ കലാപകാരികള്‍ അദ്ദേഹത്തിന്റെ വസതിയിലേക്കിരച്ചുകയറുകയും ക്രൂരമായി വധിക്കുകയും ചെയ്തു. വധിക്കപ്പെടുമ്പോള്‍ 82 വയസുണ്ടായിരുന്നു അദ്ദേഹത്തിന്.
( islam on web നോട് കടപ്പാട് )