SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Friday, 31 March 2017

ശാം വിജയം: അബൂബക്ര്‍(റ) ന്റെ ഭരണനേട്ടം




റസൂലുല്ലാഹി(സ)യുടെ നേതൃത്വത്തില്‍ നടന്ന എല്ലാ സമരങ്ങളുടെയും ചരിത്രം അറേബ്യയുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ പരിമിതങ്ങളായിരുന്നു. അതിന്നപ്പുറത്തേക്ക് കടക്കുവാന്‍ അവസരം ലഭിച്ചിരുന്നില്ല. അകത്തെ കാര്യങ്ങള്‍ തന്നെ വേണ്ടുവോളമുണ്ടയിരുന്നതാണ് അതിന്ന് കാരണം. എങ്കിലും അറേബ്യയുടെ അയല്‍ നാടുകളില്‍ ഭരണം നടത്തിക്കൊണ്ടിരുന്ന ശക്തികള്‍ മുസ്ലിംകള്‍ക്കെതിരില്‍ ഗൂഢാലോചനകള്‍ നടത്തി അറേബ്യക്കകത്ത് തന്നെ കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നതിനാല്‍ ആ പ്രദേശങ്ങളിലേക്ക് കൂടി തിരിയേണ്ടത് അത്യാവശ്യമാണെന്ന് റസൂല്‍(സ്വ) ആഗ്രഹിച്ചിരിക്കുന്നു.
ആറേബ്യയുടെ വടക്ക് സ്ഥിതിചെയ്യുന്ന ശാമിനെ കീഴടക്കിയില്ലെങ്കില്‍ ഹിറഖലിന്റെ നേതൃത്വത്തിലുള്ള റോമക്കാരുടെ വഞ്ചനാപരമായ ദ്രോഹങ്ങളില്‍ നിന്നും മോചനം കിട്ടുകയില്ലെന്ന് കണ്ടതിനാല്‍ തന്റെ രോഗശയ്യയില്‍വെച്ച് തന്നെ ശാം അക്രമിക്കുവാന്‍ നബി(സ)തീരുമാനിക്കുകയും ഇസാമത്തുബ്‌നു സൈദ്(റ) വിനെ നായകനാക്കിയും കൊണ്ട് ഒരു ഉഗ്രന്‍ സേനയെ അങ്ങോട്ടയക്കുകയും ചെയ്തിരുന്നു. ഈ സേന പുറപ്പെട്ടയുടനെ നബി(സ)യുടെ രോഗം മൂര്‍ഛിച്ചതിനാല്‍ മദീനക്ക് സമീപം ഒരിടത്ത് അവര്‍ തമ്പടിച്ചു നില്‍ക്കുകയാണ് ചെയ്തത്. നബി(സ)യുടെ രോഗം കൂടുതല്‍ കഠിനതരമാവുകയും നബി(സ)യുടെ നിര്യാണത്തില്‍ അത് ചെന്നുതേരുകയും ചെയ്തതിനെ തുടര്‍ന്ന് ഈ യുദ്ധയാത്ര നിലച്ചുപോയി.
അബൂബക്കര്‍ സിദ്ധീഖ്(റ) ഖിലാഫത്ത് ഏറ്റെടുത്തയുടനെ ഈ സൈന്യത്തെ വീണ്ടും സംഘടിപ്പിക്കുവാന്‍ തുടങ്ങി. രാജ്യത്തിനകത്ത് തന്നെ മുര്‍തദ്ദുകളുടെയും മറ്റു കലാപകാരികളുടെയും പ്രവര്‍ത്തനങ്ങളുടെ ഫലമായി പലജാതി കുഴപ്പങ്ങള്‍ തലപൊക്കി കഴിഞ്ഞിരിക്കയാല്‍ ഈ സമയത്ത് ശാമിലേക്ക് യുദ്ധത്തിന് പോകുന്നത് ഉചിതമാവുകയില്ലെന്ന് പറഞ്ഞുകൊണ്ട് പല പ്രമുഖ സ്വഹാബികളും അബൂബക്കര്‍(റ) വിനെ ഈ ഉദ്യമത്തില്‍ നിന്നും വിലങ്ങുവാന്‍ ശ്രമിച്ചുനോക്കിയെങ്കിലും അദ്ദേഹം അതിന്ന് വഴങ്ങിയില്ല. നബി(സ) തുടങ്ങിവെച്ച ഈ കാര്യം പൂര്‍ത്തിയാക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അനന്തരഫലം എന്തുതന്നെയായാലും ഈ സൈന്യത്തെ താന്‍ ശാമിലേക്ക് അയക്കാതിരിക്കുകയില്ലെന്ന് അദ്ദേഹം ഉറച്ച സ്വരത്തില്‍ പ്രഖ്യാപിച്ചു.
ഉസാമത്തുബനു സൈദ്(റ) വിന്റെ കൊടിക്കൂറയിന്‍ കീഴില്‍ ഒരു മഹാ സേന സജ്ജീകൃതമായി. ഈ സമയത്ത് ഉസാമ: (റ)വിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. ഒരു വിമുക്ത അടിമയായിരുന്ന സൈദ് (റ)ന്റെ പുത്രനായ ഈ ചെറുപ്പക്കാരന്‍ ഉന്നതകുലജാതരും പ്രായംചെന്നവരുമായ നിരവധി പ്രമുഖന്മാരടങ്ങിയ ഒരു സൈന്യത്തിന്റെ തലവനാക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ അബൂബക്കര്‍(റ)വിനോട് ആവലാതി പറയുകയും ചെയ്തു. എന്നാല്‍ സമത്വസുന്ദരമായ ഇസ്ലാമിന്റെ പാവന ദര്‍ശനങ്ങള്‍ നടപ്പിലാക്കുവാന്‍ വേണ്ടി നബി(സ) കാണിച്ചുതന്ന മാതൃകയെ പരിപൂര്‍ണമായി പിന്തുടരുന്ന അബൂബക്കര്‍(റ)വുണ്ടോ ഇതിന്ന് വഴങ്ങുന്നു? ഉസാമ:(റ) കയറിയ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ട് കാല്‍നടയായി കുറേ ദൂരം വരെ അദ്ദേഹത്തെ അനുഗമിക്കുകയും അങ്ങിനെ മുസ്ലിംകള്‍ക്ക് മാതൃക കാണിക്കുകയാണ് സിദ്ദീഖ്(റ) ചെയ്തത്.
സേനാധിപധിയോട് ഖലീഫയുടെ ഉപദേശം
മുസ്ലിം സേനാധിപതിയായ ഉസാമ: തന്റെ സൈന്യത്തോട് കൂടി ശാമിലേക്ക് പുറപ്പെട്ടപ്പോള്‍ ഖലീഫ അബൂബക്കര്‍ സിദ്ദീഖ്(റ) ചരിത്രപ്രസിദ്ധമായ കുറേ ഉപദേശങ്ങള്‍ നല്‍കുകയുണ്ടായി. ഈ ഉപദേശങ്ങള്‍ പിന്നീട് ഇസ്ലാമിലെ യുദ്ധ നിയമങ്ങളുടെ രൂപം പ്രാപിക്കുകയും ചെയ്തു. മുസ്ലിംകളുടെ യുദ്ധമുറകള്‍ എത്ര ന്യായ യുക്തവും നീതിനിഷ്ഠങ്ങളുമാണെന്ന് ഈ ഉപദേശങ്ങള്‍ വ്യക്തമാക്കുന്നു. താഴെപറയുംപ്രകാരം അവയെ സംഗ്രഹിക്കാം.
1. ആരോടും ഒരിക്കലും കരാര്‍ ലംഘനം ചെയ്തുപോകരുത്.
2. കളവ്, വഞ്ചന എന്നിവയില്‍ നിന്ന് എപ്പോഴും അകന്നു നില്‍ക്കണം.
3. യുദ്ധവേളയില്‍ കുട്ടികള്‍, വൃദ്ധന്മാര്‍, സ്ത്രീകള്‍, രോഗികള്‍ എന്നിവരെ കൊല്ലരുത്.
4. ഫലദായക വൃക്ഷങ്ങള്‍ നശിപ്പിക്കരുത്, ധാന്യപ്പുരകളും വീടുകളും അഗ്നിക്കിരയാക്കരുത്.
5. ഭക്ഷ്യാവശ്യത്തിന് വേണ്ടിയല്ലാതെ നാല്‍ക്കാലികളെ വധിക്കരുത്.
6. വല്ലജനതയും കീഴടങ്ങിക്കഴിഞ്ഞാല്‍ സൗമ്യതയോടുകൂടി അവരെ സത്യദീനിലേക്ക് ക്ഷണിക്കണം. ഇതില്‍ യാതൊരുവിധ ക്രൂരതയും പാടില്ല.
7. കീഴടങ്ങിയ സമുദായാംഗങ്ങളുടെ സ്ഥാനമാനങ്ങള്‍ ശ്രദ്ധിക്കണം, മാന്യന്മാരെ മാനിക്കണം.
8. ഇഹലോക പരിത്യാഗികളായ ജൂത-ക്രൈസ്തവ സന്യാസിമാരെ ദ്രോഹിക്കുകയോ അവരുടെ മഠങ്ങള്‍ നശിപ്പിക്കുകയോ ചെയ്യരുത്.
9. സ്വന്തം സൈനികരോട് എപ്പോഴും ദയ കാണിക്കണം. അവരുടെ സകല ഇടപാടുകളിലും നീതി പാലിക്കണം.
10. ഈ കാര്യങ്ങളിലൊന്നും തന്നെ ഏറ്റക്കുറവുകള്‍ വരുത്തരുത്. ആത്മാര്‍ത്ഥതയോടുകൂടി അല്ലാഹുവിന്ന് വേണ്ടി മാത്രം സമരം ചെയ്യണം. യാതൊരുവിധ സ്വാര്‍ത്ഥ താത്പര്യവും അതില്‍ കൂട്ടിക്കലര്‍ത്തുവാന്‍ പാടില്ല. ഇവയാണ് ചരിത്രപ്രസിദ്ധമായ ആ ഉപദേശങ്ങള്‍.
മദീനയില്‍ തനിക്ക് കൂടിയാലോചന നടത്തുവാന്‍ യോഗ്യരായ മറ്റാരും ഇല്ലാതിരുന്നതിനാല്‍ സേനാധിപതിയുടെ സമ്മതപ്രകാരം ഉസാമ തന്റെ സേനാധിപത്യത്തില്‍ ഉള്‍പ്പെട്ടുകഴിഞ്ഞിരുന്ന ഉമര്‍(റ) വിനെ അബൂബക്കര്‍(റ)ന്റെ കൂടെ മദീനയിലേക്കയച്ചു. ഉമര്‍(റ)വിനെ തിരിച്ചുവിളിക്കുന്നതില്‍ സ്വീകരിച്ച ഈ രീതി അന്നത്തെ ഇസ്ലാമിക ഭരണ വ്യവസ്ഥിതിയുടെ കാര്യക്ഷമതയെയും തികഞ്ഞ അച്ചടക്കത്തെയും വിളിച്ചോതുന്ന സംഭവമാണ്.
മുസ്ലിം പടനായകന്റെ പ്രശസ്ത വിജയം
അക്കാലത്ത് റോം ലോകത്തിലെ ഒരു വന്‍ശക്തിയായിരുന്നു. കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറെ അറ്റംവരെ അവരുടെ സാമ്രാജ്യം വ്യാപിച്ചുകിടന്നിരുന്നു. പക്ഷേ, മുസ്ലിംകളുടെ ഊഹാതീതമായ ധീരത ഈ ശക്തിയെപ്പോലും തകിടം മറിക്കുവാന്‍ പോരുന്നതായിരുന്നു. അവര്‍ നിര്‍ഭയരായിക്കൊണ്ട് ശാമിന്റെ അതിര്‍ത്ഥിയില്‍ ചെന്ന് ഹി: 11 ന് (ക്രി.പി.632) റോമാരാജ്യത്തെ അക്രമിക്കുവാന്‍ തുടങ്ങി.
റോമക്കാര്‍ക്ക് ഈ അക്രമത്തെ സംബന്ധിച്ച് മുന്‍കൂട്ടി വിവരമുണ്ടായിരുന്നതിനാല്‍ വേണ്ട ഒരുക്കങ്ങളെല്ലാം അവര്‍ ചെയ്തിരുന്നുവെങ്കിലും അംഗുലീപരിമിതമായിരുന്ന മുസ്ലിംസമര സാഹസികന്മാരുടെ മുമ്പില്‍ അവര്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഉസാമ:(റ) അളവറ്റ യുദ്ധമുതലുകളെയും തടവുകാരെയും സംഭരിച്ചുകൊണ്ട് നാല്‍പ്പത് ദിവസങ്ങള്‍ക്കുശേഷം മദീനയിലേക്കു മടങ്ങി.
അറബ് ഉപഭൂഖണ്ഡത്തിനകത്ത് അന്ത:ഛിദ്രതകളും അഭ്യന്തരകുഴപ്പങ്ങളും നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മുസ്ലിംകള്‍ക്ക് കൈവന്ന ഈ വിജയം ശത്രുകള്‍ക്ക് അവരുടെ നേരെയുണ്ടായിരുന്ന പേടിയെ ഉറപ്പിച്ചു നിറുത്തി. ഇസ്ലാമിക ശക്തി ഒട്ടും ക്ഷയിച്ചിട്ടില്ലെന്ന് അവര്‍ക്ക് മനസ്സിലായി.
ഈ സംഭവത്തെ തുടര്‍ന്ന് മുസ്ലിംകളുടെ ഭാഗ്യനക്ഷത്രം ഉദയം ചെയ്തു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകത്തിന്റെ പകുതിഭാഗം അവര്‍ അധീനമാക്കി.
ഉസാമ:(റ) വിന്ന് ശാമില്‍ ലഭിച്ച അതുല്യമായ വിജയം റോമക്കാരെ മാത്രമല്ല ലോകത്തിലെ മറ്റൊരു വന്‍ ശക്തിയായ പേര്‍ഷ്യക്കാരെയും അമ്പരിപ്പിച്ചു. തങ്ങളുടെ അയല്‍പക്കത്ത് സുശക്തമായ ഒരു രാഷ്ട്രം വികസിച്ചു വരുന്നത് കണ്ടുസഹിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഈ പുതിയ ശക്തി തങ്ങളുടെ നിലനില്‍പ്പിന്ന് തന്നെ ഭീഷണിയാണെന്നു ആ രണ്ടു സാമ്രാജ്യങ്ങളും കരുതി. അക്കാരണത്താല്‍ ഈ മുസ്ലിം രാഷ്ട്രം തകര്‍ന്നുകിട്ടല്‍ പരസ്പരം ശത്രുതയില്‍ വര്‍ത്തിച്ചിരുന്ന ആ രണ്ടുശക്തികളുടെ പൊതുലക്ഷ്യമായി.
അക്കാലത്ത് ലോകത്തിലെ രണ്ടു മഹാശക്തികളായിരുന്നു റോമും പേര്‍ഷ്യയും. ലോകത്തിന്റെ പകുതി ഭാഗം റോമയുടേയും പകുതി പേര്‍ഷ്യയുടേയും കീഴില്‍ അമര്‍ന്നിരിക്കുകയായിരുന്നു. ഈ രണ്ടുമഹാ ശക്തികള്‍ പരസ്പരം പടപൊരുതിക്കൊണ്ടിരുന്നു. ചിലപ്പോള്‍ റോമക്കാര്‍ പേര്‍ഷ്യക്കാരുടെ രാജ്യത്തിന്റെ ചിലഭാഗങ്ങള്‍ പിടിച്ചെടുക്കും. ചിലപ്പോള്‍ പേര്‍ഷ്യക്കാര്‍ റോമക്കാരുടെയും.
ഇസ്ലാമിന്റെ ഉദയത്തോട്കൂടി അറബ് ഉപഭൂഖണ്ഡത്തില്‍ മൂന്നാമതൊരു ശക്തി തലപൊക്കിയപ്പോള്‍ ഈ രണ്ട് ശക്തികള്‍ക്കും സ്വാഭാവികമായും വെപ്രാളമായി. നബി(ശ)യുടെ നിര്യാണത്തെ തുടര്‍ന്ന് അറേബ്യയില്‍ അഭ്യന്തരകുഴപ്പമുണ്ടായപ്പോള്‍ ഈ രണ്ട് കൂട്ടരും കഴിയുന്നത്ര അതിനെ ഊതിവീര്‍പ്പിക്കുവാന്‍ ശ്രമിച്ചു. മാത്രമല്ല തഞ്ചംനോക്കി ആക്രമിക്കുവാനായി ശാമിന്റെ അതിര്‍ത്തികളില്‍ റോമന്‍ കൃസ്ത്യാനികള്‍ അവരുടെ സൈന്യത്തെയും ഇറാഖില്‍ ഇറാനികള്‍ (പേര്‍ഷ്യക്കാര്‍) തങ്ങളുടെ സൈന്യത്തെയും സജ്ജമാക്കി നിര്‍ത്തുകയും ചെയ്തു.
മുസ്ലിംകള്‍ ദുര്‍ബലരായിക്കഴിഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കികൊണ്ട് അറേബ്യയെ ആക്രമിക്കുവാന്‍ റോമയും ഇറാനും തയ്യാറായിരിക്കുകയാണെന്ന് ഖലീഫ: അബൂബക്കര്‍(റ) അറിഞ്ഞപ്പോള്‍ റോമക്കാരെ നേരിടുവാന്‍ ഉസാമത്തുബ്‌നു സാദ്(റ)നെ ശാമിലേക്കയച്ചു (അതിനെപറ്റി അല്‍പംമുമ്പ് വിവരിച്ചു). ഇതേ കാലത്ത് ഇറാനികളുടെ മുന്നേറ്റത്തെ ചെറുക്കുവാന്‍വേണ്ടി മശിയ്യു ബ്‌നു  ഹാരിസ്(റ)വിനെ ഒരു ചെറുസൈന്യത്തോടുകൂടി അദ്ദേഹം ഇറാഖിലേക്കും അയച്ചു. എന്നാല്‍ അറേബ്യയിലെ അഭ്യന്തര സ്ഥിതി ശാന്തമാകുന്നത് വരെ ഇറാനികളുമായി നേരിട്ടുള്ള ഒരു വന്‍ യുദ്ധം ചെയ്യരുതെന്നും ചെറുസംഘങ്ങളായി പിരിഞ്ഞു അവരെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് വേണ്ടതെന്നും ഖലീഫ(റ) മുസന്നയോട് നിര്‍ദ്ദേശിക്കുകയുണ്ടായി. അങ്ങിനെ അല്‍പകാലത്തിനകം അഭ്യന്തര സ്ഥിതി ശരിപ്പെടുകയും യാതൊരുവിധ ചിന്താകുഴപ്പവുമില്ലാതെ ബാഹ്യ രാഷ്ട്രങ്ങളെ നേരിടുവാന്‍ സാധിക്കുന്ന അവസ്ഥ കൈവരികയും ചെയ്തു.
അവസരം ഒട്ടും പാഴാക്കാതെ, റോമക്കാരെയും ഇറാനികളെയും നേരിടുവാന്‍ വേണ്ടി മദീനയ്ക്ക് പുറത്ത് വന്നു സമ്മേളിക്കുവാന്‍ അറബ് നേതാക്കള്‍ക്കും യോദ്ധാക്കള്‍ക്കും ഖലീഫ: അബൂബക്കര്‍(റ) അഹ്വാനം നല്‍കി. തല്‍ക്ഷണം മദീനയുടെ പരിസരം തമ്പുകള്‍കൊണ്ട് നിറഞ്ഞു. ഹി.പന്ത്രണ്ടാമാണ്ടില്‍ യസീദുബനു സുഫയാത്ത്(റ)ന്റെ നേതൃത്വത്തില്‍ ഒരു സേനയെ വീണ്ടും ശാമിലേക്കയച്ചു. കൈസറിന്റെ സുശക്ത സേനയുമായി ഏറ്റുട്ടി. അവരുടെ സൈനിക നായകനും ഒട്ടേറെ ഭടന്മാരും കൊല്ലപ്പെടുകയും അവര്‍ പരാജിതരാവുകയും ചെയ്തു. മുസ്ലിംകള്‍ക്ക് വളരെയധികം യുദ്ധമുതലുകള്‍ ലഭിച്ചു. ഇത് ശാമില്‍ മുസ്ലിംകളുടെ രണ്ടാമത്തെ പ്രശസ്ത വിജയമായിരുന്നു.
പിന്നീട് തുടര്‍ച്ചയായി പല മുസ്ലിം സൈനങ്ങളെയും ശാമിലേക്കയച്ചു. വിവിധ നേതാക്കന്മാരുടെ കീഴിലായിരുന്നു ഇങ്ങനെ അയച്ചത്. ഓരോരുത്തര്‍ക്കും ഓരോപ്രദേശം നിര്‍ദ്ദേശിച്ചുകൊടുക്കുകയും ചെയ്തു. എല്ലാവരുടെയും സര്‍വ്വ സൈന്യാധിപനായി അബൂഉബാദ(റ)വിനെയും നിയോഗിച്ചു.
ഖാസി സി.എം. അബ്ദുല്ല മൗലവി

Thursday, 30 March 2017

ഏപ്രില്‍ഫൂള്‍: കൈപ്പാണെങ്കിലും സത്യമേ പറയാവൂ






apri

പടിഞ്ഞാറിന്റെ കല്‍പനകളോരോന്നും വിഴുങ്ങാന്‍ ഒരുങ്ങിക്കഴിഞ്ഞ നവമുസ്‌ലിം ഉയര്‍ത്തിപ്പിടിച്ചിരിക്കു ന്നത് തന്റെ പിതാക്കളെ കൊന്ന് കൊലവിളിച്ച വെള്ളക്കാരന്റെ അതേ മുഷ്ടിയാണെന്ന് മറന്ന സാഹചര്യത്തിലേക്കാണ് ഒരു വഞ്ചനയുടെ കഥ പറഞ്ഞ് തന്ന് ഏപ്രില്‍ ഫൂള്‍ വീണ്ടും വന്നെത്തുന്നത്. മനോഹരമായി തന്റെ സഹോദരനെ പറ്റിക്കാന്‍ തുനിഞ്ഞിറങ്ങുമ്പോള്‍ നഷ്ടപ്പെടുത്തുന്നത് തന്റെ വിശ്വാസമാണെന്ന് തിരിച്ചറിയാതെ സ്ഥാപിതമായ മസ്തിഷ്‌കപ്രക്ഷാളനത്തിന്റെ ഇരകളാകുന്നവര്‍ ഇന്നിന്റെ മുസ്‌ലിമാണ്. മതേതരമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുകയെന്ന പേരില്‍ സാംസ്‌കാരിക രംഗം തന്നെ തുനിഞ്ഞിറങ്ങുമ്പോള്‍ പടിഞ്ഞാറില്‍ നിന്നും ഒരുചിരി ഉയര്‍ന്നു കേള്‍ക്കാം, തങ്ങളൊരുക്കിയ വഞ്ചനയില്‍ ഓരോ മുസ്‌ലിമും വീഴുമ്പോള്‍ അവര്‍ക്ക് ചിരിക്കാതിരിക്കാനാവില്ലല്ലോ.
ഈ കാലത്തിന് വേണ്ടിയായിരുന്നു അവരിത്രെ കാലം ഏപ്രില്‍ ഫൂള്‍ കൊണ്ടാടിയിരുന്നത്. പിന്നാമ്പുറമന്വേഷിക്കാതെ ഏറ്റുപിടിക്കുന്ന ആഘോഷക്കമ്മിറ്റിക്കാരുടെ വരവായിരുന്നു അവര്‍ പ്രതീക്ഷച്ചിരുന്നത്.
സമയം കൊല്ലികള്‍ എന്നതിനപ്പുറത്തേക്ക് എത്താന്‍ ഇത്ര വളര്‍ന്നിട്ടും സാധിക്കാത്ത ചില മുരടന്‍ സിനിമകള്‍ ഈ ഏപ്രില്‍ ഫൂള്‍ പ്രമേയമാക്കി അവതരിച്ചിരുന്നു.ഇത്തരം സിനിമകള്‍ കീഴടക്കിയ കമ്പോളങ്ങളും ജനമനസ്സും ജീര്‍ണ്ണതയുടെ പ്രതിരൂപങ്ങളായി പരിണമിച്ചിട്ടുണ്ട്. നുണ പറയാന്‍ മാത്രം പഠിപ്പിക്കുകയും,നുണക്ക് മേല്‍ നുണ വെച്ച് സുന്ദരകെട്ടുകഥകളെങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നുമൊക്കെ കാണിച്ചു കൊടുത്ത് ന്യൂ ജെന്‍ ഗീബല്‍സുകളെ വാര്‍ത്തെടുക്കുക മാത്രമാണല്ലൊ സിനിമകള്‍ ചെയ്യുന്ന കമനീയ ദൗത്യം.പരമപ്രധാനമായ ചില മൂല്ല്യങ്ങള്‍ തനിക്കുണ്ടെന്ന് തിരിച്ചറിയാത്ത സാഹചര്യത്തില്‍ മുസ് ലിം ഭൂരിപക്ഷഇടങ്ങളില്‍നിന്നു പോലും സിനിമ വന്‍ വിജയം കൊയ്യുന്നത് ഭീതിയോടെ കാണേണ്ടിയിരിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ വിവിധ ഭാവങ്ങളോടെ ഫിലീമുകളിലൂടെയും, ഇതര മാധ്യമങ്ങളിലൂടെയും വന്‍തോതില്‍ പ്രചാരം നല്‍കിത്തുടങ്ങിയതെല്ലാം മുസ് ലിം ഇത് ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഒളിക്കണ്ണിട്ടായിരുന്നു.സ്‌കോട്‌ലാന്‍ഡ്, അയര്‍ലാന്‍ഡ്,ഇംഗ്ലണ്ട്,പോളണ്ട് എന്നിവിടങ്ങളില്‍ വന്‍ സ്വീകാര്യതയോടെ ആഘോഷിക്കപ്പെട്ടിരുന്നത് സദാ വീക്ഷിച്ചിരുന്ന മുസ്‌ലിം തന്നിലേക്ക് സന്നിവേശിക്കപ്പെട്ടിരുന്ന ലാഘവത്ത്വതിരിച്ചറിയാതിരുന്നത്ദൗര്‍ഭാഗ്യകരം തന്നെ. പാശ്ചാത്യന്റെ മൂല്ല്യം കെട്ട ‘ചിയേഴ്‌സ്’വിളികളുടെയും,പരസ്ത്രീ പ്രവേശത്തോടുമുള്ള തികഞ്ഞ ലാഘവത്വം. സ്ത്രീ ശരീര ദര്‍ശനത്തോടുള്ള മൃദുല സമീപത്തിലെത്തിക്കഴിഞ്ഞിട്ട്,നഗ്നതപാപമല്ല എന്ന തരത്തില്‍ വരെ ചിന്തിക്കാന്‍ പാകപ്പെട്ട് പാശ്ചാത്യ അനുകരണ ഭ്രമത്തിലൂടെ മുസ് ലിമെത്തി നില്‍ക്കുന്നു.
ചരിത്ര പാശ്ചാതലം
foo
വിഢികളുടെ ഈ ദിനം എങ്ങനെ തുടങ്ങി? അഭിപ്രായ അനൈക്യങ്ങളുടെ പാശ്ചാതലത്തിലാണ് ഓരോ ഏപ്രില്‍ ഫൂളും പുലരുന്നത്.
ഏപ്രില്‍ ഫൂള്‍സ് ഡേ(1993) എന്ന ബ്രൈയ്‌സ് കോര്‍ട്ടിനേയ്‌സിന്റെ നോവല്‍, അടങ്ങുന്ന കൃതികളും ഏപ്രില്‍ ഫൂളിന്റെ സന്ദേശം പേറി നിലനില്‍ക്കുന്നുവെണ്‍ങ്കില്‍ പോലും ഇതെങ്ങനെ തുടങ്ങിയെന്നതിന് ഉത്തരം വ്യക്തമല്ല. 1582 ല്‍ ജൂലിയന്‍ കലണ്‍ ണ്ടറില്‍ നിന്ന് ഗ്രിഗേറിയന്‍ കല ണ്ടറിലേക്ക് മാറിയ സാഹചര്യത്തോട് ബന്ധപ്പെടുത്തിയാണ് ഏപ്രില്‍ ഫൂള്‍ വന്നതെന്നും, പുരാതന റോമില്‍ ആഘോഷിക്കപ്പെട്ട ”ഹിലാരിയ” എന്ന ആഘോഷത്തിന്റെ മറുവശമാണെന്നും രേഖപ്പെടുത്തിയ ചരിത്രകാരന്‍മാരു ണ്ടണ്‍്. മാര്‍ച്ചിന്റെ അവസാനത്തില്‍ വേഷപ്രച്ഛന്നരായി നൃത്തമാടി അന്ന് ”ഹിരാലിയ” ആഘോഷിക്കപ്പെട്ടിരുന്നു. ഇത് വസന്തത്തിന്റെ ആദ്യ ദിനമായി ഗണിക്കുകയും, പെടുന്നനെയുള്ള കാലാവസ്ഥ വ്യതിയാനത്തില്‍ ‘സൈബല’ എന്ന പുരാതന ഗ്രീക്ക് അമ്മദേവതയെ പ്രീതിപ്പെടുത്തിക്കൊ ണ്ടണ്‍് ആഘോഷിക്കപ്പെടണമെന്ന് കരുതപ്പെടുകയും പില്‍ക്കാലം അത് ഇത്തരമൊരാഘോഷമായി വളര്‍ന്നെന്നും പറയപ്പെടുന്നു.
ഏപ്രില്‍ ഫൂളിന്റെ ചരിത്രമന്വേഷിക്കുന്ന പടിഞ്ഞാറിന്റെ ചരിത്രകാരന്മാരില്‍ പലരും പലവഴി ക െണ്ടത്തിയവരാണ്.’ബ്രോണര്‍’നല്‍കുന്ന ഏപ്രില്‍ഫൂള്‍ ഉറവിടം തന്നെ വിവിധങ്ങളായി,കേവല അഭിപ്രായങ്ങള്‍ മാത്രമായി നിലകൊള്ളുന്നതായി കാണാം.ഈ വിവാദ പ്രസ്താവനകളൊക്കെയും ജിയോ ഫെറി ചൗസറിന്റെ ‘ദി കാണ്‍ര്‍ ബ്രെറി ടെയ്ല്‍സ്’ധ1392പഎന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഉദ്ധരിക്കപ്പെട്ടതാണ്.ഇതില്‍ വിചിത്രമായതും പ്രമുഖ ചരിത്രകാരന്മാര്‍ തള്ളിക്കളഞ്ഞതുമായ വിതണ്ഡവാദങ്ങളും കാണുന്നു.’മാര്‍ച്ച്32’എന്ന തിയ്യതി ഉയര്‍ത്തിയ തമാശ പില്‍കാലം ഏറ്റെടുത്തു എന്നുവരെ പറഞ്ഞുവെക്കുന്ന വാദഗതികള്‍ തികഞ്ഞ മണ്ടണ്‍ത്തരങ്ങളാണെന്ന് മിഡിലീസ്‌ററുകള്‍ തന്നെ സമ്മതിക്കുന്നു.ഇതിനു പുറമെ ചില വിശദീകരണങ്ങളും ബ്രോണര്‍ നല്‍കിയതായി രേഖപ്പെടുത്തിയിരിക്കുന്നു. മിക്കതും ഒറ്റനോട്ടത്തില്‍ തന്നെ തികഞ്ഞ വിഢിത്തങ്ങളെന്ന് മനസ്സിലാകും.
ബ്രിട്ടനിലുട നീളം പതിനെട്ടാം നൂറ്റാ ണ്ടണ്‍ില്‍ വന്‍ പ്രചാരം നേടിയ ഈ ദിനം സ്‌കോര്‍ട്ട്‌ലാന്‍ഡില്‍ ര ണ്ടണ്‍് ദിവസത്തെ പരമ്പരാഗത ആചാരമായിട്ടാണ് കൊണ്ടണ്‍ാടാറുളളത്. ആധുനികതയിലേക്ക് കടക്കും തോറും പത്രങ്ങളിലൂടെയും റേഡിയോയിലൂടെയും ടി.വിയിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇത് പടര്‍ന്നതായി കാണുന്നു. 1957 ല്‍ യയര പടച്ചുവിട്ട വ്യാജവാര്‍ത്ത ധാരാളം പ്രേക്ഷകരെ ഫൂളാക്കിയിരുന്നതടക്കം കുറേ ബഡായിക്കഥകളിലൂടെ ഏപ്രില്‍ ഫൂള്‍ നിലനില്‍ക്കുമ്പോള്‍ അതില്‍ മുസ്‌ലിംകളെ ഇത്ര പരിഭ്രാന്തരാകുന്ന കാര്യമെന്ത ്?
അനേകം പടിഞ്ഞാറന്‍ മിത്തുകള്‍ക്കിടയില്‍ അമര്‍ന്നുപോയ ഈ ചോദ്യം ശരം കണക്കെ പലയാഥാര്‍ത്ഥ്യങ്ങളിലേക്കുമുള്ള വാതില്‍ കാണിച്ചു തരുന്നു. മുസ് ലിം തന്റെ സ്വത്വയാഥാര്‍ത്ഥ്യങ്ങള്‍ തരഞ്ഞുപിടിക്കേ ണ്ടണ്‍ത് ഇവിടെ നിന്നാണെന്ന് ഈയുള്ളവന്‍ മനസ്സിലാക്കുന്നു.
അന്ന് മുസ് ലിം സ്‌പെയ്ന്‍ കീഴടങ്ങിയത് ജനുവരിയിലാണെന്ന വാദമാണ് മിക്ക ഗ്രന്ഥങ്ങളിലും കാണാന്‍ സാധിക്കുക.പക്ഷെ അങ്ങനെയെങ്കില്‍ ഫെര്‍ഡിനന്റ് കീഴടക്കി മുസ്‌ലിം ജനസഞ്ചയത്തെ ഒന്നടങ്കം കൊന്നൊടുക്കിയ ദാരുണസംഭവം ഏപ്രില്‍ ഒന്നിനാണെന്നും അതിന്റെ തുടര്‍ച്ചയാണ് ഏപ്രില്‍ ഫൂളുമെന്നൊക്കെയുള്ള വാദം എങ്ങനെ ശരിയാകും?ഉത്തരം വളരെ ലളിതമാണ്.ചരിത്രം ഇവിടെ പതിവു പോലെ സൃഷ്ടിക്കപ്പെടുകയായിരുന്നു.ഈ ചരിത്രം രേഖപ്പെടുത്തിയവരെല്ലാം യൂറോപ്യരോ, ക്രിസ്തീയരോ ആണ് എന്നതാണ് ഇതിലെ വൈചിത്ര്യം.അങ്ങനെ ഏപ്രില്‍ ഒന്നിന് കീഴടക്കി പ്രസ്തുത ആഘോഷം ജനുവരിയിലേക്ക് നീട്ടി വെച്ച് പുതു വര്‍ഷാരംഭത്തില്‍’ഫൂളിഷ് നെസ്സ് ഓഫ് മുസ് ലിം ‘അവര്‍ തിമര്‍ത്താഘോഷിക്കുന്നു എന്ന നിഗമനത്തിലാണ് ചരിത്രകാരന്മാര്‍ എത്തുന്നത്.ഇങ്ങനെയൊക്കെയുള്ള വാദഗതികള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോഴാണ് മുസ് ലിം തന്റെ പ്രപിതാക്കളുടെ ത്യാഗപൂര്‍ണമായ ജീവിത സപര്യയെക്കുറിച്ചറിയുന്നത്.സ്‌പെയ്‌നിന്റെ മണ്‍തരികള്‍ക്കു പോലും ഇസ് ലാമിനെ പരിചയപ്പെടുത്തികൊടുത്ത ത്യാഗസൂരികള്‍ മത സൗഹാര്‍ദത്തിന് വലിയ വിലകല്‍പ്പിച്ചവരായിരുന്നു. കൊറദോബ,ഗ്രാനഡ,ടോളിഡോ അടങ്ങുന്ന വിജ്ഞാന സമ്പന്നമായ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ മുസ് ലിംകള്‍ മാത്രം അധിവസിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്‍ായിട്ടില്ല.സ്ഥലനിവാസികളായ ജൂതന്മാരെ പോലും അകാരണമായി ഉപദ്രവിക്കാതെ മതസൗഹാര്‍ദത്തിന്റെ വിളനിലയമാക്കി ഇസ് ലാമിന്റെ മഹത്തായ പ്രത്യേയശാസ്ത്രം ഇതര മതസ്ഥരെ കൂടി ഉള്‍ക്കൊള്ളിക്കുന്നുവെന്ന് വിളിച്ചറിയിച്ചിരുന്നു.
പുരാതന ഗ്രീക്ക് തത്വജ്ഞാനികളുടെ ലാറ്റിന്‍ ഭാഷയില്‍ വിരചിതമായ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് ലോകത്തിന് വിജ്ഞാന ശേഖരത്തിന്റെ വിഭവങ്ങള്‍ പുന;സ്ഥാപിച്ചു കൊടുത്ത ചരിതാര്‍ത്ഥ്യമാണ് ഓരോ മുസ്‌ലിമിനും സ്‌പെയ്‌നിനെക്കുറിച്ചോര്‍ക്കുമ്പോള്‍. അറബി വ്യാകരണത്തില്‍ നിന്നു തുടങ്ങി വൈദ്യശാസ്ത്രമടങ്ങുന്ന നിരവധി വിജ്ഞാന ശാഖകളില്‍ തന്റേതായ കയ്യൊപ്പു ചാര്‍ത്തി, ആ വിജ്ഞാന മേഖലകളെ വിസ്തൃതിയും വിശ്രുതവുമാക്കിയ പണ്ഡിത ശീര്‍ഷ്യര്‍ സ്‌പെയ്‌നിന്റെ സംഭാവനയാണ്.
വൈദ്യ ശാസ്ത്ര രംഗത്ത് മുസ്‌ലിം ശാസ്ത്രജ്ഞര്‍ അര്‍പ്പിച്ച മഹത്വരമായ സംഭാവനകളുടെ അടിത്തറയിലാണ് നവീന ശാസ്ത്രക്രിയയും മരുന്നുകളും വികസിച്ചിട്ടുള്ളത്. മുസ്‌ലിം സ്‌പെയ്‌നിന്റെ വിജ്ഞാന സിരാകേന്ദ്രമായ കൊറദോബയില്‍ ജനിച്ച ആധുനിക സര്‍ജറിയുടെ പിതാവ് അബ്ദുല്‍ കാസിം അല്‍ അസ്‌രമി (9311003) വിശ്രുതമായ ഗ്രന്ഥ ശേഖരമുള്ള പണ്ഡിത ശ്രേഷ്ഠനാണ്. മഹാന്റെ അല്‍ തബ്‌രീം എന്ന ഗ്രന്ഥം വൈദ്യ വിജ്ഞാന കോശമാണ് (മെഡിക്കല്‍ എന്‍സൈക്ലോപീഡിയ). പശ്ചാത്യര്‍ക്കിടയില്‍ അല്‍ ബുഖാസിസ് എന്നറിയപ്പെടുന്ന ഈ പണ്ഡിതനെ മറച്ച് വെച്ച് ഒരു ചരിത്രം സൃഷ്ടിക്കുക എന്നത് അസാധ്യമായതിനാലാണ് ഈ പേരുമാറ്റം എന്ന് മനസ്സിലാക്കേണ്‍ിയിരിക്കുന്നു.
വിജ്ഞാന മേഖലയിലെ കുലപതിയും, ചരിത്ര ദര്‍ശനത്തിന് അടിത്തറ പാകിയ മുഖദ്ദിമയുടെ രചയിതാവുമായ വിജ്ഞാന കുലപതി ഇബ്‌നു ഖല്‍ദൂന്‍ സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്. ഇവരടങ്ങുന്ന വന്‍ശാസ്ത്ര നിരയെ തന്നെ ലോകത്തിന് സമര്‍പ്പിക്കാന്‍ മുസ്‌ലിം സ്‌പെയ്‌നിന് കഴിഞ്ഞ് അവിശ്രാന്ത പരിശ്രമത്തിലൂടെയായിരുന്നു. ഗവേഷണ പരീക്ഷണങ്ങളുടെ വിജയകരമായ നൂറ്റാണ്ടണ്‍ുകളായിരുന്നു സ്‌പെയിന്‍ മുസ്‌ലിം കാലം. ജൂതര്‍ കൂടി ഉണ്ടായിരുന്ന സാമൂഹിക ക്രമത്തില്‍ മുസ്‌ലിം ജീവിത ശൈലി എല്ലാവര്‍ക്കും സുപരിചിതമായിരുന്നു.
ഏപ്രില്‍ഫൂള്‍;തെറ്റിധാരണകളുടെ ഉറവിടം വെസ്റ്റ് തന്നെ
ബൗദ്ധികമായും കായികമായും വന്‍ശക്തി പ്രാപിച്ച മുസ്‌ലിംകളെ സ്‌പെയ്‌നില്‍ നിന്നൊഴിപ്പിക്കാന്‍ തലപുകഞ്ഞാലോചിച്ച ഓറിയിന്റലിസ്റ്റുകളുടെ ആസ്രൂതിത നീക്കത്തിന്റെ ഫലമായിട്ടായിരുന്നു അന്ന് നടന്ന തന്ത്രപരമായ ചലനങ്ങള്‍. അവര്‍ മുസ്‌ലിം ജീവിത ശൈലിയെക്കുറിച്ച് പഠിക്കാന്‍ ചാരന്‍മാരെ സ്‌പെയ്‌നിലേക്കയച്ചു തുടങ്ങി. ഇസ്‌ലാമിനെക്കുറിച്ച് അടുത്തറിഞ്ഞ് വികലമാക്കി പുറം ലോകത്തെത്തിക്കുക എന്ന ശ്രമകരമായ ദൗത്യം അവര്‍ കുബുദ്ധിയോടെ നിറവേറ്റിയിരുന്നു.
ഓറിയന്റലിസ്റ്റത്തിന്റെ പിറവി ചരിത്രപരമായി പറയുമ്പോള്‍ സ്‌പെയ്‌നിലെ ഇസ് ലാമിക വിജ്ഞാന വിപ്ലവത്തിന് ശേഷമോ ,കുരിശുയുദ്ധത്തിന് ശേഷമോ ആണ് ഇതിന്റെ പിറവി.ആയുധബലം കൊണ്ട് മുസ് ലിംകളെ തോല്‍പിക്കാനാകില്ല എന്ന് എന്ന് കുരിശുയുദ്ധമവരെ പഠിപ്പിച്ചതിനാല്‍ ഇനിയുള്ള മാര്‍ഗം ഇസ് ലാമിന്റെ ആശയങ്ങള്‍ ് വികലമായി ചിത്രീകരിക്കല്‍ മാത്രമാണ് ഏകവഴിയെന്ന അറിഞ്ഞതിനാല്‍ പാതിരിമാര്‍ ചാര•ാരെ കൊറദോബയിലേക്ക് അയച്ചു. അവരും ഇസ് ലാം പഠിക്കാനെന്നോണം സ്‌പെയിനില്‍ വന്നു കൂടി.ഇസ് ലാമിനെ ക്കുറച്ചറിഞ്ഞ ശേഷമായിരുന്നു അവര്‍ ഹദീസുകള്‍ കെട്ടിചമച്ച് വിശ്വാസികളുടെ വിശ്വാസത്തില്‍ വിഷം കലര്‍ത്താന്‍ തുനിഞ്ഞിറങ്ങിയത്. കടുത്ത നിരോധനാജ്ഞയുള്ള മദ്യത്തെ വരെ അവര്‍ ന്യായീകരിച്ചിരുന്നു. ജ്ഞാനികളായ മുസ് ലിംകളില്‍ രൂഢമൂലമായ വിശ്വാസത്തെ ഇളക്കാനായില്ലെങ്കിലും ആ പ്രവര്‍ത്തനത്തിന്റെ സ്വാധീനം മുസ് ലിം സ്‌പെയ്ന്‍ നഷ്ടത്തില്‍ നിഴലിച്ച കാണാമായിരുന്നു.
ഇസ് ലാമിനെ എതിര്‍ക്കാന്‍ ആദ്യം നന്നായി പഠിക്കണമെന്ന് മനസ്സിലാക്കിയ പാതിരിമാര്‍ 1312ല്‍ ക്രൈസ്തവ മേലാധികാരികളുടെ ആഭിമുഖ്യത്തില്‍ നടന്ന വിയന്ന കരാറില്‍ ഓക്‌സ്‌ഫോര്‍ഡ്,പാരിസ്,പൊളോണിയം എന്നിവിടങ്ങളില്‍ ഇസ്ലാമിക് ചെയര്‍ ഉദ്ഘാടനം ചെയ്തു.ഇത് ഇസ് ലാമിനെ മഹത്വവല്‍കരിക്കാനല്ല വിമര്‍ശിക്കാനാണ് നിലകൊള്ളുന്നത്.് സ്‌പെയ്‌ന് ഭരണകാലം പാതിരിമാര്‍ മുസ് ലിംകളുടെ ശാസ്ത്രീയ പുരോഗതിയില്‍ അന്ധാളിച്ച് തങ്ങളുടെ മൂല്ല്യമില്ലാത്ത മതകീയ സാഹചര്യത്തെ സംസ്‌കരിക്കാന്‍ അവരും പോയി അറിവ് നുകര്‍ന്നു.മുസ് ലിംകളുടെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തു.ജോര്‍ഡ് ഡി ക്രിമോണയാണ് ഇബ്‌നു സീന,ഇമാം റാസി എന്നിവരുടെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തത തുടങ്ങി അറുപതോളം മൂല്ല്യവത്തായ ഗ്രന്ഥങ്ങള്‍ ഇവര്‍ വിവര്‍ത്തനം ചെയ്ത് വിജ്ഞാനം അന്യനിന്ന യൂറോപ്പിനെ സംസ്‌കരിക്കുകയായിരുന്നു.ആധുനിക യൂറോപ്പിന്റെ സകല ഉന്നമനത്തിനും അടിത്തറ മുസ് ലിം ഗ്രന്ഥശേഖരങ്ങളാണെന്ന് ഇതോടെ വ്യക്തമാകും. ഈ യാഥാര്‍ത്ഥ്യം മറച്ച് വെക്കാനായിരുന്നു അവരിത്രെയും കൊട്ടുകഥകള്‍ ചമഞ്ഞുണ്ടാക്കിയത് എന്നതാണ് പരമമായ സത്യം.്
1492ല്‍ നസ് രിദ് ഭരണകൂടത്തിന് കീഴിലെ അവസാന ഭരണാധികാരി മുഹമ്മദ് പന്ത്രണ്‍ണ്ടാമന്‍ അബൂ അബ്ദില്ലധപാശ്ചാത്യര്‍ക്കിടയില്‍ ബോബ്ദില്‍ എന്നറിയപ്പെടുന്നുപകത്തോലിക് പരമാധികാരികള്‍ സര്‍വ്വ ഒത്താശയും നല്‍കി പോന്നിരുന്ന ഫെര്‍ഡിനന്റിനും ഇസബെല്ലക്കും കീഴടങ്ങുന്നു. സ്‌പെയ്ന്‍ മുസ് ലിം ഭരണത്തിന് അന്നവിടെ തിരശ്ശീല വീണപ്പോള്‍ അണിയറയില്‍ ഉറക്കെ പൊട്ടിച്ചിരിച്ചിട്ടുണ്ടാകണം ഓറിയന്റലിസ്റ്റുകള്‍. തലമുറകളായി സ്‌പെയ്‌നില്‍ വളര്‍ന്ന മുസ് ലിംകള്‍ എന്ന വന്‍ ജനാവലിയെ ഒറ്റയടിക്ക് തുരത്തുക എന്നതിലെ സാധ്യത വളരെ വിദൂരത്തായപ്പോള്‍ ഉദിച്ച കുബുദ്ധിയായിരുന്നു ചരിത്രത്തിന് മാപ്പ് നല്‍കാനാകാത്ത വിധം സര്‍വ്വ അതിരും കടന്ന് സംഹാര താണ്ഡവമാടിയത്.മുസ് ലിംകള്‍ എല്ലാവരും കീഴടങ്ങിയവരാണ് എന്ന് പ്രഖ്യാപിച്ച്,നാടുവിടാനുള്ള സര്‍വ്വ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്‍െണ്ടന്ന ‘ഭംഗി വാക്കും’ പറഞ്ഞ് വഞ്ചിച്ചതായിരുന്നു ആ ഹീനകൃത്യം
സ്‌പെയ്‌നേ, നീ ഓര്‍ക്കുന്നുവോ
നിന്റെ വൃക്ഷശിഖിരങ്ങളില്‍ ഞാന്‍
കൂടുകൂട്ടിയ കാലം.
അല്ലാമാ ഇഖ്ബാലിന്റെ ഗൃഹാതുരത്വം പേറുന്ന വരികള്‍ ഈ ഗ്രാനഡ പരാജയത്തെക്കുറച്ചായിരുന്നു.നഷ്ടസ്വര്‍ഗത്തെക്കുറിച്ച് വിലപിക്കുന്ന കാവ്യ വരികള്‍ക്കപ്പുറം കണ്ണീരണിയിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായിരുന്നു അന്ന് സ്‌പെയ്ന്‍ വിട്ട് പോരുമ്പോള്‍.നാടൊഴിഞ്ഞ് തന്നിട്ടും മുസ് ലിംകളോടുള്ള ദേഷ്യം തീര്‍ന്നിരുന്നില്ല ഫെര്‍ഡിനന്റിന്. അങ്ങലെ സ്‌പെയ്‌നിലെ മുസ്‌ലിംകളെയും ചുമന്ന് കപ്പല്‍ നീങ്ങിത്തുടങ്ങി, കരയില്‍ ക്രിസ്ത്യാനികള്‍ രക്തമുറ്റുന്ന കഴുകക്കണ്ണുകളോടെ കപ്പല്‍ നീങ്ങുന്നതും നോക്കിയിരുന്നു. നടു കടലിലെത്തുമ്പോഴേക്ക് കപ്പല്‍ തകര്‍ന്ന് വന്‍ജന സമൂഹം പരലോകത്തേക്ക് യാത്രയായിരുന്നു. വഞ്ചനയുടെ ചരിത്രത്തിന്റെ ഏടുകളിലേക്ക് അവര്‍ കയറിപ്പറ്റുമ്പോള്‍ ചരിത്രം പുനര്‍ നിര്‍മിക്കുന്ന തിരക്കിലായിരുന്നു അണിയറയില്‍ കഴുക•ാര്‍. അന്ന് ഏപ്രില്‍ 1. മുസ്‌ലിം വിഢികള്‍ എന്ന് പ്രഖ്യാപ്പിക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് വഞ്ചിക്കപ്പെട്ടതിന്റെ ഭാരവും പേറി ഓരോ ഏപ്രില്‍ ഒന്നും കടന്ന് പോകുമ്പോള്‍ ആഘോഷിക്കാന്‍ ആത്മഹത്യപരമല്ലേ.
(copied from islamonweb)

Monday, 27 March 2017

ഇസ്ലാമിക ചരിത്രം--നാലാം ഖലീഫ: ഹസ്റത്ത് അലി(റ)

ഹസ്റത്ത് ഉസ്മാന്റെ വഫാത്തിന് ശേഷം ആളുകള്‍ ത്വല്‍‍‍ഹ, സുബൈര്‍, അലി എന്നീ സ്വഹാബികളോട് ഖിലാഫത്ത് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. ആരും അതിന് സമ്മതിച്ചില്ല. അവസാനം മദീനയില്‍ പോയി ഹസ്റത്ത അലിയോട് ഏറ്റെടുക്കാന്‍ ആളുകള്‍ ആവശ്യപ്പെട്ടു. രഹസ്യമായി താന്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും പരസ്യമായി ആളുകളുടെ സാന്നിധ്യത്തില്‍ മാത്രമേ അതിന് ആകൂമെന്നും അദ്ദേഹം അറിയിച്ചു. അതനുസരിച്ച് മസ്ജിദ്ദുന്നബവിയില്‍ വിശ്വാസികളെ ഒരുമിച്ചു കൂട്ടുകയും പരസ്യമായി വിവരം പ്രഖ്യാപിക്കുകയും ചെയ്തു. കുറച്ച് സ്വഹാബികളെ മാറ്റിനിറുത്തിയാല്‍ ബാക്കിയെല്ലാവരും ഹസ്റത്ത് അലിയെ ഖലീഫയായി ബൈഅത്ത ചെയ്തു.
ഖിലാഫത്തിന്റെ ആദ്യകാലം പ്രശ്നസങ്കീര്‍ണമായിരുന്നു. ഹസ്റത്ത് ഉസ്മാന്‍റെ ഘാതകരെ ശിക്ഷിക്കുകയായിരുന്നു  അദ്ദേഹത്തിന്റെ പ്രഥമജോലി. ആയിരക്കണക്കിന് ഘാതകരുണ്ടായിരുന്നിട്ടും അവരുടെ പേര് അറിയാതിരുന്നത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. പലരും മദീനയില്‍ തന്നെയുണ്ടായിരുന്നു. ചിലര്‍ ഹസ്റത്ത് അലിയുടെ പട്ടാളത്തില്‍ നുഴഞ്ഞു കയറിക്കൂടുക വരെ ചെയ്തു.
പ്രശ്നത്തിന്റെ സങ്കീര്‍ണത തിരിച്ചറിയാതിരുന്ന ചില സ്വഹാബിമാര്‍ അലിക്കതിരെ രംഗത്തു വന്നു. അവര്‍ ഹസ്റത്ത് ഉസ്മാന്റെ ഘാതകരെ എത്രയും പെട്ടെന്ന് പിടികൂടി ശിക്ഷിക്കണമെന്ന് ഹസ്റത്ത് അലയോട് ആവശ്യപ്പെട്ടു. നബിയുടെ പ്രിയപത്നി ആഇശ, ത്വല്‍ഹ തുടങ്ങിയ പ്രമുഖ സ്വഹാബികള്‍ വരെയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. അവര്‍ ഹസ്റത്ത് ആയിശയുടെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സംഘടിപ്പിച്ച് ബസ്വറയിലെത്തി. അപ്പോഴേക്കും അലിയും അവടെ എത്തിയിരുന്നു. ഇരുപക്ഷവും പരസ്പരം ചര്‍ച്ച ചെയ്തു. ആഇശ തങ്ങളുടെ ആവശ്യം ഹസ്റത്ത് അലിയെയും അലി തന്റെ വിശമാവസ്ഥ ഹസ്റത്ത് ആഇശയെയും അറിയിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കി ഇരുകൂട്ടരും പിന്തിരിഞ്ഞുപോകാന്‍ തീരുമാനിച്ചു. കൂട്ടത്തിലെ കുഴപ്പക്കാര്‍ ഈ രജ്ഞിപ്പിനെ ഭയന്നു. അവര്‍ ഇരുവിഭാഗത്തിലുമുള്ള സൈന്യങ്ങള്‍ക്കെതിരെ അവര്‍ ആക്രമണം നടത്തി. മറുവിഭാഗമാണ് ആക്രമിച്ചതെന്ന് തെറ്റുധരിച്ച് സൈന്യങ്ങള്‍ പരസ്പരം യുദ്ധം തുടങ്ങി. യുദ്ധത്തില്‍ ഹസ്റത്ത് അലി വിജയിച്ചു. സംഭവത്തിന്റെ യഥാസ്ഥിതി ആഇശയെ ധരിപ്പിച്ച ശേഷം ഹസ്റത്ത് അലി അവരെ മദീനയിലേക്ക് യാത്രയയച്ചു.
ഈ യുദ്ധം ചരിത്രത്തില്‍ അറിയപ്പെടുന്നത് ജമല്‍ യുദ്ധം എന്ന പേരിലാണ്. ജമല്‍ യുദ്ധത്തിന് ശേഷം ഹസ്റത്ത് അലി മദീനയിലേക്ക് പോയില്ല. കൂഫയെ ഖിലാഫത്തിന്റെ കേന്ദ്രമാക്കി അദ്ദേഹം കൂഫയിലേക്ക് പോകുകയാണ് ചെയ്തത്.
ഹസ്റത്ത് ആഇശയും ഹസ്റത്ത് അലിയും തമ്മിലുള്ള പ്രശ്നം തീര്‍ന്നുവെങ്കിലും മുആവിയയുമായുള്ള പ്രശ്നത്തിന് അവസാനമായിരുന്നില്ല. ഹസ്റത്ത് അലി അദ്ദേഹത്തെ ഗവര്‍ണര്‍ സഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടനാക്കി. സിറിയയിലെ ഗവര്‍ണര്‍ പദവിയില്‍ നിന്നൊഴിയാന്‍ മുആവിയ കുട്ടാക്കിയില്ല. ഹസ്റത്ത് ഉസ്മാന്റെ ഘാതകരെ പിടികൂടാത്ത കാലത്തോളം ഹസ്റത്ത് അലിയുടെ ഖിലാഫത്ത് അനുസരിക്കില്ലെന്നായിരുന്നു മുആവിയയുടെ വാദം.
അതേ തുടര്‍ന്നാണ് മുസ്‌ലിം ചരിത്രത്തില്‍ സിഫ്ഫീന്‍ യുദ്ധം നടക്കുന്നത്. ഒരു ഭാഗത്ത് ഹസ്റത്ത് അലിയും മറുഭാഗത്ത് മുആവിയയും അണി നിരന്നു. യുദ്ധം തുടങ്ങി. ഹസ്റത്ത് അലി ജയിക്കുമെന്നായി. ആ സാഹചര്യത്തില്‍‌ മുആവിയ ഒരു കുന്തത്തില് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചു, ഖുര്‍ആന്റെ മധ്യസ്ഥം സ്വീകരിക്കാമെന്നു പറഞ്ഞു. അലിയുടെ ഭാഗത്ത് നിന്നു അബൂമൂസല് അശ്അരിയും മുആവിയയുടെ ഭാഗത്ത് നിന്ന് അംറുബ്നുല്‍ ആസ്വും മധ്യസ്ഥരായി തെരഞ്ഞെടുക്കപ്പെട്ടു. അവരുട തീരുമാനം എന്തു തന്നെയായാലും അലിയും മുആവിയയും അംഗീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. അങ്ങനെ ദൌമത്തുല്‍ ജന്ദലില്‍ വെച്ച് മുസ്‌ലിംകളുടെ ഒരു സംഗമം വിളിച്ചു ചേര്‍‌ത്തു. അബൂമുസല്‍‌ അശ്അരിക്ക് നല്‍കിയ വാക്കു അംറുബ്നുല്‍ ആസ്വ് പാലിക്കാതിരുന്നതിനാല്‍ ആ സംഗമം കാര്യമായി പ്രതിഫലനമുളവാക്കിയില്ല. മുസ്‌ലിംകള്‍ നിരാശരായി തിരിച്ചുപോയി. എന്നാലും പരസ്പരം പ്രശ്നങ്ങളുണ്ടാകാതിരിക്കാനായി മുആവിയയും അലയും തമ്മില്‍ ഒരു സന്ധിയിലേര്‍പ്പെട്ടു.
ഖവാരിജുകള്‍
ഇക്കാലത്താണ് മുസ്‌ലിംകള്‍ക്കിടയില്‍‌ ഖവാരിജുകള്‍ എന്ന് പില്‍ക്കാല ചരിത്രം വിളിച്ച പുതിയൊരു വിഭാഗം രൂപപ്പെട്ടത്. മതകാര്യങ്ങളില്‍ മനുഷ്യനെ വിധികര്‍ത്താവാക്കിക്കൂടാ എന്നും അങ്ങനെ ചെയ്യുന്നത് കുഫ്റാണെന്നുമായിരുന്നു ഇവരുടെ വാദം. ഹസ്റത്ത് അലി അബൂമൂസല്‍ അശ്അരിയെ വിധികര്ത്താവാക്കിയതിനെ ഇവര്‍ എതിര്‍ത്തു. അല്ലാഹുവിന് മാത്രമേ ഹുക്മിന് അവകാശമുള്ളൂവെന്ന വാദത്തില്‌ ഉറച്ച് നിന്ന ഇവര്‍ ഖവാരിജുകള്‍ എന്ന കക്ഷിയായി മുസ്‌ലിം മുഖ്യധാരയില് നിന്ന് വേര്‍പെടുകയായിരുന്നു. മതത്തില്‍ തീവ്രവാദക്കാരായിരുന്ന ഇവര് ഭീകരവാദം പ്രവര്‍ത്തന മാര്‍ഗമായി സ്വീകരിച്ചു. തീര്‍ത്തും ഭയാനകമായ ഒരു പദ്ധതി ഇവര്‍ അതിനിടെ ആസൂത്രണം ചെയ്തു. മുസ്ലികംള്‌‍ക്കിടയിലെ യുദ്ധത്തിനുത്തരവാദികള്‍‌ ഹസ്റത്ത് അലി, ഹസ്റത്ത് മഉആവിയ, അംരുബ്നലു് ആസ്വ് എന്നിവരാണെന്നും അതു കൊണ്ട് അവരെ വധിക്കണമെന്നും ഇവര്‍ വിധി പുറപ്പെടുവിച്ചു. അവരെ കൊല്ലാനായി മൂന്ന് പേര്‍ പുറപ്പെട്ടു. അംറുബ്നുല് ആസ്വും മുആവിയയും അവരില്‍ നിന്ന് രക്ഷപ്പെട്ടു. അതെ സമയം അലിക്ക് രക്ഷപ്പെടാനായില്ല. സുബ്ഹ് നിസ്കരിക്കാന്‍ പോകുകയായിരുന്ന അലിയെ ഇബ്നുമുല്‍ജിം എന്ന ഘാതകന്‍ കൊലപ്പെടുത്തി..
നാലരക്കൊല്ലമായിരുന്നു ഹസ്റത്ത് അലിയുടെ ഭരണം. സിറിയയും ഈജിപ്തും ഒഴികെയുള്ള മുഴുവന്‍ പ്രദേശങ്ങളും അദ്ദേഹത്തിന് കീഴില്‍ ആയിരുന്നു. ആഭ്യന്തരപ്രശ്നങ്ങളുടെ കാലമായിരുന്നതിനാല്‍ പുതിയ ഭരണപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാന്‍ അദ്ദേഹത്തിനായില്ല.
ഹസ്റത്ത് അലിയുടെ ഭരണസംവിധാനം വലിയൊരളവോളം ഹസ്റത്ത് ഉമറിന്‍റേത് പോലെ തന്നെയായിരുന്നു. ലളിതമായിരുന്നു ജീവിതം. തീരുമാനങ്ങള്‍‌ കൈക്കൊള്ളുമ്പോള്‍ ബന്ധുക്കളോടോ ഉന്നത വ്യക്തികളോടോ ഒരു അനുഭാവവും അദ്ദേഹം കാണിച്ചില്ല. രാജ്യത്തെ സാധാരണപ്രജയെ പോലെയാണ് സ്വന്തത്തെയും അദ്ദേഹം പരിഗണിച്ചിരുന്നത്. മോഷ്ടിക്കപ്പെട്ട തന്റെ അങ്കി ഒരു ജൂതന്റെ പക്കല്‍ കണ്ടപ്പോള്‍ കോടതിയില്‍ പരാതികൊടുത്തു ഹസ്റത്ത് അലി. കോടതി തെളിവ് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ തെളിവുകള്‍ ഒന്നുമുണ്ടായിരുന്നല്ല. തെളിവു ഹാജറാക്കാനാകാത്തതിനാല്‍ കോടതി അങ്കി ജൂതന്റേതാണെന്ന് വിധിച്ചു. ഖലീഫയെന്ന പദവിയുപയോഗിച്ച് വേണമെങ്കില്‍ അപ്പോള്‍ തന്നെ അദ്ദേഹത്തിനത് തിരിച്ചുവാങ്ങാന്‍‌ കഴിയുമായിരുന്നു. ഈ സംഭവം കണ്ട് അത്ഭുതപ്പെട്ടു പോയ ജൂതന്‍ ഉടന്‍‍‍ ഇസ്ലാമാശ്ലേഷിച്ചുവെന്ന ചരിത്രം.
ഹസ്റത്ത് അലിയും തനിക്ക് പിന്‍ഗാമിയെ തീരുമാനിച്ചിരുന്നില്ല. നബി സമുദായത്തെ വിട്ടുപോയ രൂപത്തില് മുസ്‌ലിം സമൂഹത്തെ വിട്ടുപോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു അതെ കുറിച്ച് ചോദിച്ചപ്പോള്‍‌ അദ്ദേഹം നല്‍കിയ മറുപടി.
വ്യക്തി വിവരങ്ങള്‍
ഹിജ്റക്ക് ഏതാണ്ട് 23 വര്‍ഷം മുമ്പ് ജനനം. നബിയുടെ പ്രിയ ശിഷ്യരിലൊരാള്‍. സ്വര്‍ഗപ്രവേശം കൊണ്ട് നേരത്തെ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടിട്ടുണ്ട്. പിതാവ് അബൂത്വാലിബ് മക്കയുടെ പരിപാലകരില്‍ ഒരാളായിരുന്നു. മക്കയിലെ കടുത്ത ക്ഷാമക്കാലത്ത് അലിയുടെ ചുമതല നബി സ്വയം ഏറ്റെടുത്തു. ചെറുപ്പം മുതലേ അത് കൊണ്ട് തന്നെ അലി നബിയോടൊപ്പമായിരുന്നു.
പത്ത് വയസ്സുള്ളപ്പോള്‍ അലി മുസ്‌ലിമായി. നബിയില്‍ വിശ്വസിച്ച രണ്ടാമത്തെ ആളാണ് ഹസ്റത്ത് അലി. വിശ്വസിച്ച കുട്ടികളില്‍ ഒന്നാമനും. നബിയുടെ കൂടെ ബദര്‍, ഉഹുദ്, ഖന്ദഖ്, ഖൈബര്‍, ഫത്ഹു മക്ക, ഹുനൈന്‍ തുടങ്ങിയ യുദ്ധങ്ങളിലെല്ലാം പങ്കെടുത്തു. നബിയുടെ കാലത്ത് യൂദ്ധങ്ങളില്‍ ഏറ്റവും ധീരമായി പോരാടി. അദ്ദേഹത്തിന്റെ ധീരത കണക്കിലെടുത്ത് ഹൈദര്‍ എന്ന അപരനാമം വരെ നബി നല്‍കയിരുന്നു. ദുല്‍ഫുഖാര്‍ എന്നൊരു വാളും അദ്ദേഹത്തിന് നബി സമ്മാനിച്ചിട്ടുണ്ട്.
ആദ്യഖലീഫമാര്‍ സുപ്രധാനമായ എല്ലാ പ്രശ്നങ്ങളിലും ഹസ്റത്ത് അലിയുടെ അഭിപ്രായമാരായാറുണ്ടായിരുന്നു. മുര്‍തദാ എന്നായിരുന്നു അലി വിളിക്കപ്പെട്ടിരുന്നത്. ഹിജ്റ പോയപ്പോള്‍ നബി മദീനയില്‍ തന്റെ പ്രതിനിധിയായി നിശ്ചയിച്ചത് ഹസ്റത്ത് അലിയെയായിരുന്നു. നബിയില്‍ നിന്ന് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നബിയുടെ പ്രിയപുത്രി ഫാതിമയെയാണ് അലി വിവാഹം കഴിച്ചത്. ഹസ്റത്ത് ഉസ്മാന്‍ വധിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസം അലി ബൈഅത്ത് ഏറ്റെടുത്തു നാലാം ഖലീഫയായി. ഹി. 30 ലായിരുന്നു ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടത്. നാലരക്കൊല്ലം ഭരിച്ചു. ഹി. 40 ലായിരുന്നു ഹസ്റത്ത് അലിയുടെ വഫാത്ത്. ഖവാരിജുകളില്‍ പെട്ട ഇബ്നുമുല്‍ജിം അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.
അഞ്ചാം ഖലീഫ :ഹസ്റത്ത് ഹസന്‍
ഹസ്റത്ത് അലി വഫാത്തായി. കൂഫയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ മകന്‍ ഹസനെ ഖലീഫയായി തെരഞ്ഞെടുത്തു. അപ്പോഴേക്കും ഇറാഖില്‍ നിന്ന് മുആവിയ ഖലീഫയാണെന്നു പറഞ്ഞ് ഹസനെതിരെ യുദ്ധം ചെയ്യാന്‍ ഒരുങ്ങിവരുന്നുണ്ടായിരുന്നു. ഹസന്‍ തത്കലാം തന്റെ ഖിലാഫത്തും മുആവിയയെ ഏല്‍പിച്ചു. മുസ്‌ലിം സമുദായത്തെ ഒരു രക്തച്ചൊരിച്ചിലില്‍ നിന്ന് ഒഴിവാക്കി ഈ സംഭവം. അദ്ദേഹം ഖിലാഫത്ത് ഒഴിഞ്ഞു കൊടുത്ത വര്‍ഷം ആമുല്‍ ജമാഅ എന്ന പേരിലാണ് ചരിത്രത്തിലറിയപ്പെടുന്നത്.
ഹസന്‍ കൂഫയില് നിന്ന് മദീനയിലേക്ക് താമസം മാറ്റി. ഒമ്പത് വര്‍ഷത്തിനു ശേഷം ഹിജ്റ 50-ല്‍ അവിടെ തന്നെ അദ്ദേഹം വഫാത്തായി. ആറ്മാസക്കാലമായിരുന്നു ഹസന്‍ ഖലീഫയായത്.
ഖുലഫാഉര്‍ റാഷിദയുടെ ഭരണകാലം
അബൂബക്കര്‍ സിദ്ദീഖ്             ഹി.11- 13 (ക്രി.632- 634)
ഉമറുബ്നുല്‍ ഖത്വാബ്               ഹി.13- 24 (ക്രി.634- 645)
ഉസ്മാനു ബ്നു അഫ്ഫാന്‍         ഹി.24- 35 (ക്രി.645- 655)
അലിയ്യു ബ്നു അബീത്വാലിബ്     ഹി.35- 40 (ക്രി.655- 660)

കാസര്‍ക്കോട്ടെ ‘വര്‍ഗീയ’ കൊലകള്‍ നല്‍കുന്ന പാഠം


murder


രണ്ട് റിക്ഷകള്‍ തമ്മില്‍ മുട്ടിയാല്‍, കളിക്കളത്തില്‍ ഉരസിയാല്‍, തുറിച്ചുനോക്കിയാല്‍ പോലും വര്‍ഗീയ പ്രശ്‌നമായി പരിണമിക്കുന്ന നാടാണ് കാസറഗോഡ്. എളുപ്പത്തില്‍ ലഹള പടര്‍ന്നുപിടിക്കും. കലാപമുണ്ടാവണമെന്നില്ല, പ്രശ്‌നമുണ്ടെന്ന് കേട്ടാല്‍ മാത്രം മതി. ഏഴ് മണിയാകുമ്പോഴേക്കും കടകളടയും തെരുവുകള്‍ നിശ്ശബ്ദമാവും ഏവരും ഭയപ്പെട്ട് വീടുകളില്‍ വിറങ്ങലിച്ച് നില്‍ക്കും.
കഴിഞ്ഞ ദശാബ്ദത്തിനിടെ 9 മുസ്‌ലിംകള്‍ക്കാണ് സംഘ്പരിവാര്‍ ശക്തിയുടെ കരങ്ങളാല്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇവരാരും കേസുകളില്‍പെട്ട പ്രതികളല്ല. കുറ്റവാളികളെ സംരക്ഷിക്കാന്‍ മാത്രം വന്‍ മാഫിയ തന്നെ ഈ ഭാഗത്തുണ്ട്. മുതിര്‍ന്ന ക്രിമിനല്‍ വക്കീല്‍ കേസ് വാദിക്കാനെത്തും. സാക്ഷികളെ സംരക്ഷിക്കാന്‍ പോലീസ് തയ്യാറാകുകയില്ല. തെളിവുകളുടെ അഭാവത്തിന്റെ പേരില്‍ കൊലയാളികള്‍ രക്ഷപ്പെടും. ഇത് വീണ്ടും കൊല ആവര്‍ത്തിക്കപ്പെടാനുള്ള ശക്തി പകരുന്നു. റിഷാദ് വധത്തില്‍ ഇത് തന്നെയാണ് സംഭവിച്ചത്.
കഴിഞ്ഞ ദിവസം ഒരു കാസറഗോട്ടുകാരന്‍ എന്ന രീതിയില്‍ ഏറ്റവും കൂടുതല്‍ വികാരതീവ്രത അനുഭവിച്ചവരാണ് ഞങ്ങള്‍. പ്രത്യേക പരിഗണനയാണ് കാസറഗോട്ടുകാര്‍ മദ്രസാധ്യാപകര്‍ക്കും ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ നല്‍കുന്നത്. പള്ളിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ പ്രത്യേക വിഭാഗത്തിന്റെ വികാരങ്ങള്‍ ആളിക്കത്തിയിരുന്നു. ജില്ലയിലെ നേതാക്കളുടെ അടിയന്തര ഇടപെടലുകളും സമീപകാലത്ത് സൂക്ഷിച്ച് വരുന്ന സമാധാനവുമാണ് വീണ്ടുമൊരു കലാപത്തില്‍ നിന്ന് നാടിനെ രക്ഷിച്ചത്.
കഞ്ചാവിനും മദ്യത്തിനും അടിമപ്പെട്ടവരെ മാത്രം വളര്‍ത്തുന്ന ചില മാഫിയാ സംഘങ്ങളാണ് കൊലയാളികളെ വളര്‍ത്തുന്നത്. റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ പിടിക്കപ്പെട്ടവര്‍ അര്‍ധരാത്രി വരെ ബിയറും ബ്രാന്‍ഡിയും കുടിച്ചശേഷം കഞ്ചാവ് പുകച്ചു. കടുത്ത ലഹരിയാസക്തിയില്‍ പ്രതി അജേഷ് താനിന്ന് ആരെയെങ്കിലും കൊല്ലുമെന്ന് പറഞ്ഞ് കയ്യില്‍ കരുതിയ കത്തിയുമായി താളിപ്പടുപ്പില്‍ മുതല്‍ കേളുഗുഡെ വരെ നടന്നുപോയി. കൂടെ ഉണ്ടായിരുന്ന അഖിലേഷും നിധിനും ബൈക്കില്‍ പിന്തുടരുകയാണുണ്ടായത്. വിജനമായ റോഡില്‍ ബൈക്കിന്റെ വെളിച്ചത്തിലാണ് അജേഷ് നടന്നുനീങ്ങിയത്. പിന്നീട് പഴയ ചൂരി പള്ളിയില്‍ കയറി റിയാസ് മൗലവിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെല്ലാം 25 വയസിന് താഴെയുള്ളവര്‍. കൗമാരപ്രായത്തിലെ വര്‍ഗീയമനസ് പാകപ്പെടുത്തുന്നതില്‍ ലഹരികളുടെ പങ്ക് ചെറുതല്ല. കാസറഗോഡിന്റെ ഓരോ പ്രാന്തപ്രദേശങ്ങളിലും കഞ്ചാവ് സുലഭമാണ്. ലഹരിയുടെ ആസക്തിയില്‍ ലയിച്ച് എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു പറ്റം ക്രിമിനലുകളുടെ നാടായി മാറുകയാണ് കാസറഗോഡ്. പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താനോ, യു.എ.പി.എ ചുമത്താനോ പോലീസ് ശ്രമിക്കാത്തത് കേസില്‍ നിന്ന് വലിഞ്ഞൂരാന്‍ എളുപ്പമാകുന്നു. എന്നാല്‍ എല്ലാ കൊലപാതക കേസുകളിലും യഥാര്‍ത്ഥ പ്രതികളെയല്ല പിടികൂടുന്നത്.
കര്‍ണാടകയോടടുത്തായതിനാല്‍ പെട്ടെന്ന് രക്ഷപ്പെടാനും താവളമൊരുക്കി സംരക്ഷിക്കാനും പ്രത്യേക കേന്ദ്രങ്ങള്‍ തന്നെയുണ്ട്. അതിര്‍ത്തി കടന്നവരെ കുറിച്ചോ, അതിര്‍ത്തി കടക്കുന്നവരെ കുറിച്ചോ വിവരങ്ങള്‍ യഥാസമയം അന്വേഷിക്കാറുമില്ല. പ്രശ്‌നങ്ങള്‍ മൂര്‍ഛിച്ചാല്‍ കര്‍ണാടകയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘങ്ങളും കൊലകള്‍ നടത്താറുണ്ട്. പക്ഷെ, പിടിക്കപ്പെടുന്നതും അകപ്പെടുന്നതും പണം ആഗ്രഹിക്കുന്ന പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള സാധാരണക്കാര്‍ മാത്രമാണ്.
ജില്ലയില്‍ നീണ്ടുനിന്ന വര്‍ഗീയ ലഹളയില്‍ മരണപ്പെട്ട മുഹമ്മദ് ഹാജി ക്വട്ടേഷന്‍ സംഘത്തിന് ആളുമാറിയാണ് കൊലചെയ്യപ്പെട്ടത്. ഒരു നോമ്പുകാലത്ത് കടയില്‍ നിന്ന് മടങ്ങിപ്പോകവെ കുത്തേറ്റ് മരിച്ച സാബിത്ത് ഏതൊരു കേസിലും പ്രതിയല്ല. റമളാനിലും മീലാദിലും നാടിനെ കലാപമുഖരിതമാക്കി സമാധാനത്തിന് ഭംഗം വരുത്താനുമാണ് ഒരോ വര്‍ഷവും ശ്രമിക്കുന്നത്. ശക്തമായ സംയമനം മാത്രമാണ് നാടിനെ രക്ഷിക്കുന്നത്. ലഹരിയുടെ മദത്തില്‍ പൊട്ടി കലാപമുണ്ടാക്കാന്‍ മാത്രമാണ് വര്‍ഷങ്ങളായുള്ള നീക്കങ്ങള്‍. പത്ത് വയസ്സുപോലും തികയാത്ത ഫഹദ് മോന്റെ വധം കേരള മനസ്സാക്ഷി ഞെട്ടിയത് ചെറുതായിട്ടല്ല. വര്‍ഗീയ കൊലപാതകങ്ങള്‍ക്ക് പേരുകേട്ട കാസറഗോഡില്‍ നിന്നുതന്നെയാണ് ആ വാര്‍ത്തയും വന്നത്. വര്‍ഗീയ പ്രസംഗങ്ങള്‍ ശ്രവിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രതിയുടെ മൊഴി എത്ര ഗൗരവതരമാണ്. മതത്തിന്റെ പേരില്‍ വര്‍ഗീയ വിദ്വേഷങ്ങള്‍ നിറച്ച് രാഷ്ട്രീയ ലഹളകളുണ്ടാക്കാനുള്ള കുത്സിത ശ്രമങ്ങള്‍ അതി തീവ്രമായി കാസറഗോട്ട് നടക്കുകയാണ്. മുസ്ലിം ലീഗ് സമ്മേളനത്തിന് ശേഷം അനിഷ്ഠ സംഭവങ്ങളില്‍ അസ്ഹര്‍ എന്ന യുവാവ് കറന്തക്കാട്ട് വെച്ച് കുത്തേറ്റുമരിച്ചിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദിന്റെ വധത്തിലെ പ്രതികളെല്ലാം ഇന്ന് പുറത്താണ്. സാബിത്ത് വധക്കേസിലെ പ്രതികളും 19-21 പ്രായത്തിനിടയിലുള്ളവരാണ്. നിയമത്തേയും നീതിയേയും മറികടക്കാന്‍ കഴിയുന്ന ശക്തികളായി മാറുകയാണ് കൊലപാതകികള്‍. പുറത്തിറക്കാനായി ആളുകളുണ്ടായിരിക്കെ ഇക്കൂട്ടര്‍ ചില ഉന്നതരുടെ ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ മടിക്കുന്നില്ല. വീടും കുടുംബവും ഒഴിവാക്കി ലഹരിയുടെ ആര്‍മാദത്തില്‍ കൊലയാളികള്‍ സുഖിച്ച് ജീവിക്കുന്നു.
വര്‍ഗീയ വിദ്വേഷങ്ങള്‍ പരത്താനായി പോത്തിന്‍തല പച്ച പെയിന്റടിച്ച് അമ്പലത്തിലേക്ക് എറിയുകയും അമ്പലത്തിന്റെ മതിലുകളില്‍ പച്ചപെയിന്റടിക്കുക തുടങ്ങിയ കൃത്യങ്ങള്‍ ചെയ്യുന്ന അതേസമുദായത്തില്‍ പെട്ട സംഘത്തെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വര്‍ഗീയ കലാപമായാണ് പരിണമിക്കുന്നത്. 2012 ലെ കാഞ്ഞങ്ങാട് കലാപം രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നാണ് ഉടലെടുത്തത്. ദിവസങ്ങളോളം നീണ്ട കലാപത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നിരുന്നു. ഒരു റിക്ഷ കത്തിച്ചതുമായ പ്രശ്‌നമായിരുന്നു കലാപത്തിന് തുടക്കം കുറിച്ചത്. ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു റിക്ഷ കത്തിച്ചതെന്ന് പിന്നീട് തെളിഞ്ഞു. ഡിസംബര്‍ 6 കാസറഗോട്ട് കഴിഞ്ഞ 10 വര്‍ഷംവരെ അപ്രഖ്യാപിത ഹര്‍ത്താലുകളായിരുന്നു. കല്ലേറുകളും റോഡുകളില്‍ ടയറുകള്‍ കത്തിക്കലും വാഹനം തടയലുകളും സജീവമായിരുന്നു. ബാബരിയുടെ വിധിയുണ്ടായിരുന്ന ദിനത്തില്‍ നഗരത്തില്‍ നേരത്തേ തന്നെ കടകളടഞ്ഞു. ജനങ്ങള്‍ പെട്ടെന്ന് വീട്ടിലെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തേ വിട്ടു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. എന്നാല്‍ സമീപകാലത്ത് വന്‍മാറ്റങ്ങളാണ് ജില്ലയിലുണ്ടായത്.
ഇസ്‌ലാം പ്രചരണത്തിന് കാസറഗോട്ടെത്തിയ മാലിക്ക് ബ്‌നു ദീനാറിനും സംഘത്തിനും ഇളനീര്‍ നല്‍കി സ്വീകരിച്ച പാരമ്പര്യമാണ് ഇവിടത്തെ ഹൈന്ദവ സുഹൃത്തുക്കള്‍ക്കുള്ളത്. ബോധപൂര്‍വ്വം വര്‍ഗീയത തലയില്‍ കയറ്റി കലാപത്തിന് ശ്രമിക്കുന്നവരെ തടയാന്‍ പോലീസിന് കഴിയണം. ശക്തമായ വകുപ്പുകളും അര്‍ഹമായ ശിക്ഷകളും ലഭ്യമാക്കണം. കാസറഗോഡിനെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്ന ദിനങ്ങളെ ഇല്ലാതാക്കണം. ശാന്തിയും സമാധാനവും സന്തോഷവും തിരിച്ചുകൊണ്ടുവരണം. സപ്തഭാഷകളുടെ നാടിന് ഇനിയും ജീവിക്കണമെങ്കില്‍ വര്‍ഗീയ വിഷപാമ്പുകളെ അകത്തിടാന്‍ അധികാരികള്‍ മുന്നോട്ട് വരികതന്നെ ചെയ്യണം.
ഉത്തരേന്ത്യയിലെ വോട്ടുകള്‍ ഏകീകരിക്കാനായി കലാപങ്ങള്‍ കോപ്പുകൂട്ടുന്ന വര്‍ഗീയ മുന്നണിയുടെ തന്ത്രങ്ങളാണ് കാസറഗോഡ് ആവിഷ്‌കരിക്കാനിരിക്കുന്നത്. സമീപകാലത്ത് കാസറഗോഡ് കേന്ദ്രമാക്കി ചില നേതാക്കളുടെ പ്രവര്‍ത്തനം കലാപ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ശക്തമായ സംയമനം മാത്രമാണ് നാടിനെ സംരക്ഷിച്ചത്. ഫാഷിസം കത്തുന്ന മറ്റൊരു മുസാഫര്‍ബാദോ ഗുജറാത്തോ സൃഷ്ടിക്കാന്‍ ധൃതിപ്പെടുന്നവരെ തടയിടാന്‍ ശക്തമായ രാഷ്ട്രീയ ബദലുകള്‍ കാസറഗോട്ട് രൂപപ്പെടേണ്ടതുണ്ട്.
(islamonweb നോട് കടപ്പാട്)

Sunday, 26 March 2017

ഇസ്ലാമിക ചരിത്രം--മൂന്നാം ഖലീഫ: ഹസ്റത്ത് ഉസ്മാന്‍(റ)




വഫാത്താകുന്ന സമയത്ത് ഹസ്റത്ത് ഉമര്‍ തന്റെ മക്കളെയോ ബന്ധുക്കളെയോ അടുത്ത ഖലീഫയായി തീരുമാനിച്ചില്ല. പകരം ഒരു ആറഗം സമിതിയെ അദ്ദേഹം തെരഞ്ഞെടുത്തു. അതിലൊരാള്‍ ഖലീഫയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അതിന് അവരെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹസ്റത്ത് ഉസ്മാന്‍, ഹസ്റത്ത് അലി, ഹസ്റത്ത്  ത്വല്‍‍ഹ, ഹസ്റത്ത് സുബൈര്‍, ഹസ്റത്ത് സഅദ്ബ്നു അബീ വഖാസ്, ഹസ്റത്ത് അബ്ദുര്‍റഹ്മാനുബ്നു ഔഫ് എന്നിവരായിരുന്നു പ്രസ്തുത ആറംഗസമിതി. ഖലീഫയാരെന്ന അവസാന തീരുമാനമെടുക്കാന്‍ ഈ ആറംഗസമിതി ഹസ്റത്ത് അബ്ദുര്‍റഹ്മാനു ബ്നു ഔഫിനെ ചുമതലപ്പെടുത്തി. അദ്ദേഹം ജനങ്ങള്‍ക്കിടിയില്‍ ഇറങ്ങി അഭിപ്രായം ആരാഞ്ഞു. ഹസ്റത്ത് ഉസ്മാന്‍, ഹസ്റത്ത് അലി എന്നിവര്‍‍ക്കനുകൂലമായിരുന്നു പൊതുവികാരം. അത് മാനിച്ച് അദ്ദേഹം ഹസ്റത്ത് ഉസ്മാനെ ഖലീഫയായി തെരഞ്ഞെടുത്തു. വിശ്വാസികളുടെ ബൈഅത്ത് വാങ്ങി ഹസ്റത്ത് ഉസ്മാന്‍ പദവി ഏറ്റെടുത്തു.
ഭരണനേട്ടങ്ങള്‍
ഹസ്റത്ത് ഉസ്മാന്റെ ഖിലാഫത്തിലും നിരവധി വിജയങ്ങള്‍ കൈവന്നു. കിഴക്ക് അഫ്ഗാനിസ്ഥാനിലെ കാബൂളും ഗസ്നിയും പിടഞ്ഞാറ് തുണീഷ്യയും മുസ്‌ലിംകളുടെ വരുതിയിലായി. അവസാനത്തെ പേര്‍ഷ്യന്‍ രാജാവ് യസ്ദഗിര്‍ദ് കൊല്ലപ്പെടുന്നത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. ഏഷ്യമൈനറും ഹസ്റത്ത് ഉസ്മാന്റെ കീഴിലായിരുന്നു.
ഹസ്റത്ത് ഉസ്മാന്റെ കാലത്തെ പ്രധാനപ്പെട്ട ഒരു സംരംഭം നാവികസേനാ രൂപീകരണമാണ്. അത് വരെ കരയില്‍ വെച്ചായിരുന്നു മുസ്‌ലിംകളുടെ എല്ലാ യുദ്ധങ്ങളും. നാവിക യുദ്ധം അവര്‍ക്ക് വശമില്ലായിരുന്നു. ഹസ്റത്ത് ഉമറിന്റെ കാലത്ത് പരാജയപ്പെട്ടിരുന്നുവെങ്കലും റോമക്കാരുടെ പക്കല്‍ നാവിക സേനയുണ്ടായിരുന്നു. ഈജിപ്തിന്റെയും സിറിയയുടെയും ഭാഗങ്ങളില്‍ അവര്‍‌ ഇടക്കൊക്കെ തലപൊക്കുകയും ചെയ്യുമായിരുന്നു. ഹസ്റത്ത് ഉമര്‌ ഭരണത്തിലിരിക്കെ മുആവിയ ആയിരുന്നു പ്രദേശത്തെ ഗവര്‍ണര്‍. അദ്ദേഹം മുസ്‌ലിംകള്‍ക്ക് ഒരു നാവികസേന രൂപീകരിക്കണമെന്ന് ഖലീഫക്ക് എഴുതി. മുസ്‌ലിംകളെ കടലിറക്കുന്നത് ആപത്താണെന്ന് ചിന്തിച്ച ഹസ്റത്ത് ഉമറിന്  അതിന് സമ്മതം മൂളിയില്ല. കാലം കഴിഞ്ഞു. ഖിലാഫത്തില്‍ ഹസ്റത്ത് ഉസ്മാനായിരുന്നപ്പോള്‍ മുആവിയ വീണ്ടും തന്റെ ആവശ്യം ഉന്നയിച്ചു. ഖലീഫ അതംഗീകരിച്ചു. നാവിക സേന രൂപപ്പെടുത്തി. ഇവര്‍ വഴി മുആവിയ സിറിയന്‍ തീരത്ത് സുരക്ഷതത്വം ഉറപ്പാക്കിയെന്നതിനു പുറമെ സൈപ്രസ് ദ്വീപ് കീഴടക്കുകയും ചെയ്തു. അറുനൂറ് യുദ്ധക്കപ്പലുമായി വന്ന റോമന്‍ പടയാളികളെ ഇരുനൂറ് കപ്പലുകള്‍ മാത്രമുള്ള മുസ്‌ലിം പടയാളികള്‍ അശേഷം പരാജയപ്പെടുത്തി. അതോടെ മുസ്‌ലിം നാവിക സേന പ്രദേശത്ത് നിലിയുറപ്പിച്ചു തുടങ്ങി.
ഉസ്മാന്റെ ഭരണകാലത്ത് റോഡുകളും പാലങ്ങളും സത്രങ്ങളും നിര്‍മിക്കപ്പെട്ടു. പള്ളികളില്‍ ശമ്പളവ്യവസ്ഥയില്‌ മുഅദ്ദിനുകളെ നിയമിച്ചു. മസ്ജിദുന്നബവി പുനര്‍നിര്‍മിച്ചു.
വിശുദ്ധ ഖുര്‍ആന് ഒരു ഏകീകൃത പാഠം നല്‍കിയെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു സംഭാവന. ഒന്നാം ഖലീഫ ഹസ്റത്ത് അബൂബക്കിറിന്റെ കാലത്ത് തന്നെഖുര്‌ആന്‍ ഒരു ഗ്രന്ഥരൂപത്തില്‍‌ സമാഹരിക്കപ്പെട്ടിരുന്നു. . പക്ഷേ അതിന്റെ പകര്‍‌പ്പെടുത്ത് വിവിധ മുസ്‌ലിം പ്രദേശങ്ങളില്‍‌ വിതരണം ചെയ്തു ലോകത്താകെയുള്ള പാരായണരീതി ക്രമീകരിച്ചത് ഹസ്റത്ത് ഉസ്മാനാണ്. നബിയുടെ കാലത്തും തുടര്‍‌ന്നും സ്വഹാബാക്കള്‍ ഖുര്‍ആന്‍ പല രീതിയിലും പാരായാണം ചെയ്യാറുണ്ടായിരുന്നു. അതെല്ലാം നബി അംഗീകരിച്ചവയുമാണ്. എന്നാല്‍ അറബികളല്ലാത്ത പുതുവിശ്വാസികള്‍ അധികരിച്ചതോടെ പാരായണത്തിന്റെ രീതിയെ കുറിച്ച് പൊതുവെ തര്‍ക്കമുടലെടുത്തു തുടങ്ങി.അപ്പോഴാണ് അതിന് പരിഹാരമെന്നോണം ഹസ്റത്ത് ഉസ്മാന്‍ ക്രോഡീകരിക്കപ്പെട്ട ഖുര്‍ആന്റെ നിരവധി പതിപ്പുകളെടുത്ത് പല പ്രദേശങ്ങളിലേക്കുമായി അയക്കാന്‍‌ തീരുമാനിച്ചത്. ഹസ്റത്ത് ഉമറിന്റെ പുത്രി ഹസ്റത്ത് ഹഫ്സയുടെ കൈവശമായിരുന്നു പ്രസ്തുത പതിപ്പ് അന്നുണ്ടായിരുന്നത്. അതിന്റെ കോപ്പികളെടുത്ത് പലഭാഗങ്ങളിലേക്കും അയച്ചു. അതല്ലാത്ത എല്ലാ കോപ്പികളും കരിച്ചുകളയുകയും ചെയ്തു അദ്ദേഹം.
സമ്പന്നനായിരുന്നത് കൊണ്ട് സുഖജീവിതമാണ് ഹസ്റത്ത് ഉസ്മാന്‍ നയിച്ചിരുന്നത്. പക്ഷേ ബൈത്തുല്‍മാലില്‍ നിന്ന് അദ്ദേഹം ഒന്നും ഈടാക്കിയില്ല. എല്ലാ വെള്ളിയാഴ്ചയും ഓരോ അടിമകളെ മോചിപ്പക്കുന്ന പതിവ് വരെയുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനു പോലും അദ്ദേഹം പൊതുഖജനാവില്‍ നിന്ന് പൈസ ഉപയോഗിച്ചില്ല.
അന്യരെയും സ്വന്തക്കാരെയും ഏറെ സ്നേഹിച്ചിരുന്നു. സ്വന്തക്കാര്‍ക്ക് ഭരണതലങ്ങളില്‍‌‍‍‌ ഉന്നത ഉദ്യോഗങ്ങള്‍ നല്കകയും ചെയ്തു. അതു പൊതുജനങ്ങള്‍ക്കിടയില്‍ നീരസമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഹസ്റത്ത് ഉസ്മാന്റെ വധത്തിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് സത്യത്തില്‍ ഈ നീരസം തന്നെയായിരുന്നു.
ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പ് ഖുറൈശികളുടെ നേതൃത്വത്തിന് വേണ്ടി ഹാഷിം, ഉമയ്യ കുടുംബങ്ങള്‍‌ തമ്മില്‍ കലഹത്തിലേര്‍പ്പെട്ടിരുന്നു. ഇസ്ലാം വന്നതോടെ അതിന് അന്ത്യമായി. അബൂബക്കറും ഉമറും ഈ ഗോത്രങ്ങളില്‍ പെട്ടവരായിരുന്നില്ല. ഉസ്മാന്‍ ഉമയ്യ കുടുംബത്തില്‍ പെട്ടവരായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉന്നത ഉദ്യോഗങ്ങളില്‍ വന്നതോടെ പിന്നെ ഹാഷിം കുടുംബം സ്വാഭാവികമായും പ്രശ്നമുണ്ടാക്കിത്തുടങ്ങി. രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ പഴയ മാത്സര്യബുദ്ധി ഉടലെടുത്തു. പ്രശ്നത്തിന്റെ നിജസ്ഥിതി പടിക്കാന്‍ ഹസ്റത്ത് ഉസ്മാന്‍ ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തി. ഈജിപിത്, സിറിയ, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളില്‍ പോയ സംഘം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. എന്നാലും അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍ അവിഹിതമായി ചില സ്ഥാനങ്ങള്‍ നേടിയെടുത്തിരുന്നു. അത് വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കുന്നതിന് കാരണമായി .
കൂഫ, ഈജിപ്ത്, ബസ്വറ തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് പ്രശ്നമുണ്ടാക്കിയത്. മദീനയില്‍ അപ്രതീക്ഷിതമായി നുഴഞ്ഞു കയറി ഖലീഫയുടെ വസതി വളഞ്ഞ് അവര്‍ സഥാനമൊഴിയാന്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ സ്വയം ഇഷ്ടപ്രകാരം സ്ഥാനത്തലേറ്റിയതാണെന്നതിനാല്‍‍ ബലം പ്രയോഗിച്ച് സ്ഥാനമൊഴിപ്പിക്കാനാവില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. കാലപകാരകള്‍ക്കെതിരെ ശക്തി പ്രയോഗിക്കാന്‍ ചിലര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് നരസിച്ചു. തന്റെ കാരണത്തല്‍ മുസ്‌ലിംകള്‍‍ക്കിടയില്‍ രക്തം ചിന്തരുതെന്നായിരുന്നു മരിക്കും വരെ അദ്ദേഹ്ത്തിന്റെ ചിന്ത. കലാപകാരികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ കൊലപ്പെടുത്തി.
മറ്റു രണ്ടു ഖലീഫമാരില്‍ നിന്നു ഭിന്നമായി ഭരണമേറ്റെടുത്ത ഉടനെ ഏറെ സങ്കീര്‍ണമായ പ്രശ്നങ്ങളായിരുന്നു ഹസ്റത്ത് ഉസ്മാന് അഭിമുഖീകരിക്കേണ്ടിയിരുന്നത്. ഹസ്റത്ത് ഉമറിന്റെ വധത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗത്തും കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. റോമാ സാമ്രാജ്യം മുസ്‌ലിംകുളുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ച് അലക്സാണ്ട്രിയയില്‍ കരയിലുടെയും കടലിലൂടെയും ആക്രമണം നടത്തി. പേര്‍ഷ്യക്കാരുടെ നിലപാടും വിഭിന്നമായിരുന്നില്ല. കലാപം പൊട്ടിപ്പുറപ്പെട്ട വാര്‍ത്ത കേട്ട് അയല്‍പക്കത്തെ ചില ഏഷ്യന്‍രാജ്യങ്ങള്‍ കിട്ടിയ അവസരം ശരിക്കുമപയോഗപ്പെടുത്തി. അതിരുകള്‍ വിശാലമായതോടെ ഇസ്ലാമിക ലോകത്ത് വിവിധ ആചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു മിശ്രിത സമൂഹം ഉടലെടുത്തിരുന്നു. ഇസ്ലാം തുടച്ചു മാറ്റിയ ഗോത്ര, വര്‍ണ, വര്‍ഗ വിവേചനങ്ങള്‍ രണ്ടാമതു തലപൊക്കി തുടങ്ങിയിരുന്നു. എല്ലാം കൊണ്ടും ശത്രുക്കള്‍ക്കനുകൂലമായ കാലാവസ്ഥയായിരുന്നു അവിടെ.
വ്യക്തി വിവരങ്ങള്‍
ഖുറൈശി ഗോത്രത്തിലെ ഉമയ്യ കുടുംബാംഗം. മുഹമ്മദ് നബി ജനിച്ചതിന്റെ ആറാം വര്‍ഷം താഇഫില്‍ ജനിച്ചു. പിതാവിന്റെയും മാതാവിന്റെയും വഴിക്ക് പ്രവാച കുടുംബവുമായി അടുപ്പമുണ്ട് ഹസ്റത്ത് ഉസ്മാന്. സ്വര്‍ഗം കൊണ്ട് നബി സന്തോഷവാര്‍ത്തയറിയിച്ച പത്തിലൊരാള്‍. തലമുറകളായി സമ്പത്തുള്ള കുടുംബമായിരുന്നു. അതു കൊണ്ടുതന്നെ മക്കയിലെ ധനികനായി തീര്‍‍ന്നു. സമ്പന്നനായിരുന്നത് കൊണ്ട് ഉസ്മാനുല്‍ ഗനി എന്നപേരും അദ്ദേഹത്തിനു ലഭിച്ചിരുന്നു.
ഇസ്‌ലാമിലേക്ക് വന്ന പുരുഷന്‍മാരില്‍ നാലാമനായിരുന്നു ഹസ്റത്ത് ഉസ്മാന്‍. ഹസ്റത്ത് അബൂബക്കറിന്റെ പ്രേരണയിലാണ് മുസ്‌ലിമാകുന്നത്. സമ്പന്നനായിരുന്ന ഉസ്മാന്‍ മുസ്‌ലിമായപ്പോള്‍ സ്വാഭാവികമായും നബിതങ്ങള്‍ ഏറെ സന്തോഷിച്ചു. നബി തന്റെ മകള്‍ റുഖയ്യയെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു. നബിയുടെ കല്‍പനപ്രകാരം ആദ്യമായി മക്കയിലേക്ക് ഹിജ്റ പോയത് ഹസ്റത്ത് ഉസ്മാനും കുടുംബവുമായിരുന്നു.
ഹസ്റത്ത് ഉസ്മാന്‍ ബദ്റില്‍ പങ്കെടുത്തില്ല. രോഗിണിയായിരുന്ന തന്റെ ഭാര്യയെ പരിചരിക്കാനും മദീനയിലെ ഭരണകാര്യങ്ങള്‍ നോക്കാനുമായി നബി അദ്ദേഹത്തെ മദീനയില്‍ നിറുത്തി. യുദ്ധമുതലില്‍ നിന്ന് ഒരു യോദ്ധാവിന്റെ വിഹിതം അദ്ദേഹത്തിനും നല്‍കി. അദ്ദേഹത്തെയും ബദരീങ്ങളുടെ കൂട്ടത്തില്‍ എണ്ണുന്നുണ്ട്.
ആദ്യമായി ഇസ്‌ലാമിലേക്ക് വന്നവരില്‍ ഒരാള്‍‍‌‍. മുസ്‌ലിംകള്‍ക്ക് വേണ്ടി ഏറെ സമ്പത്ത് ചെലവഴിച്ച് ധര്‍മിഷ്ടന്‍. ബദ്ര്‍ ഒഴികെ നബിയുടെ കുടെ മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്തു. നബിയുടെ രണ്ടു പുത്രിമാരുടെ, ആദ്യം ഹസ്റത്ത് റുഖിയ്യയുടെയും അവരുടെ മരണശേഷം ഹസ്റത്ത് ഉമ്മുകുല്‍സൂമിന്റെയും, ഭര്‍ത്താവു കൂടിയാണ് അദ്ദേഹം. ഖിലാഫത്ത് ഏറ്റെടുക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് എഴുപത് വയസ്സ് പിന്നിട്ടിരുന്നു. ഏകദേശം പന്ത്രണ്ട് വര്‍ഷക്കാലം ഭരിച്ചു.

ബാബരി മസ്ജിദ് കേസ് കോടിതിക്കകത്ത് വെച്ച് തന്നെ തീര്‍പ്പാക്കണം: സമസ്ത


babri-masjid-1-696x413


കോഴിക്കോട്: ബാബരി മസ്ജിദ് കേസ് നീതിന്യായ വ്യവസ്ഥകള്‍ക്കനുസരിച്ച് കോടതിക്കകത്തുവച്ച് തീര്‍പ്പാക്കണമെന്നു കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ആവശ്യപ്പെട്ടു. കോടതിക്കുപുറത്ത് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാട് അസ്വീകാര്യമാണ്. ബാബരി മസ്ജിദിന്റെ രേഖകളും പാരമ്പര്യവും പരിശോധിച്ച് സത്യസന്ധമായ തീര്‍പ്പുകല്‍പിക്കാന്‍ നിയമവകുപ്പും ഭരണകൂടവും ബാധ്യസ്ഥരാണ്. കേന്ദ്രഭരണകൂടത്തിന്റെ നിലപാടില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കു പരക്കെ ആശങ്കയുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ന്യൂനപക്ഷങ്ങള്‍ക്കു സുരക്ഷിതത്വം ഉറപ്പുവരുത്താനും ഭരണകൂടം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തിനു സമീപം പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ മുഅല്ലിം കെ എസ് മുഹമ്മദ് റിയാസ് മൗലവിയെ നിഷ്ഠൂരമായി വധിച്ചതില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു. അക്രമികള്‍ ഒരുനിലയ്ക്കും രക്ഷപ്പെടാതിരിക്കാന്‍ പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാന്‍ പോലിസ് ജാഗ്രത പാലിക്കണമെന്നും ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Saturday, 25 March 2017

ഇസ്ലാമിക ചരിത്രം--രണ്ടാം ഖലീഫ: ഹസ്റത്ത് ഉമറുബ്നുല്‍ ഖത്വാബ്(റ)



ഹസ്റത്ത് ഉമര്‍ ഖലീഫയായതിനും ശേഷം റോമക്കാരും പേര്‍ഷ്യക്കാരുമായുള്ള യുദ്ധങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു. ഖാദിസിയ്യയില്‍ സഅദുബ്നു അബീ വഖാസിന്‍റെ നേതൃത്വത്തില്‍‍‍‍‍‍ മുപ്പതിനായിരം മുസ്‌ലിംകള്‍ അവരുടെ ഇരട്ടിയിലധികം വരുന്ന പേര്‍ഷ്യന്‍ സൈന്യത്തെ പരാജയപ്പെടുത്തി. യര്‍മൂക്ക് യുദ്ധവും നടന്നു. അവിടെ ഖാലിദ് ബ്നു വലീദിന്റെ നേതൃത്വത്തില്‍ നാല്‍പതിനായിരം മുസ്‌ലിംകള്‍ ഒരു ലക്ഷം റോമക്കാരെയും പരാജയപ്പെടുത്തി. പത്ത് വര്‍‍ഷത്തിനകം പേര്‍‍ഷ്യന്‍‍ സാമ്രാജ്യത്തിന് അന്ത്യം കുറിക്കുകയും റോമന്‍ ആധിപത്യത്തില്‍ നിന്ന് സിറിയ, ഈജിപ്ത്, ഫലസ്തീന്‍ തുടങ്ങിയ പ്രദേശങ്ങളെ മോചിപ്പിക്കുകയും ചെയ്തു.
ഇറാഖ്-ഇറാന്‍ വിമോചനം
ഖാദിസിയ്യ യുദ്ധമാണ് ഇതില്‍ ഏറെ നിര്‍ണായകമായത്. സഅദ്ബ്നു അബീ വഖാസിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സൈന്യം ടൈഗ്രീസിന്റെ തീരത്തെത്തി. നദിയുടെ കിഴക്കെ കരയില്‍ ഇന്നത്തെ ബഗ്ദാദ് സ്ഥിതി ചെയ്യുന്നിടത്തായിരുന്നു അന്നത്തെ പേര്‍ഷ്യക്കാരുടെ തലസ്ഥാന നഗരിയായ മദാഇന്‍. നദി മുറിച്ചു കടക്കാന് മുസ്‌ലിം സംഘത്തിനാവില്ലെന്നായിരുന്നു അവര്‍ കണക്ക് കൂട്ടിയിരുന്നത്. പക്ഷേ, നദിക്കരയില്‍ അത്ഭുതം സംഭവിച്ചു. സൈന്യവുമായി അവിടെയെത്തിയ ഹസ്റത്ത് സഅദ് ബ്നു അബീവഖാസ് അല്ലാഹുവിന്റെ നാമമുച്ചരിച്ച് നദിക്ക് കുറുകെ തന്റെ കുതിരയോടിച്ചു. നേതാവിനെ തുടര്‍ന്ന് മുസ്‌ലിം പടയാളികളും നദി അതുപോലെ മുറിച്ചു കടന്നു. അതു കണ്ടതും പേര്ഷ്യന്‍ പട ചകിതരായി പിന്തിരിഞ്ഞോടി. മദാഇനടക്കമുള്ള മുഴുവന്‍ പ്രദേശങ്ങളും മുസ്‌ലിംകള്‍ക്ക് കീഴിലായി. തങ്ങളുടെ തലസ്ഥാനനഗരി പോലും സംരക്ഷിക്കാന്‍ ശത്രുസൈന്യത്തിന് ആയില്ല.
യുദ്ധത്തില്‍ കിട്ടിയ സ്വത്തുമുഴുവന്‍ ഹസ്റത്ത് സഅദ് ബ്നു അബീവഖാസ് ഹസ്റത്ത് ഉമറിന് അയച്ചു കൊടുത്തു. അതു കണ്ട അദ്ദേഹം കരഞ്ഞു. സന്തോഷകരമയാ ഈ സാഹചര്യത്തില്‍ താങ്കളെന്തേ കരയുന്നു? അവിടെ കൂടിയവരില്‍ ഒരാള്‍‌ ചോദിച്ചു. സന്പത്തിന്റെ പെരുപ്പത്തില്‍ ഞാന്‍ മുസ്‌ലിം സമുദായത്തിന്റെ അധപതനത്തിന്റെ ലക്ഷണം കാണുന്നു. ഹസ്റത്ത് ഉമര്‍ മറുപടി പറഞ്ഞു.
മദാഇന്‍ കീഴടക്കിയതോടെ പിന്നെ ഇറാഖും ഖുസിസ്ഥാനുമെല്ലാം പെട്ടെന്ന് ഇസ്‌ലാമിന് കീഴിലായി. അതോടെ പിന്നെ യുദ്ധം നിര്‍ത്തിവെക്കാന് ഖലീഫ ആലോചിച്ചിരുന്നു. പേര്‍ഷ്യക്കും നമുക്കുമിടയില്‍ ഒരു തീമലയുണ്ടായിരുന്നെങ്കില്‍ എന്നുവരെ അദ്ദേഹം പറയാറുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ പേര്‍ഷ്യ യുദ്ധം ചെയ്തു കൊണ്ടിരുന്നു. സ്വാഭാവികമായും പുതിയ പടയോട്ടത്തിനായി ഖലീഫയും ഉത്തരവിട്ടു.
അങ്ങനെയാണ് ഇറാന്റെയും ഇറാഖിന്റെയും ഇടയിലുള്ള സഹാവന്തില്‍ വെച്ച് വീണ്ടുമൊരു യുദ്ധം നടക്കുന്നത്. കൂടുതല്‍ സൈനികബലത്തിലായിരുന്നു പേര്‍ഷ്യക്കാര്‍ വന്നിരുന്നത്. പക്ഷേ അതിലും മുസ്‌ലിംകള്‍ തന്നെ വിജയിച്ചു. മുസ്‌ലിംകളുടെ സൈനിക നേതാവായിരുന്ന നുഅ്മാനു ബ്നു മുഖ്റിഅ് യുദ്ധക്കളത്തില്‍ ശഹീദായി. ഈ വിജയത്തെ ഇസ്ലാമിക ചരിത്രം ഫത്ഹുല്‍ ഫുതൂഹ് (വിജയങ്ങളുടെ വിജയം) എന്ന് വളിക്കുന്നു. ഈ പരാജയത്തോടെ ഇറാനിലെ പേര്‍ഷ്യന്‍ സൈന്യം ഒതുങ്ങി. നാനാഭാഗത്തേക്കും പടയോട്ടം വ്യാപിപ്പിച്ച മുസ്‌ലിം സൈന്യം പെട്ടെന്ന് തന്നെ പ്രദേശമാകെ കീഴടക്കി.
പേര്‍ഷ്യയുടെ വിമോചനത്തില്‍ മുസ്‌ലിം സൈന്യത്തിന് നേതൃത്വം നല്‍കിയവരില്‍ അഹ്നഫ് ബ്നു ഖൈസിന്റെ നാമം പ്രത്യേകം സ്മരണീയമാണ്. ചരിത്രം ഇദ്ദേഹത്തെ ഫാതിഹു ഖുറാസാന്‍ എന്നാണ് പരിചയപ്പെടുത്തുന്നത്. ഹസ്റത്ത് സഅദ് ഇറാഖെന്ന പോലെ ഖുറാസാനെ  മോചിപ്പിച്ചത് ഹസ്റത്ത് അഹ്നഫ് ആയിരുന്നു. മാത്രമല്ല, സാസാനി ഭരണാധികാരിയായിരുന്ന യസ്ദഗിര്‍ദിനെ ഇറാന്റെ അതിര്‍ത്തികളില്‍ നിന്ന് ആട്ടിപ്പുറത്താക്കുകയും ചെയ്തു അദ്ദേഹം. അതോടെ ഹസ്റത്ത് ഖാലിദ് ബനുല്‍ വലീദ് തുടങ്ങി വെച്ച ദൌത്യം സമ്പൂര്‍‍‍‍ണമാകുകയും ഇറാന്‍ തുണ്ടം തുണ്ടമാക്കപ്പെടുമെന്ന നബിയുടെ പ്രവചനം പുലരുകയും ചെയ്തു. യസ്ദഗിര്‍ദിന്റെ ആധിപത്യം തകര്‍ന്നപ്പോള്‍ പേര്‍ഷ്യയിലെ മജൂസികള്‍‍ മുസ്‌ലിംകളോട് സന്ധിക്ക് തയ്യാറാവുകയായിരുന്നു.
ശാമും ഈജിപ്തും
റോമന്‍ സാമ്രാജ്യം അഥവാ, ബൈസന്റൈന്‍ അക്കാലത്തെ ഏറെ പ്രധാനപ്പെട്ട ഒരു ഭരണകൂടമായിരുന്നു. രാജാവായിരുന്ന ഹിറഖല്‍ അക്കാലത്ത അറിയപ്പെട്ട സൈനികത്തലവന്മാരിലൊരാളുമായിരുന്നു. പേര്‍‍‍ഷ്യയെ അദ്ദേഹം അടിക്കട പരാജയപ്പെടുത്തിയിരുന്നെങ്കിലും മുസ്‌ലിംകളോട് ഹിറഖല്‍‍ പരാജയപ്പെടുക തന്നെ ചെയ്തു.
ഹസ്റത്ത് ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം യര്‍‍മൂക്കില്‍ റോമാ സൈന്യത്തെ പരാജയപ്പെടുത്തിയ വിവരമറിഞ്ഞ് ഹിറഖല്‍ ഏറെ ദുഖിക്കുകയും കോണ്‍‍‍‍‍‍സ്റ്റാന്റ്നോപ്പിളിലേക്ക് പോകുകയും ചെയ്തു.  ഈ യുദ്ധത്തിനു ശേഷം ഹസ്റത്ത് അബൂ ഉബൈദ സൈനികമേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. ഹസ്റത്ത് ഖാലിദുബ്നുല്‍ വലീദ് ഉപമേധാവിയായി മാറി. എന്നാലും അദ്ദേഹം സിറിയന്‍ വിമോചനത്തില്‍ തികഞ്ഞ ഉത്സാഹത്തോടു കൂടെ തന്നെ പങ്കെടുത്തു.
സിറിയ വിജയത്തിന്റെ സുപ്രധാനമായ ഒരു ഏട് ബൈത്തുല്‍ മഖ്ദിസന്‍റെ വിമോചനമാണ്. മുസ്‌ലിംകളുടെ ആദ്യഖിബലയായ ഇവിടെ നിന്നായിരുന്നു നബി ആകാശാരോഹണം തുടങ്ങിയത്. അന്നത് സിറിയയുടെ ഭാഗമായിരുന്നു. മുസ്‌ലിംകള്‍ ബൈത്തുല്‍ മഖ്ദിസ് ഉപരോധിച്ചപ്പോള്‍ പ്രദേശത്തുകാരായ ക്രൈസ്തവര്‍ സന്ധിക്കു തയ്യാറായി. ഹസ്റത്ത് ഉമര്‍ മദീനയില്‍ നിന്ന് വന്ന് കരാര്‍ നേരിട്ട് എഴുതിത്തരണമെന്ന് മാത്രമായിരുന്നു അവരുടെ ആവശ്യം. ഇതറിഞ്ഞ ഹസ്റത്ത് ഉമര്‍ മദീനയില്‍ ഹസ്റത്ത് അലിയെ പകരക്കാരനാക്കി അവിടേക്ക് പോയി. അവരുടെ ജീവിതവും ധനവും മതവും സംരക്ഷിക്കുന്നതാണെന്ന് കരാറില്‍ ഒപ്പിട്ടുകൊടുത്തു. ക്രൈസ്തവരുടെ ആവശ്യം മാനിച്ച് തദ്ദേശീയരായ ജുതന്മാരെ അവിടെ നിന്ന് പുറത്താക്കുകയും ചെയ്തു. ബൈതുല്‍‍ മഖ്ദിസ് മുസ്‌ലിംകളുടെ അധീനതിയിലായി. അവിടെയുള്ള മസ്ജിദുല്‍ അഖ്സാ മുസ്‌ലിംകള്‍ പുനര്‍‍നിര്‍‍മിച്ചു.
സിറിയയില്‍ നിന്നും ഫലസ്തീനില്‍‍ നിന്നുമെല്ലാം റോമക്കാരെ പരാജയപ്പെടുത്തി ഓടിച്ചെങ്കിലും അവര്‍ ഈജിപ്തലുണ്ടായിരുന്നു. അവിടെ നിന്ന് അപ്പോഴും ഭീഷണി തുടര്‍ന്നു. സിറിയയിലെ സൈന്യത്തില്‍ അംറുബ്നുല്‍ ആസ്വ് എന്ന സ്വഹാബിയുണ്ടായിരുന്നു. ഈജിപ്തലേക്ക പടനയിക്കാന്‍ അദ്ദേഹം ഖലീഫയുടെ അനുവാദം തേടി.ഖലീഫ അനുവാദം മൂളി. രണ്ടുമൂന്നു വര്‍‍ഷങ്ങള്‍ക്കകം ഈജിപ്ത് മുസ്‌ലിംകളുടെ കീഴിലായി. റോമക്കാരുടെ ഭരണകാലത്ത് അലക്സാണ്ട്രിയ ആയിരുന്നു ഈജിപ്തിന്റെ തലസ്ഥാനം. മുസ്‌ലിംകള്‍ ഫുസ്ഥാഥ് എന്ന പേരില്‍ പുതിയൊരു നഗരം നിര്‍മിച്ചു തലസ്ഥാനമാക്കി. അധികം കഴിയും മുമ്പെ ഹസ്റത്ത് അംറുബ്നുല്‍ ആസ്വിന്റെ പട്ടാളം ബര്‍‍ഖ, ലിബിയയുടെ തലസ്ഥാനമായ ട്രപ്പോളി എന്നീ പ്രദേശങ്ങളെല്ലാം കൈവശപ്പെടുത്തി. ഇസ്ലാമിക ഖിലാഫത്തിന്റെ അതിര്‍‍ത്തി വീണ്ടും വ്യാപിച്ചു.
പരിഷ്കരണങ്ങള്‍
ഹസ്റത്ത് ഉമര്‍ 12 കൊല്ലവും ആറ് മാസവും ഖലീഫയായി തുടര്‍ന്നു. വിസ്തൃതിയിലും ശക്തിയിലും അക്കാലത്തെ ഏറ്റവും വലിയ ഭരണകൂടം അദ്ദേഹത്തിന് കെട്ടിപ്പടുക്കാനായി. യുദ്ധവിജയങ്ങള്‍ക്കപ്പുറം നീതിനിര്‍വഹണം, പ്രജകളുടെ ക്ഷേമം, ഭരണസംവിധാനം തുടങ്ങി തുടങ്ങിയ ചില കാര്യങ്ങളിലും അദ്ദേഹം ഏറെ ശ്രദ്ധാലുവായിരുന്നു.
ഭരണരംഗത്ത് ഏറെ പരിഷ്കാരങ്ങള്‍ ഹസ്റത്ത് ഉമര്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം തുടങ്ങി വെച്ചത് എന്ന അര്‍ഥത്തില്‍ പ്രസ്തുത പരിഷ്കാരങ്ങളെല്ലാം അവ്വലിയ്യാത്ത് എന്ന പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഏറെ നീണ്ട അവ്വലിയാത്ത് പട്ടികയുടെ സംക്ഷിപ്ത രൂപം താഴെ ചേര്‍ക്കുന്നു.
മൊത്തം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും ജില്ലകളുമാക്കി തിരിച്ചു.
പട്ടാളക്കാരുടെ ശമ്പളം, പെന്ഷന് തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു പട്ടാള വകുപ്പ് സ്ഥാപിച്ചു.
ധനകാര്യവകുപ്പ്
പോലീസ് വകുപ്പ്. കുറ്റവാളികളെ പിടിക്കുക, പ്രജകളുടെ പരാതികള്‍ അന്വേഷിക്കുക, യാത്രാസംഘങ്ങള്‍ക്ക് കാവല്‍ നില്‍ക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു വകുപ്പിന്‍റെ പ്രധാന ഉത്തരവാദിത്തങ്ങള്‍.
പൊതുഖജനാവ്. സംസ്ഥാനങ്ങളിലും ജില്ലകളിലും ഇതേര്‍പ്പെടുത്തി.
കോടതികള്‍
ഭൂമി സര്‍വേ ചെയ്തു.
ജനങ്ങളുടെ സെന്‍സസ്.
തപാല്‍ വകുപ്പ്.
ജയിലുകള്‍ നിര്‍മിച്ചു.
ഇമാമിനും മുഅദ്ദിനും ശന്പളം ഏര്‍പ്പെടുത്തി.
പാഠശാലകള്‍ തുറന്നു. അവിടെ അധ്യാപകര്‍ക്ക് ശന്പളം ഏര്‍പ്പെടുത്തി.
മക്കക്കും മദീനക്കുമിടയില്‍ പുതിയ റോഡുകള്‍ വെട്ടുകയും യാത്രക്കാര്‍ക്കായി സത്രങ്ങള്‍ ഒരുക്കുകയും ചെയ്തു.
നേരത്തെ തന്നെ അക്കാലത്തെ ഏറെ വിശാലമായി തീര്‍ന്നിരുന്ന ഭരണകൂടം ഇത്തരം പരിഷ്കാരങ്ങളിലൂടെ ഏറെ വ്യവസ്ഥാപിതവുമായി മാറി.
എല്ലാ മുസ്‌ലിംകള്‍ക്കും പെന്‍ഷന്‍ നടപ്പാക്കിയെന്നതാണ് ഹസ്റത്ത് ഉമറിന്റെ മറ്റൊരു ഭരണപരിഷ്കാരം. കുഞ്ഞുങ്ങള്‍ക്ക് മുലകുടി മാറിയാലായിരുന്നു ആദ്യം പെന്‍ഷനനുവദിച്ചിരുന്നത്. അത് പിന്നീട് ജനനം തൊട്ട് തന്നെയാക്കി അദ്ദേഹം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അതിന് പിന്നില്‍ ഒരു കഥയുണ്ട്.
ഒരിക്കല്‍ രാത്രി പ്രജകളുടെ ക്ഷേമൈശ്വര്യങ്ങള്‍ അന്വേഷിക്കാനിറങ്ങിയ ഹസ്റത്ത് ഉമര്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. കാരണമന്വേഷിച്ചപ്പോള്‍ കുട്ടിയുടെ ഉമ്മ പറഞ്ഞു. കുഞ്ഞിന്റെ മുലകുടി മാറ്റിയാലെ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ എന്നതിനാല്‍ മുലകുടി മാറ്റാനുള്ള ശ്രമം നടത്തുകയാണെന്ന്. അത് കേട്ട ഹസ്റത്ത് ഉമര്‍ വേവലാതിപ്പെട്ടു. ഉടനെ തന്നെ ജനനം മുതല്‍ പെന്‍ഷന്‍ അനവദിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
പൊതുഖജനാവിലെ സ്വത്ത് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നില്ല. ഖലീഫക്ക് അദ്ദേഹം ഒരു ശമ്പളം നിശ്ചയിച്ചു. രാജ്യത്തെ സാധാരണ പൌരന്‍റെ ശന്പളത്തിനു തുല്യമായ ഒരു സംഖ്യ.
ഹസ്റത്ത് ഉമറാണ് അമീറുല്‍ മുഅമിനീന്‍ എന്ന സ്ഥാനപ്പേര് ആദ്യമായി ഉപയോഗിച്ചത്. ആളുകള്‍ അദ്ദേഹത്തെ ആദ്യം ഖലീഫത്തു ഖലീഫത്തു റസൂലില്ലാഹ് എന്നായിരുന്നു വിളിച്ചിരുന്നത്. ഓരോ ഖലീഫയെയും മുന്‍ ഖലീഫയുമായി ചേര്‍ത്തുവിളിക്കുന്ന ഈ രീതി തുടരുകയാണെങ്കില്‍ പേര് നീണ്ടുപോകുമെന്നും അത് പ്രായോഗികമല്ലെന്നും മനസ്സിലാക്കിയ ഹസ്റത്ത് ഉമര്‍ അതിന് പകരം അമീറുല്‍ മുഅമിനീന്‍ എന്ന പേര് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നുള്ള. അദ്ദേഹത്തെ തുടര്‍‌ന്നുവന്ന എല്ലാ ഖലീഫമാരും ഈ പേരില്‍ വിളിക്കപ്പെട്ടു.
ലളിതജീവിതമായിരുന്നു ഹസ്റത്ത് ഉമറിന്റേത്. വീട് നിര്‍മിച്ചില്ല. സ്വത്തും ധനവും ശേഖരിച്ചില്ല. ആര്‍ക്കും അദ്ദേഹത്തെ എതിര്‍ത്ത് സംസാരിക്കാമായിരുന്നു. പ്രജകളോട് അനീതി കാണിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. രാത്രിസമയങ്ങളില്‍ പ്രജകളുടെ കാര്യമന്വേഷച്ച് ചുറ്റിക്കറങ്ങും. ഹജജ് കാലങ്ങളില്‍ വിവിധ ദേശത്തു നിന്നു വരുന്ന ഹാജിമാരോട് അവനവന്റെ ദേശത്ത് നിയമിതരായ ഗവര്‍ണര്‌‍‍മാരെ കുറിച്ച് ചോദിക്കുകയും പോരായ്മകള്‍ക്ക് അപ്പോള്‍ തന്നെ പരിഹാരം കാണുകയും ചെയ്തു. അതിന് വേണ്ടി മാത്രമായി ഹജ്ജുകാലത്ത് എല്ലാ ഗവര്‍ണര്മാരും മക്കയിലുണ്ടാവണമെന്ന് അദ്ദേഹം നിയമം പുറപ്പെടുവിച്ചിരുന്നു.
ഹിജ്റ അടിസ്ഥാനമാക്കിയുള്ള മുസ്‌ലിം കലണ്ടറിനു തുടക്കം കുറിച്ചത് ഹസ്റത്ത് ഉമറാണ്. കൂഫ, ബസ്വറ, ഫുസ്ഥ്വാത് എന്നീ മൂന്ന് പുതിയ നഗരങ്ങള്‍ അദ്ദേഹം നിര്‍മിച്ചു.
രാജ്യത്തെ കര്‍ഷകരുടെ ജലസേചനാവശ്യങ്ങള്‍ക്കായി നിരവധി തോടുകള്‍‍‍ ഉമര്‍‍‌‍ വെട്ടിയിട്ടുണ്ട്.
പലകാര്യങ്ങളും ഹസ്റത്ത് ഉമര്‍ ആദ്യം നടപ്പിലാക്കി. അമീറുല്‍ മുഅമിനീന്‍ എന്ന പേര് ആദ്യമായി  ഔദ്യോഗിക നാമമാക്കി. ഹിജ്റ വര്‍ഷം നടപ്പാക്കി. നിശാസഞ്ചാരം പതിവാക്കി. സന്താനങ്ങള്‍ ജനിച്ച ശേഷം അടിമസ്ത്രീയെ വില്‍ക്കുന്ന സമ്പ്രദായം നിരോധിച്ചു. താറാവീഹ് നമസ്കാരം പള്ളിയില്‍ വെച്ച് ഒരു ഇമാമിന്റെ കീഴില്‍ സംഘടിപ്പിച്ചു. നമസ്കാരത്തിനും ഖുര്‍ആന്‍ അധ്യാപനത്തിനും ഖാരിഉകളെ നിയമിച്ചു. പള്ളികളില്‍ വിളക്കുകള്‍ സ്ഥാപിച്ചു. ജനാസ നമസ്കാരത്തിന് നാല് തക്ബീറുകള്‍ നിജപ്പെടുത്തി. അച്ചടക്കത്തിനും ശിക്ഷണത്തിനും കുറുവടി പ്രയോഗം നടപ്പാക്കി. ഗോത്രാടിസ്ഥാനത്തില്‍ ജനഅങ്ങളുടെ പേരുവിവരം രജിസ്റ്ററുകളില്‍ വ്യവസ്ഥാപിതമായി രേഖപ്പെടുത്തി. കേസുകളില്‍‍ തീര്‍പ്പു കല്‍പിക്കാന്‍ ഗവര്‍ണര്‍മാരെ നിയമിച്ചു. ഭരണസൌകര്യാര്‍ഥം രാജ്യത്തെ സംസ്ഥാനങ്ങളും പ്രവിശ്യകളുമാക്കി വിഭജിച്ചു. മഖാമു ഇബ്റാഹീമിനെ കഅബയില്‍ നിന്ന് വേര്‍പ്പെടുത്തി യഥാസ്ഥാനത്ത് പുന്സ്ഥാപിച്ചു. ഇതെല്ലാം ആദ്യമായി നടപ്പില്‍ വരുത്തിയ ഖലീഫ ഹസ്റത്ത് ഉമറാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു
വഫാത്ത്
പേര്‍ഷ്യക്കാരനായ അബൂലുഅ് ലുഅ് എന്ന മജൂസിയുടെ കുത്തേറ്റാണ് മരിച്ചത്. സുബ്ഹി നമസ്കരിക്കുകയായിരുന്ന ഉമറിനെ വയറ്റത്താണ് അയാള്‍ കുത്തിയത്. ഗുരുതര പരിക്കേറ്റ അദ്ദേഹം അടുത്ത ദിവസം തന്നെ പരലോകം പൂകി. അബൂബക്കറിനെ പോലെ നബിയുടെ ഖബ്റിന് സമീപമാണ് ഹസ്റത്ത് ഉമറിനെയും മറമാടിയത്.
വ്യക്തിവിവരങ്ങള്‍
പ്രമുഖ സ്വഹാബികളില്‍ ഒരാള്‍. രണ്ടാം ഖലീഫ. നബിപത്നി ഹഫ്സയുടെ പിതാവ്. ഖുറൈശികളിലെ കുലപതി. അബൂഹഫ്സ് വിളിപ്പേരും ഫാറൂഖ് ഉപനാമവുമാണ്. രണ്ടു പേരും നല്‍കിയത് നബി തന്നെ.
ഹിജ്റക്ക് മുമ്പ്. 40 ല്‍ ജനനം. ക്രിസ്താബ്ദം 582ല്‍. പ്രാരബധങ്ങള്‍ നിറഞ്ഞ ബാല്യം. ഒട്ടകം മേയ്ക്കലായിരുന്നു പ്രധാന ജോലി. വംശചരിത്രം, ലക്ഷണശാസ്ത്രം. പ്രഭാഷണം, ആയുധാഭ്യാസം, കുതിര സാരി, മല്‍പിടിത്തം, തുടങ്ങിയ പാരമ്പര്യ കലകളില്‍ പ്രഗത്ഭന്‍. നബിയുടെ ആഗമന സമയത്ത് ഖുറൈശികളില്‍ അക്ഷരാഭ്യാസമുണ്ടായിരുന്ന 17 പേരിലൊരുത്തന്‍.
നുബുവ്വത്തിന്റെ ആറാം വര്‍ഷം ദുല്ഹിജ്ജ മാസത്തിലായിരുന്നു ഹസ്റത്ത് ഉമര്‍ ഇസ്ലാം വിശ്വസിച്ചത്. ഹിജ്റ 13 ജുമാദുല്‍ ഉഖ്റാ 22 ന് ചൊവ്വാഴ്ചയായിരുന്നു അധികാരമേറ്റത്.
ഹിജ്റ 23 ദുല്‍ഹിജ്ജ 27 ന് ആണ് അബൂലുഅലുഅ് അദ്ദേഹത്തെ കുത്തിയത്. മൂന്ന് ദിവസം കഴിഞ്ഞ് മഹുറം 1 ന് ലോകത്തോടു വിടപറഞ്ഞു. നബിയെയും അബൂബക്റിനെയും പോലെ ഉമറിനും 63 വയസ്സായിരുന്നു പ്രായം. ഭരണകാലം 10 വര്‍ഷവും 6 മാസവും 4 ദിവസവും.
ഹസ്റത്ത് ഉമറില്‍ നിന്നു ധാരാളം ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വ്യഖാത ഹദീസ്ഗ്രന്ഥങ്ങളുടെ സമാഹാരങ്ങളായ ഇത്ഹാഫുല്‍ മഹറ, തുഹ്ഫതുല്‍ അശ്റാഫ് എന്നീ ഗ്രന്ഥങ്ങളില്‍ 1908 ഹദീസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇമാം ബുഖാരി തന്റെ പ്രസിദ്ധഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ആരംഭിക്കുന്നത് ഹസ്റത്ത് ഉമര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രശസ്തമായ ഒരു ഹദീസ് ഉദ്ധരിച്ചു കൊണ്ടാണ്.
ഹിജ്റ 35 ല്‍ ദുല്‍ഹിജ്ജ 8 ന് കലാപകരാരികള്‍ അദ്ദേഹത്തെ വകവരുത്തി.
ഇസ്‌ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് നബിയുടെയും അനുചരന്‍‌‍മാരുടെയും കഠിനശത്രുവായിരുന്നു. ഒരു ദിനം നബിയെ കൊന്നുകളയാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ട് വഴിയില്‍ വെച്ച് മനസാന്തരം സംഭവിക്കുകയും അങ്ങനെ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്യുകയായിരുന്നു. നുബുവ്വത്തിന്റെ ആറാം വര്‍ഷമായിരുന്നു ഈ സംഭവം. അബൂബക്കര്‍(റ)നെ പോലെ തന്നെ ഉമര്‍(റ)വും പ്രധാനയുദ്ധങ്ങളിലെല്ലാം നബിയോടൊപ്പം പങ്കെടുത്തിട്ടുണ്ട്.