പുതിയതെരു ശാഖാ skssf,sys കമ്മിറ്റികളുടെ നേതൃത്വത്തിൽ മാസംതോറും നടത്തിവരാറുള്ള മജ്‌ലിസുന്നൂർ ശ്രദ്ധേയമായി മാറി. പുതിയതെരു നഗരത്തിനു സമീപം കുന്നുംകൈ -കൊറ്റാളി റോഡിലുള്ള നീരൊഴുക്കുംചാൽ മൈതാനിയിലാണ് എല്ലാ മാസവും മജ്‌ലിസുന്നൂർ നടത്തിവരാറുള്ളത്. എല്ലാ മാസവും പുതിയതെരുവിലും പരിസരത്തുമുള്ള സത്യവിശ്വാസികൾ നീരൊഴുക്കുംചാലിലുള്ള ആത്മീയ സദസ്സിൽ പങ്കെടുക്കാറുണ്ട്.സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഒരുക്കിയതിനാൽ ധാരാളം സ്ത്രീകളും പങ്കെടുത്തുവരുന്നു.ഈ മാസത്തെ മജ്‌ലിസുന്നൂർ 11 -3 -2017 ഇബ്രാഹീം മൗലവി മടക്കിമല ഉസ്താദിന്റെ നേതൃത്വത്തിൽ നടന്നു.
മരണപ്പെട്ട വീടുകൾ സന്ദർശിക്കുക-മരണപ്പെട്ടവരുടെ പേരിൽ ഖുർആൻ ഖത്തം പാരായണം ചെയ്യുൽ -വീടുകളിൽ മജ്‌ലിസുന്നൂർ സദസ്സ് സംഘടിപ്പിക്കുൽ -റിലീഫ് പ്രവർത്തനം-സുബഹ് ക്യാമ്പയിൻ-,എസ്.എസ്.എൽ സി,പ്ലസ്.ടു,വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്, തുടങ്ങി ഒട്ടേറെ പ്രവർത്തന പദ്ധതികളുമായി ശാഖാ skssf സജീവമാവുകയാണ്. റാഷിദ് ഉസ്താദ്,മുഫാസ്.വി.സി.,നൗഷാദ്കെ.പി.തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുവരുന്നു.
No comments:
Post a Comment