SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Tuesday, 14 March 2017

ദാറുല്‍ ഹുദാ അവധിക്കാല ക്യാമ്പുകള്‍: അപേക്ഷകള്‍ ക്ഷണിച്ചു



പാണക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സിനു കീഴില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അവധിക്കാല ക്യാമ്പുകളിലേക്ക് അപേകഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ‘കരിയര്‍ ജാലകം’ എന്ന പേരില്‍ ഏപ്രില്‍ 13,14,15,16 തിയ്യതികളിലും ഏഴ്, ഏട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ‘ജൂനിയര്‍ സ്മാര്‍ട്ട്’ എന്ന പേരില്‍ ഏപ്രില്‍ 18,19,20 തിയ്യതികളിലും ചെമ്മാട് ദാറുല്‍ ഹുദായിലാണ് ക്യാമ്പുകള്‍ നടക്കുന്നത്. ഗ്രൂപ്പ് ഡൈനാമിക്‌സ്, ഇസ്‌ലാമിക് പേഴ്‌സണാലിറ്റി, കരിയര്‍ മാനേജ്‌മെന്റ്, കരിയര്‍ ക്ലിനിക്ക്, ബിഹാവിയര്‍ വര്‍ക്ക്‌ഷോപ്പ്, ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍, അഡോളസന്റ് കൗണ്‍സിലിംഗ് തുടങ്ങിയ വിഷങ്ങളിലായിരിക്കും ക്യാമ്പുകള്‍.  (സീറ്റുകള്‍ പരിമിതം). വിശദ വിവരങ്ങള്‍ക്ക് 9947600046, 0483 2837000 എന്ന നമ്പറുകളില്‍ വിളിക്കുക.

No comments:

Post a Comment